തെന്നിന്ത്യൻ സിനിമാ ആരാധകർക്കും ബോളിവുഡ് സിനിമാ ആരാധകർക്കും ഒരേ പോലെ പ്രിയപ്പെട്ട നടിയാണ് എമി ജാക്സൺ. ബ്രീട്ടിഷുകാരിയായ എമി ജാക്സൺ ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി വളർന്നിരിക്കുകയാണ് ഇപ്പോൾ.
യുവ നടൻ ആര്യ നായതനായ മദ്രാസി പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയാണ് തെന്നിന്ത്യയിൽ താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബോളിവുഡിലും ശ്രദ്ധേയായ എമി ജാക്സൺ നിരവധു സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി എത്തിയിരുന്നു.
അതേ സമയം രണ്ട് വർഷം മുൻപ് കാമുകൻ ജോർജ് പനയോട്ടമായി വിവാഹനിശ്ചയം നടത്തുകയും തൊട്ട് പിന്നാലെ താൻ ഗർഭിണി ആണെന്ന് എമി ജാക്‌സൺ പുറംലോകത്തെ അറിയിക്കുകയും ചെയ്തിരുന്നു.
അങ്ങനെ എമിയും ജോർജ് പനയോട്ടും തമ്മിലുള്ള ബന്ധത്തിലൂടെ ഒരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ കാമുകനുമായി എമി വേർപിരിഞ്ഞോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന് വരുന്നത്. നേരത്തെ വിവാഹനിശ്ചയം നടത്തിയെങ്കിലും പ്രസവം വന്നതോടെ വിവാഹം കഴിച്ചില്ല. 2020 ൽ വിവാഹമെന്ന് കരുതി കാത്തിരിക്കുമ്പോഴാണ് കൊവിഡ് വരുന്നത്. വിവാഹ വാർത്തയ്ക്ക് കാത്തിരുന്നവർക്ക് ഈടയിലേക്കാണ് വേർപിരിഞ്ഞെന്ന തരത്തിലുള്ള റിപ്പോർട്ട് വന്നത്.
എമിയും ജോർജും ഒരുമിച്ചുള്ള നിരവധി ഫോട്ടോസ് ഇൻസ്റ്റാഗ്രാം പേജിൽ ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ അപ്രത്യക്ഷം ആയിരിക്കുകയാണ്. എമിയുടെ പ്രെഗ്‌നൻസി അനൗൺസ് ചെയ്തത് മുതൽ ഫാദേഴ്സ് ഡേ യ്ക്ക് പങ്കുവെച്ചതടക്കം ജോർജിനൊപ്പമുള്ള നിരവധി ചിത്രങ്ങളുണ്ടെങ്കിലും ഒന്നുമിപ്പോൾ കാണുന്നില്ല.
അതെല്ലാം എവിടെ പോയെന്നാണ് ആരാധകർ ചോദിക്കുന്നത്. 2015 ലാണ് എമിയും ജോർജും പ്രണയത്തിലാവുന്നത്. 2019 ജനുവരിയിൽ പുതുവർഷത്തിലാണ് ഇരുവരും വിവാഹം കഴിക്കാൻ പോവുകയാണെന്ന് അനൗൺസ് ചെയ്യുന്നത്.
തൊട്ട് പിന്നാലെ താൻ ഗർഭിണിയാണെന്നും നടി പ്രസ്താവിച്ചു. ഒടുവിൽ ആ വർഷം സെപ്റ്റംബറിൽ ഒരു ആൺകുഞ്ഞ് ജനിച്ചു. മകന് ആൻഡ്രൂസ് എന്നാണ് പേര് നൽകിയത്. അതചേ സമയം താരങ്ങൾക്കിടയിൽ പ്രശ്നങ്ങൾ എന്തങ്കിലും ഉണ്ടോ എന്ന് ചോദിക്കുകയാണ് ഏവരും.