മകളുടെ ആ ചോദ്യത്തിലാണ് രണ്ടാമതൊരു കുഞ്ഞെന്ന് ചിന്തിച്ചത്; ഇപ്പോൾ അവൾ സംസാരിക്കുമ്പോൾ ഒക്കെ കുഞ്ഞും അനങ്ങും: മനസ്സു തുറന്ന് അശ്വതി ശ്രീകാന്ത്

430

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. മിനിസ്‌ക്രീനിൽ അവതാരകയായി എത്തിയ അശ്വതി ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നെറ്റിന്റെ അവതാരക ആയതോടെയാണ് കൂടുതൽ പ്രിയങ്കരിയായി മാറിയത്.

ഇതിന് പിന്നാലെ ഫ്‌ളവേഴ്‌സിലെ തന്ന ചക്കപ്പഴം എന്ന പരമ്പരയിലും താരമെത്തി. ഇപ്പോഴിതാ തന്റെ
ഗർഭകാലം ആസ്വദിക്കുകയാണ് അശ്വതി ശ്രീകാന്ത്. യഥാർഥ ജീവിതത്തിൽ ഗർഭിണിയായതോടെ അഭിനയിച്ച് കൊണ്ടിരുന്ന ചക്കപ്പഴം എന്ന പരമ്പരയിലും അശ്വതിയെ ഗർഭിണിയാക്കി. അങ്ങനെ ഷൂട്ടിങ്ങ് തിരക്കുകളും പ്രൊഗ്‌നൻസിയും ഒരുപോലെ കൊണ്ട് നടക്കുകയാണ് താരമിപ്പോൾ.

Advertisements

Also Read
മമ്മൂക്കയ്ക്ക് വേണ്ടി സംഘട്ടനം ചെയ്യുന്ന ഡ്യൂപ്പല്ല ഞാൻ, അത്തരം പ്രചരണങ്ങൾ തെറ്റാണ്: തുറന്നു പറഞ്ഞ് ടിനി ടോം

കൂട്ടിന് മകൾ പത്മയും ഒപ്പത്തിനുണ്ട്. പത്മയെ ഗർഭിണിയായിരുന്ന കാലത്ത് അനുഭവിച്ച സംഘർഷങ്ങളെ കുറിച്ച് അശ്വതി പല തവണ പറഞ്ഞിട്ടുണ്ട്. ആദ്യ അനുഭവം ഉള്ളിലുള്ളത് കൊണ്ട് ഇത്തവണ ആഘോഷമാക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ഗർഭകാലത്തെ കുറിച്ചും മറ്റ് രസകരമായ കാര്യങ്ങളും പങ്കുവെക്കുകയാണ് താരം.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ. ആദ്യത്തേത് പോലെ ഇത്തവണ എനിക്ക് ആശങ്കയില്ല. കാരണം എന്താണ് ഈ പരിപാടിയെന്ന് ഇപ്പോൾ നന്നായി അറിയാം. കൊവിഡിന്റെ രണ്ടാം തരംഗത്തിന് മുൻപാണ് ഞാൻ ഗർഭം ധരിക്കുന്നത്. ഷൂട്ടിങ്ങുമായി അടിച്ചു പൊളിച്ചു നടക്കുകയായിരുന്ന എനിക്ക് പെട്ടെന്നൊരു ക്ഷീണം അനുഭവപ്പെട്ടു.

Also Read
സുപ്രിയ്ക്കും എനിക്കും അല്ലിക്കും നിങ്ങൾ എല്ലാമാണ് ദുൽഖർ, കുഞ്ഞിക്കയെ കുറിച്ച് ഹൃദയം തൊട്ട് പൃഥ്വിരാജ്

അങ്ങനെ പോയി ടെസ്റ്റ് ചെയ്തപ്പോൾ ഗർഭിണിയാണെന്ന് അറിഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗം എല്ലാവരെയും പോലെ എന്നെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. ഈ കാരണം കൊണ്ട് എന്റെ മാതാ പിതാക്കൾക്കും ഭർത്താവിനും ഇങ്ങോട്ട് വരാൻ കഴിയുന്നില്ല. ഞാനും മോളും തന്നെയാണ് ഇപ്പോൾ താമസിക്കുന്നത്.

ഒരു കാര്യം ഓർത്താൽ ലോക്ക്ഡൗൺ ഒരു അനുഗ്രഹം തന്നെയായിരുന്നു. സ്വന്തമായി മാറ്റി വെക്കാൻ കുറച്ചു സമയവും സ്വയം പരിപാലിക്കാനും എനിക്ക് സാധിക്കുന്നുണ്ട്. വർക്കിന്റെ കാര്യം പറയുക ആണെങ്കിൽ ചക്കപ്പഴം ടീമിനോട് ഗർഭിണിയാണെന്ന വാർത്ത പറഞ്ഞപ്പോൾ വയറു കണ്ടു തുടങ്ങുമ്പോൾ ഇതും ഷോയുടെ ഭാഗമാക്കാം എന്നായിരുന്നു അവർ പറഞ്ഞത് അത് തന്നെ നടന്നു.

ഒരേ സമയം സ്‌ക്രീനിലും ജീവിതത്തിലും ഗർഭകാലം ആസ്വദിക്കാൻ എല്ലാവർക്കും പറ്റില്ലാലോ. ഇപ്പോൾ എല്ലാവരും ചോദിക്കുന്നത് എന്റെ കുഞ്ഞു തന്നെയാണോ സീരിയലിലും വരിക എന്നാണ്. ഈ കൊറോണ സമയത്ത് ഒരുപാട് കാര്യങ്ങൾ മിസ് ചെയ്യാറുണ്ട്. ഇപ്പോൾ ഹോസ്പിറ്റലിലേക്കുള്ള പോക്ക് തന്നെ മാറി എല്ലാം ഓൺലൈൻ ആയല്ലോ.

Also Read
നിശ്ചയം കഴിഞ്ഞ ഉടൻ ഗർഭിണിയായി, കുഞ്ഞും ജനിച്ചു, കല്യാണം മാത്രം നടന്നില്ല, ഇപ്പോഴിതാ എമി ജാക്സണും കാമുകനും വേർപിരിഞ്ഞെന്ന് റിപ്പോർട്ടുകൾ

പിന്നെ വർഷങ്ങൾക്ക് ശേഷം മക്കളോട് പറയാം അവരുടെ ജനനം തന്നെ ഒരു ത്രില്ലർ സ്റ്റോറി ആയിരുന്നു എന്ന്. ഇപ്പോൾ മകൾ പത്മയിൽ വന്ന മാറ്റങ്ങളാണ് ഇഎന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. എനിക്ക് സഹോദരങ്ങളേ വേണ്ട എന്ന് പ്രഖ്യാപിച്ച കുഞ്ഞായിരുന്നു അവൾ. കുറച്ചു നാൾ മുൻപ് അവൾ തന്നെ വന്നു പറഞ്ഞു ഒരു കുഞ്ഞു വാവയെ വേണമെന്ന്.

അങ്ങനെയാണ് ഞങ്ങൾ അതിനെപ്പറ്റി ആലോചിക്കുന്നത് തന്നെ. കുഞ്ഞുമായി ഇപ്പോഴേ അവൾ ഒരു ബോണ്ട് ഉണ്ടാക്കി എടുത്തിട്ടുണ്ട്. ഇപ്പോൾ അവൾ സംസാരിക്കുമ്പോഴൊക്കെ കുഞ്ഞും അനങ്ങും. എല്ലാ ദിവസവും അവൾ എണീക്കുന്നത് തന്നെ എന്റെ വയറിൽ ഉമ്മവെച്ചു കൊണ്ടാണ്. ഗർഭകാലത്ത് തന്റെ കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നത് ശരി തന്നെയാണ്.

പക്ഷെ എന്നെ പൊന്നു പോലെ നോക്കാൻ എനിക്ക് ഇവിടെ ഒരു കുടുംബം ഉണ്ടല്ലോ. മുത്തശ്ശിമുതൽ ആങ്ങളമാർ വരെ എല്ലാവരും ഉണ്ട്. ചക്കപ്പഴം ടീം എന്റെ കുടുംബത്തെ മിസ് ചെയ്യാൻ സമ്മതിക്കുന്നില്ല. ഇപ്പോൾ എന്റെ ഏറ്റവും വലിയ സപ്പോർട്ട് അവർ തന്നെയാണ്. ഒരു സെലിബ്രിറ്റിയുടെ ജീവിതത്തിൽ എന്തൊക്കെയാണ് നടക്കുന്നത് എന്നറിയാൻ ആളുകൾക്ക് വല്ലാത്ത ആകാംഷയാണ്.

Also Read
തന്നേക്കാൾ പ്രായക്കൂടുതൽ ഉള്ള ശ്രീവിദ്യയുമായി കമൽഹാൻ അന്ന് പ്രണയത്തിലായി, വിവാഹം വരെ എത്തിയ ആ ബന്ധത്തിൽ പിന്നീട് സംഭവിച്ചത് ഇങ്ങനെ

ഈയിടെ എന്റെ ഓൺ സ്‌ക്രീൻ വളക്കാപ്പ് കഴിഞ്ഞു എന്ന രീതിയിൽ കുറെ തലക്കെട്ടുകൾ കണ്ടു. ആദ്യമൊക്കെ ഇത്തരം തലക്കെട്ടുകളും കമന്റുകളും ഒക്കെ കണ്ടു ഞാൻ വല്ലാതെ സങ്കടപ്പെടുമായിരുന്നു. ഈ ഓൺലൈൻ ആളുകൾ ഓർക്കണം ഞങ്ങൾക്കും ഒരു ഹൃദയവും വികാരങ്ങളും ഒക്കെ ഉണ്ടെന്ന്. എന്തായാലും ഞാൻ ഇപ്പോൾ അതൊന്നും കാര്യമാക്കുന്നില്ലെന്നും അശ്വതി ശ്രീകാന്ത് പറയുന്നു.

Advertisement