സാമന്തയെ ആദ്യമായി ചുംബിച്ചത് എപ്പോഴായിരുന്നു, വർഷങ്ങൾക്ക് മുമ്പുള്ള ആ രഹസ്യം വെളിപ്പെടുത്തി നാഗചൈതന്യ

155

തെന്നിന്ത്യൻ സിനിമയിൽ നിറയെ ആരാധകരുള്ള സൂപ്പർ നായികയാണ് സാമന്ത അക്കിനേനി. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ ഇതിനോടകം അഭിനയിച്ചുകഴിഞ്ഞ സാമന്ത മലയാളികൾക്കുമ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിന് മലയാളികൾ നൽകിവരുന്ന സ്‌നേഹം പറഞ്ഞറിയിക്കാൻ ആവാത്തതാണ്.

വിജയ്, സൂര്യ തുടങ്ങിയ തെന്നിന്ത്യയിലെ ഒട്ടുമിക്ക യുവ സൂപ്പർതാരങ്ങളുടേയും നായികയായിട്ടുള്ള താരമാണ് സാമന്ത.
തെലുങ്ക് താരം നാഗചൈതന്യ ആണ് സാമന്തയുടെ ഭർത്താവ്. ഈ താരത്തെയും മലയാളികൾക്ക് അടുത്തറിയാം. 2017 ഒക്ടോബർ 6ന് ആയിരുന്നു ഇരുവരും വിവാഹിതരായത്. ഗോവയിൽ വെച്ചായിരുന്നു വിവാഹം. ആദ്യം ഒരു തെലുങ്ക് പരമ്പരാഗത ചടങ്ങായി ആയിരുന്നു വിവാഹം നടത്തിയത്.

Advertisements

Also Read
പണം കൊടുത്തു വാങ്ങാൻ സാധിക്കാത്ത ഒന്നേയുള്ളൂ പരിശുദ്ധമായ സ്‌നേഹം… സ്‌നേഹിക്കുക സ്‌നേഹിക്കപ്പെടുക ; ശ്രദ്ധ നേടി സൂരജിന്റെ പുതിയ പോസ്റ്റ്

പിന്നീട് ഒരു ക്രിസ്ത്യൻ ട്രഡീഷണൽ വിവാഹവും നടന്നു. സാമന്ത ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത് എന്നതു കൊണ്ടായിരുന്നു ഇത്. സാമന്ത വിവാഹത്തിനു ശേഷം സാമന്ത അക്കിനേനി എന്നു പേരുമാറ്റിയിരുന്നു. ഇപ്പോഴിതാ അടുത്തിയെ നാഗചൈതന്യ ഒരു മാധ്യമത്തിന് നൽകിയ അഭമുഖത്തിൽ ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നാഗ ചൈതന്യ.

സാമന്തയെ ആദ്യമായി ചുംബിച്ചത് എന്നായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തയത്. വർഷങ്ങൾക്ക് മുമ്പായിരുന്നു ഈ സംഭവം. 2010ലായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഇതിനു ശേഷമായിരുന്നു ഇരുവരുടെയും പ്രണയം തുടങ്ങിയത്. യെ മായ ചേസവ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.

ഗൗതം വാസുദേവ് മേനോൻ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. തമിഴ് സൂപ്പർഹിറ്റ് ചിത്രം വിണ്ണൈത്താണ്ടി വരുവായയുടെ റീമേക്ക് ആയിരുന്നു ഇത്. ഈ സിനിമയിൽ ഇരുവരും നായികാ നായകന്മാർ ആയിട്ടാണ് അഭിനയിച്ചത്. ഇവിടെവച്ചാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്. പിന്നീട് വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരായി മാറി.

Also Read
ഇന്ന് ഹൃത്വിക് ആണെങ്കിൽ നാളെ മറ്റാരെങ്കിലും ആയിരിക്കും, ഹൃതിക് റോഷനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കരീന കപൂർ

ഈ സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു നാഗചൈതന്യ ആദ്യമായി സാമന്തയെ ഉമ്മവച്ചത്. ഈ സിനിമയ്ക്ക് വേണ്ടി തന്നെ എടുത്ത ഒരു സീനിൽ ആയിരുന്നു അത്. വളരെ പരവശൻ ആയിരുന്നു താൻ എങ്കിലും പെട്ടെന്ന് തന്നെ ആ സീൻ അവസാനിച്ചു എന്നും താരം വെളിപ്പെടുത്തുന്നു.

Advertisement