കോവിഡ് കാലത്ത് വിവാഹിതരായാൽ ഹണിമൂണിന് എവിടെ പോകും, നടി മിയ കൊടുത്ത കിടിലൻ മറുപടി കേട്ടോ

47

മലയാളത്തിൽ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മികച്ച അഭിനേത്രി എന്ന് പേരെുത്ത താര സുന്ദരിയാണ് നടി മിയാ ജോർജ്. അടുത്തിടെ കോവിഡ് ലോക്ഡൗണിനിടെയാണ് നടി മിയ ജോർജ് വിവാഹിതയാകുന്നു എന്ന വാർത്ത എത്തിയത്.

പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും എത്തി. എറണാകുളം സ്വദേശിയായ അശ്വിനാണ് മിയയുടെ വരൻ. നിർമ്മാണ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു.

Advertisements

അശ്വിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ലോക്ഡൗൺ ആയതിനാൽ അടുത്ത ബന്ധുക്കളുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തിൽ അശ്വിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. വളരെ ലളിതമായിട്ടായിരുന്നു മിയയുടെ നിശ്ചയം നടത്തിയത്.

വിവാഹത്തെക്കുറിച്ച് മിയ ആദ്യമായി മനസ്സ് തുറക്കുകയാണ്. മാട്രിമോണി സൈറ്റിൽ നിന്നാണ് അമ്മ വരനെ കണ്ടെത്തിയത്. ആയിരത്തോളം പ്രൊഫൈലുകളിൽ നിന്നുമാണ് മിയയുടെ അമ്മ അശ്വിനെ കണ്ടെത്തിയത്. അവസാനം ദേ വരുന്നു. തേടിയ വള്ളി. കൂടിവന്നാൽ തൃശൂർ വരെ. അതിനപ്പുറത്തേക്ക് എന്റെ കൊച്ചിനെ വിടത്തില്ല;എന്നൊക്കെ പറഞ്ഞിരുന്ന മമ്മിക്ക് എറണാകുളത്തു നിന്നുള്ള ചെക്കനെ അങ്ങ് പിടിച്ചു. ദേ നോക്ക് നോക്ക് എന്നുപറഞ്ഞു ഒരു ഫോട്ടോയുമായി എന്റെ പിറകെ നടക്കാൻ തുടങ്ങിയെന്നും മിയ പറയുന്നു.

ഈ കോവിഡ് ലോക്ക്ഡൗൺ കാലത്ത് വിവാഹം കഴിഞ്ഞാൽ ഹണിമൂൺ ട്രിപ്പ് എങ്ങോട്ട് എന്ന ചോദ്യത്തിനും ഇവർക്ക് രണ്ടുപേർക്കും ഉത്തരമുണ്ട്. കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാൽ ഹണിമൂൺ എങ്ങോട്ടായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് അശ്വിൻ, ഏറെ രസകരമായ മറുപടിയാണ് താരം നൽകിയിരിയ്ക്കുന്നത്. ജീവിതത്തിൽ മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുൾ പ്ലെയ്സ് പാലായാണ്.

ഞങ്ങൾ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായിൽ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും’ എന്ന് അശ്വിന്റെ മറുപടി. മാട്രിമോണി സൈറ്റിൽ നിന്നാണ് മിയയുടെ അമ്മ അശ്വിനെ കണ്ടെത്തിയതെന്നും താരം പറഞ്ഞു.

ബംഗളൂരുവിലും ഇംഗ്ലണ്ടിലും പഠനം കഴിഞ്ഞ അശ്വിൻ യു.കെ.യിലും യു.എ.ഇ.യിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്കു തിരികെയെത്തുകയായിരുന്നു. ഡ്രൈവിംഗ്, സ്‌പോർട്‌സ് പോലുള്ള സമാന ഇഷ്ടങ്ങൾ ഇരുവർക്കുമുണ്ട്. മിയക്ക് സംസാരിക്കാനാണിഷ്ടമെങ്കിൽ അശ്വിന് കേൾക്കാനാണ് താൽപ്പര്യം. കല്യാണം കഴിഞ്ഞാലും മിയ അഭിനയിക്കുന്നതിൽ അശ്വിന് വിരോധമൊന്നുമില്ല

ഇനി വിവാഹം കഴിഞ്ഞാലും സിനിമയിൽ തുടരുന്നതിനോടും അശ്വിന് വിരോധമില്ല. അശ്വിന്റെ വീട്ടിൽ വച്ചായിരുന്നു മെയ് അവസാനം വിവാഹനിശ്ചയ ചടങ്ങുകൾ കഴിഞ്ഞത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് മിയ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യം ചെറു റോളുകളിൽ തുടക്കമിട്ട മിയ പിന്നീട് സച്ചിൻ രചന ചെയ്ത ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.

അതിന് മുൻപ് തിരുവമ്പാടി തമ്പാൻ, ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത്, റെഡ് വൈൻ, അനാർക്കലി, മെമ്മറീസ്, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിരവധി സിനിമകളിൽ മിയ അഭിനയിച്ചിരുന്നു.

Advertisement