മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് സിനിമയിയായിരുന്നു മൃഗയ. ഐവി ശശിസയുടെ സംവിധാനത്തിൽ 1989 ൽ പുറത്തിറങ്ങിയ ഈ സിനിമയുടെ രചന നിർവ്വഹിച്ചത് ലോഹിതദാസ് ആയിരുന്നു.
കെആർജി എന്റർപ്രൈസസിന്റെ ബാനറിൽ കെആർജി നിർമ്മിച്ച ഈ ചിത്രം വൻവിജയം ആയിരുന്നു നേടിയെടുത്തത്. ഇപ്പോഴിതാ ഈ സിനിമയിടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ മമ്മൂട്ടി പിണങ്ങിപ്പോയ സംഭവം പങ്കുവെക്കുകയണ് നടൻജയറാം.
കോഴിക്കോട് വെച്ച് മൃഗയയുടെ ഷൂട്ടിംഗ് തുടങ്ങുന്ന ആദ്യ ദിവസമുണ്ടായ സംഭവത്തെ കുറിച്ചാണ് ജയറാം പറയുന്നത്. പുലി എങ്ങനെയാണെന്ന് അറിയാൻ വേണ്ടിയാണ് മമ്മൂട്ടി ആദ്യ ദിവസം സെറ്റിൽ ചെന്നതെന്നും അവിടെ ചെന്നപ്പോൾ കൂട്ടിൽ കിടക്കുന്ന പുലി പാവമാണെന്നും കുട്ടികളെപ്പോലെയാണെന്നും പരിശീലകൻ ഗോവിന്ദരാജ പറഞ്ഞുവെന്നും ജയറാം പറയുന്നു.
Also read
മകളുടെ ആ ചോദ്യത്തിലാണ് രണ്ടാമതൊരു കുഞ്ഞെന്ന് ചിന്തിച്ചത്; ഇപ്പോൾ അവൾ സംസാരിക്കുമ്പോൾ ഒക്കെ കുഞ്ഞും അനങ്ങും: മനസ്സു തുറന്ന് അശ്വതി ശ്രീകാന്ത്
അങ്ങനെ റാണി എന്ന പുലിയെ ഗോവിന്ദരാജ തുറന്നുവിട്ടു. കൂട്ടിൽ നിന്നും ഇറങ്ങിയ പുലി ഗോവിന്ദരാജ വിളിച്ചതൊന്നും കേൾക്കാതായി. അവിടെ കെട്ടിയിട്ടിരുന്ന ആടിനെ രണ്ട് കഷ്ണമാക്കി വലിച്ചിഴച്ച് കൂട്ടിനകത്തേക്ക് പോവുകയായിരുന്നു പുലി.
ഇതോടെ എന്റെ പട്ടി അഭിനയിക്കും ഈ സിനിമയിൽ എന്നു പറഞ്ഞ് മമ്മൂട്ടി പോയെന്നും ജയറാം പറഞ്ഞു.
പിന്നീട് മമ്മൂട്ടി തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ലാലു അലക്‌സ്, തിലകൻ, ഉർവശി, സുനിത, ശാരി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടിക്കാണ് ലഭിച്ചത്. വാറുണ്ണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.