പിറന്നാൾ കേക്ക് മുറിച്ച് ദുൽഖർ സൽമാൻ, ഫോട്ടോ എടുത്ത് വാപ്പിച്ചി, ആഘോഷ ചിത്രം ഏറ്റെടുത്ത് ആരാധകർ

63

ഇന്ത്യൻ സിനിമയിലെ തന്നെ യുവ സൂപ്പർ താരവും മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയുമായ ദുൽഖർ സൽമാന്റെ35ാം പിറന്നാൾ ആയിരുന്നു ജൂലൈ 28 ന്. താരത്തിന് ആശംസകൾ നേർന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ എത്തുന്നത്. മലയാളത്തിലെന്ന പോലെ മറ്റു ഭാഷകളിലും ആരാധകരുളള താരമാണ് ദുൽഖർ സൽമാൻ.

പാൻ ഇന്ത്യൻ സ്റ്റാർഡം ലഭിച്ച മലയാളി താരങ്ങളിൽ ഒരാൾ കൂടുയാണ് ദുൽഖർ. മോളിവുഡിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ബോളിവുഡിലും ദുൽഖർ സൽമാന്റെ പുതിയ സിനിമകൾ ഒരുങ്ങുന്നുണ്ട്. അഭിനയത്തിനൊപ്പം നിർമ്മാണ രംഗത്തും സജീവമാണ് ദുൽഖർ.

Advertisements

Also Read
എന്റെ അമ്മയേക്കാളും കെയർ ചെയ്യുന്ന അമ്മയാണ് വിഷ്ണിവിന്റെ വീട്ടിലുള്ളത്, വീട്ടിലെ ജോലിയൊന്നും ചെയ്യിപ്പിക്കില്ല: വെളിപ്പെടുത്തലുമായി അനുശ്രി

പിറന്നാൾ ദിനത്തിൽ രാവിലെ മുതൽ തന്നെ ദുൽഖറിന് ആശംസാ പ്രവാഹമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.
ആരാധകർക്കൊപ്പം താരങ്ങളും മറ്റ് സിനിമാ പ്രവർത്തകരുമെല്ലാം പ്രിയപ്പെട്ട ഡിക്യൂവിന് ആശംസകൾ അറിയിച്ച് എത്തി. അടുത്ത സുഹൃത്തുക്കളുടെ ആശംസാ പോസ്റ്റുകളെല്ലാം ദുൽഖർ ഇൻസ്റ്റാ സ്റ്റോറിയാക്കി പങ്കുവെക്കുന്നുണ്ട്.

അതേസമയം ദുൽഖറിന്റെ പിറന്നാൾ ആഘോഷ സമയത്ത് എടുത്ത ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
ദുൽഖർ കേക്ക് മുറിക്കുന്നതും മമ്മൂക്ക അത് ക്യാമറയിൽ പകർത്തുന്നതും കാണിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ആരാധക ഗ്രൂപ്പുകളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നത്.

നിർമ്മാതാവ് ഷാജി നടേശൻ അടക്കം നിരവധി പേർ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മമ്മൂക്കയും ദുൽഖറും ഒരുമിച്ചുളള പുതിയ ചിത്രത്തിന് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. അതേ സനയം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടാണ് ദുൽഖർ സൽമാന്റെ പുതിയ മലയാള സിനിമ.

Also Read
പണം കൊടുത്തു വാങ്ങാൻ സാധിക്കാത്ത ഒന്നേയുള്ളൂ പരിശുദ്ധമായ സ്‌നേഹം… സ്‌നേഹിക്കുക സ്‌നേഹിക്കപ്പെടുക ; ശ്രദ്ധ നേടി സൂരജിന്റെ പുതിയ പോസ്റ്റ്

ദുൽഖർ പോലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മനോജ് കെ ജയനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയിൽ ബോളിവുഡ് താരം ഡയാന പെന്റിയാണ് നായിക. സല്യൂട്ടിന് പുറമെ ദുൽഖറിന്റെ അരങ്ങേറ്റ ചിത്രം സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പും താരത്തിന്റേതായി ആരാധകർ കാത്തിരിക്കുന്ന സിനിമയാണ്.

കോവിഡ് സാഹചര്യം കാരണമാണ് സിനിമയുടെ റിലീസ് നീണ്ടുപോയത്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴിൽ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്ത ഹേയ് സിനാമിക, തെലുങ്കിൽ യുദ്ധം തൊ രസിന പ്രേമകഥ തുടങ്ങിയവയാണ് ദുൽഖർ സൽമാന്റെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് സിനിമകൾ. അതേ സമയം മമ്മൂട്ടിക്കൊപ്പമുളള ദുൽഖറിന്റെ ഒരു സിനിമയ്ക്കായും വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Advertisement