മമ്മൂക്കയ്ക്ക് വേണ്ടി സംഘട്ടനം ചെയ്യുന്ന ഡ്യൂപ്പല്ല ഞാൻ, അത്തരം പ്രചരണങ്ങൾ തെറ്റാണ്: തുറന്നു പറഞ്ഞ് ടിനി ടോം

57

മിമിക്രി രംഗത്ത് നിന്നും അഭിനയ മേഘലയിലേക്കെത്തി ഇപ്പോൾ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് ടിനി ടോം. മിമിക്രി വേദിയിൽ നിന്നും മിനിസ്‌ക്രീനിലെ ഹാസ്യ പരിപാടികളിൽ എത്തി അവിടെ നിന്നും ആയിരുന്നു ടിനി ടോം സിനിമയിലെത്തിയത്.

ആദ്യമാദ്യം ചെറിയ വേഷങ്ങളിൽ തുടങ്ങി, പ്രധാന ഹാസ്യ താരമായും പിന്നീട് നായകനായും വരെ ടിനി ടോം തിളങ്ങി. ഇപ്പോഴിതാ അധികം വൈകാതെ തന്നെ സംവിധാന രംഗത്തും ടിനി ടോം എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. അതേ സമ.ംആദ്യ കാലങ്ങളിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ഡ്യൂപ് ആയി അഭിനയിച്ചു കൊണ്ടാണ് ടിനി ടോം സിനിമയിൽ എത്തിയത്.

Advertisements

Also Read
സുപ്രിയ്ക്കും എനിക്കും അല്ലിക്കും നിങ്ങൾ എല്ലാമാണ് ദുൽഖർ, കുഞ്ഞിക്കയെ കുറിച്ച് ഹൃദയം തൊട്ട് പൃഥ്വിരാജ്

അത് കൊണ്ട് തന്നെ മമ്മൂട്ടിക്ക് വേണ്ടി സംഘട്ടന രംഗങ്ങളിൽ ഡ്യൂപ് ആവുന്നത് ടിനി ടോം ആണെന്നുള്ള രീതിയിൽ സോഷ്യൽ മീഡിയയിലടക്കം വാർത്തകൾ പ്രചരിച്ചിരുന്നു. താൻ മമ്മൂട്ടിയുടെ ഡ്യൂപ് ആയാണ് സിനിമയിൽ വന്നതെന്ന് ടിനി ടോം പറഞ്ഞ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണ് അതിനു കാരണമായത്.

താൻ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് പിന്നീട് വെളിപ്പെടുത്തിയ ടിനി ടോം, താൻ മമ്മൂട്ടിയുടെ സ്റ്റണ്ട് ഡബിൾ അല്ല എന്നും താരം തുറന്നു പറയുന്നു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടിനി ടോം ഈ കാര്യം വെളിപ്പെടുത്തുന്നത്.

പാലേരി മാണിക്യം, അണ്ണൻ തമ്പി അങ്ങനെ ഉള്ള ചിത്രങ്ങളിൽ മമ്മൂക്ക ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ, ആ കഥാപാത്രങ്ങളെ ഒരുമിച്ചു സ്‌ക്രീനിൽ കാണിക്കുന്ന സമയത്തുള്ള ചില ഷോട്ടുകളിൽ മമ്മുക്കയുടെ ബോഡി ഡബിൾ ആയാണ് താൻ അഭിനയിച്ചത്. തന്റെ ശരീരത്തിന് മമ്മുക്കയുടെ ശരീരവുമായുള്ള സാമ്യം മമ്മുക്ക തന്നെ കണ്ടു പിടിച്ചതിനെ തുടർന്നാണ് അത്തരം രംഗങ്ങളിൽ സ്ഥിരമായി താൻ അഭിനയിച്ചത്.

Also Read
ഒരുപാട് കഷ്ടപ്പെട്ട് ജയൻ ഉണ്ടാക്കി എടുത്ത പൈസ ഒരു നടിയുടെ കൈയിലായി പോയി, ആ നടിയാണ് ജയന്റെ പൈസ മുഴുവൻ കൊണ്ട് പോയത്; വെളിപ്പെടുത്തൽ

സ്റ്റണ്ട് ചെയ്യാനായി ഡ്യൂപ്പുകൾ വേറെ വരുമെന്നും സാഹസികതയും അപകടവും നിറഞ്ഞ സംഘട്ടന രംഗങ്ങൾ ചെയ്യാൻ അതിനു പരിശീലനം ലഭിച്ച സ്റ്റണ്ട് ഡ്യൂപ്പുകൾ ഉണ്ടെന്നും ടിനി പറയുന്നു. അതുകൊണ്ട് തന്നെ മമ്മൂക്കയ്ക്ക് വേണ്ടി സംഘട്ടനം ചെയ്യുന്ന ഡ്യൂപ്പാണ് താനെന്ന പ്രചാരണം തെറ്റാണെന്നും ടിനി ടോം വ്യക്തമാക്കുന്നു.

Advertisement