എന്നും സ്ത്രീത്വത്തിന്റെ പ്രതീകമായി മലയാളികൾ കരുതിയ നടിയാണ് ശ്രീവിദ്യ. മൺമറഞ്ഞെങ്കിലും മലയാളികളുടെ ഓർമകളിൽ നിന്ന് ശ്രീവിദ്യയെ പറിച്ചെറിയാൻ ആർക്കും സാധിക്കില്ല. ഒരു സമയത്ത് തെന്നിത്യൻ സിനിമയുടെ മുഖശ്രീ ആയിരുന്നു നടി ശ്രീവിദ്യ.യുവനടിയായി എത്തിയ ശ്രീവിദ്യ പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു.
ബാല താരമായി സിനിമയിൽ എത്തിയ നടിയാണ് ശ്രീവിദ്യ. ആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എംഎൽ വസന്തകുമാരിയുടേയും മകളായി ചെന്നൈയിലാണ് നടി ജനിച്ചത്. ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. 13ാം വയസ്സിൽ തിരുവുൾ ചൊൽവർ’ എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിലെത്തുന്നത്.
പിന്നീട് അമ്പലപ്രാവ് എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തിൽ മാത്രം താരം അഭിനയിച്ചു. പക്ഷെ ആ ഒരു സീനോടെ മനോഹരമായ കണ്ണുകളുള്ള ആ പെൺകുട്ടി പിന്നീട് സിനിമ ലോകത്തിന്റെ ഹൃദയമിടുപ്പായി മാറുകകുകയായിരുന്നു. റൗഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലും ശ്രീവിദ്യ തന്റെ സ്ഥാനം ഉറപ്പിച്ചു.
നാല് പതിറ്റാണ്ടുകൾ നീണ്ട ശ്രീവിദ്യയുടെ സിനിമാ ജീവിതം എന്നും വിവാദങ്ങളിൽ നിറഞ്ഞുനിന്നു. അതി സുന്ദരിയായിരുന്ന ശ്രീവിദ്യ അന്നത്തെ മുൻ നിര നായകന്മാരുടെ നായികയായിരുന്നു. ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിൽ പലപ്പോഴും ജീവിതം അവരെ നോക്കി മന്ദഹസിച്ചു. നിരവധി ഗോസിപ്പുകളിലും ശ്രീവിദ്യയുടെ പേര് വളരെ സജീവമായിരുന്നു.
മലയാളത്തിന്റെ ക്ലാസ്സിക് സംവിധയകാൻ ഭാരതനുമായി ശ്രീവിദ്യ പ്രണയത്തിലായിരുന്നു. പക്ഷെ പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം ആ ബന്ധം അതികം നീണ്ടുപോയില്ല. ശേഷം ഭരതൻ കെ പിഎസി ലളിതയെ വിവാഹം കഴിക്കുകയായിരുന്നു എന്ന് തിരക്കഥാകൃത്തും ഭരതന്റെ സുഹൃത്തുമായ ജോൺപോൾ വെളിപ്പെടുത്തിയിരുന്നു.
അതേ സമയം വിവാഹ ശേഷവും ഭരതനും ശ്രീവിദ്യയും വീണ്ടും പ്രണയത്തിലാകുകയും ഭരതന്റെയും കെപിഎ സി ലളിതയുടെയും ഭരതന്റെയും മകനെ അവർ വളർത്തിക്കൊള്ളാമെന്ന് പറഞ്ഞിരുന്നു എന്നും കെപിഎസി ലളിതയും ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. പിന്നീട് ശ്രീവിദ്യയുമായി ഏറ്റവുമധികം ചേർത്തുവായിച്ച പേര് നടൻ കമലഹാസന്റേത് ആയിരുന്നു.
അന്ന് ശ്രീവിദ്യയും കമലഹാസനും മികച്ച താര ജോഡികൾ ആയിരുന്നു. അപൂർവ്വരാഗങ്ങൾ എന്ന സിനിമയിൽ കമൽഹാസനും ശ്രീവിദ്യയും ഒന്നിച്ചഭിനയിച്ചു. ഒരു റൊമാന്റിക് സിനിമയായ അപൂർവ്വരാഗങ്ങൾ എന്ന ചിത്രത്തിലെ ഇരുവരുടെയും കെമിസ്ട്രി അന്ന് ഏറെ വിജയമായിരുന്നു. ഇവർ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ വളർന്നത് ഈ സിനിമക്ക് ശേഷമാണ്.
പിന്നീട് കമൽഹാസനും ശ്രീവിദ്യയും തമ്മിൽ കടുത്ത പ്രണയത്തിലായി. എന്നാൽ കമൽഹാസനേക്കാൾ രണ്ട് വയസ് കൂടുതലായിരുന്നു ശ്രീവിദ്യക്ക്. പക്ഷേ അവരുടെ പ്രണയത്തിനു അതൊരു തടസമായിരുന്നില്ല. അങ്ങനെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷെ ഇവരുടെ ബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തു.
പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം ഇരുവരും പരസ്പരം പൊരുത്ത പെട്ടുപോകാൻ സാധിക്കില്ല എന്ന കാരണത്താൽ പിരിയുകയുമായിരുന്നു. അതിനു ശേഷമാണ് മലയാളത്തിന്റെ അന്നത്തെ സൂപ്പർതാരം മധുവിന് ഒപ്പം തീക്കനൽ എന്ന ചിത്രത്തിൽ അഭിനയിക്കവേ ആ ചിത്രത്തിന്റെ നിർമ്മാതാവായിരുന്ന ജോർജ്ജ് തോമസുമായി ശ്രീവിദ്യ പ്രണയത്തിലാകുന്നതും തുടർന്ന് 1979ൽ ഇവർ വിവാഹിതരായതും.
എന്നാൽ വിവാഹത്തിന് ശേഷവും ശ്രീവിദ്യയുടെ ജീവിതത്തിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടാകുകയും, അതുകൊണ്ടു തന്നെ ആ കുടുംബ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകുകയും 1999 ൽ ആ ബദ്ധവും വിവാഹ മോചനത്തിൽ എത്തുകയായിരുന്നു.
അതേ സമയം ശ്രീവിദ്യയുടെ അവസാന സമയത്തും കമൽഹാസൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അർബുദ ബാധിതയായി ശ്രീവിദ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ കമൽ ഹാസൻ ശ്രീവിദ്യയെ കാണാൻ അവിടെ എത്തിയത് വലിയ വാർത്ത ആയിരുന്നു.