എന്റെ നായികയായി അഭിനയിക്കാൻ വിളിച്ചിട്ട് ആ കുട്ടി വന്നില്ല, അതവരുടെ വ്യക്തിപരമായ കാര്യമാണ്; നടി ലിജോ മോളെക്കുറിച്ച് ധർമ്മജൻ ബോൾഗാട്ടി

13622

മിമിക്രി രംഗത്ത് നിന്നും മിനി സ്‌ക്രീനിലെത്തി അവിടെ നിന്നും മലയാള സിനിമയിലെത്തിയ താരമാണ് ധർമജൻ ബോൾഗാട്ടി. ഇപ്പോൾ മലയാളികൾക്ക് സുപരിചതനായ ധർമജൻ ബോൾഗാട്ടിയെ മനസിലാക്കാൻ യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ല. വർഷങ്ങളായി ധർമജൻ സിനിമയിലൂടേയും സ്റ്റേജ് ഷോകളിലൂടേയും ഹാസ്യ പരിപാടികളിലൂടേയും എല്ലാം നിറഞ്ഞു നിൽക്കുകയാണ്.

പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെയാണ് ധർമജൻ മലയാള സിനിമയിൽ ശ്രദ്ധ നേടുന്നത്. പിന്നീട് മലയാളത്തിലെ സജീവ സാന്നിധ്യവും ഹിറ്റുകളിലെ അവിഭാജ്യ ഘടകവുമായി വളരുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്കും എത്തി. എന്നാൽ ബാലുശ്ശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയയായി മത്സരിച്ച ധർമ്മജൻ വൻ പരാജയം ഏറ്റു വാങ്ങിയിരുന്നു.

Advertisements

അതേ സമയം സ്റ്റേജ് ഷോകളിലൂടെ വളർന്നു വന്ന ധർമജൻ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചിട്ടുണ്ട്. അങ്ങനെ ധർമജൻ കൈയ്യടി നേടിയ ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ ഈ സിനിമ സംവിധാനം ചെയ്തത് നാദിർഷ ആയിരുന്നു. ചിത്രം വൻ വിജയമായി മാറുകയും ചെയ്തിരുന്നു. കോമഡി തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

Also Read
പണം കൊടുത്തു വാങ്ങാൻ സാധിക്കാത്ത ഒന്നേയുള്ളൂ പരിശുദ്ധമായ സ്‌നേഹം… സ്‌നേഹിക്കുക സ്‌നേഹിക്കപ്പെടുക ; ശ്രദ്ധ നേടി സൂരജിന്റെ പുതിയ പോസ്റ്റ്

വിഷ്ണുവും ധർമജനുമുള്ള കോമ്പിനേഷൻ രംഗങ്ങൾ വലിയ പൊട്ടിച്ചിരികൾക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ കട്ടപ്പനയിലെ ഋത്വിക് റോഷനിൽ അഭിനയിച്ച ലിജോ മോളെക്കുറിച്ചുള്ള ധർമജന്റെ വാക്കുകളാണ് വൈറലാകുന്നത്. ഒരു അഭിമുഖത്തിൽ ആയിരുന്നു ധർമ്മജൻ തുറന്നു പറച്ചിൽ നടത്തിയത്. അതിനോടൊപ്പം സംവിധായകൻ നാദിർഷയെ കുറിച്ചും നടി പ്രയാഗ മാർട്ടിനെ കുറിച്ചുമെല്ലാം ധർമ്മജൻ മനസ് തുറക്കുന്നുണ്ട്.

തന്റെ മുഖ സൗന്ദര്യം സംരക്ഷിച്ചു നിർത്താൻ എന്തും ചെയ്യുന്നയാളാണ് പ്രയാഗ എന്നാണ് ധർമ്മജൻ പറയുന്നത്. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രമാണ് എനിക്ക് വലിയ വഴിത്തിരിവ് നൽകിയത്. നാദിർഷക്കയാണ് അതിനുള്ള അവസരം നൽകിയത്. എന്നെ തമിഴിലും കൊണ്ടുപോയി അഭിനയിപ്പിച്ചുവെന്നും ധർമജൻ പറയുന്നു. അവിടുത്തെ ഏറ്റവും വലിയ രസകരമായ കാര്യം എനിക്ക് നാദിർഷക്കയ്ക്കും മാത്രമേ അവിടെ തമിഴ് അറിയാതെ ഉണ്ടായിരുന്നുള്ളൂ എന്നാണെന്നും താരം പറയുന്നു.

Also Read
എന്റെ അമ്മയേക്കാളും കെയർ ചെയ്യുന്ന അമ്മയാണ് വിഷ്ണിവിന്റെ വീട്ടിലുള്ളത്, വീട്ടിലെ ജോലിയൊന്നും ചെയ്യിപ്പിക്കില്ല: വെളിപ്പെടുത്തലുമായി അനുശ്രി

പിന്നെ ആ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ അതിൽ അഭിനയിച്ച രണ്ടു നായികമാരെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ലെന്നാണ് താരം പറയുന്നത്. പിന്നാലെ രണ്ട് പേരെയും കുറിച്ച് അദ്ദേഹം മനസ് തുറക്കുകയായിരുന്നു. പ്രയാഗ മാർട്ടിൻ എന്ത് വില കൊടുത്തും തന്റെ മുഖ സൗന്ദര്യം സംരക്ഷിച്ചു നിർത്തുന്ന ആളാണെന്നാണ് ധർമജൻ പറയുന്നത്. അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കും.

ലിജോ മോൾ സ്വാഭാവികമായി അഭിനയിക്കുന്ന നല്ല ഒരു നടിയാണ്. പക്ഷേ ആ സമയത്ത് ആ കുട്ടി സിനിമയിൽ അത്ര സജീവമല്ലാതെ മാറി നിന്നു. കാരണം എന്താണെന്ന് അറിയില്ലെന്നാണ് താരം പറയുന്നത്. നിത്യഹരിത നായകൻ എന്ന എന്റെ സിനിമയിലേക്ക് ഞാൻ നായികയാകാൻ വിളിച്ചതാണ് പക്ഷേ വന്നില്ല. അഭിനയിക്കാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് കൂടുതൽ ചോദിക്കാൻ പോയില്ല. ആരെയും നിർബന്ധിച്ചു അഭിനയിപ്പിക്കാൻ കഴിയില്ലല്ലോ എന്നും ധർമ്മജൻ വ്യക്തമാക്കുന്നു.

Advertisement