1995ൽ മോഹൻ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും മുരളിയും ഗൗതമിയും പ്രധാനവേഷത്തിലെത്തിയ സാക്ഷ്യം എന്നി സിനിമയിലെ ചെറിയ വേഷത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്കെത്തിയ താരമാണ് മഞ്ജുവാര്യർ. പിന്നീട് 96ൽ ലോഹിതദാസിന്റെ രചനയിൽ സുന്ദർദാസ് സംവിധാനം ചെയ്ത് സല്ലാപത്തിൽ ദിലീപിന്റെ ജോഡിയായി നായികാ വേഷത്തിലെത്തിയ മഞ്ജു വാര്യർ ലേഡി സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്.
ദിലീപുമായുള്ള പ്രണയ വിവാഹവും വിവാഹമോചനവും സിനിമയിൽ നിന്ന് 14 വർഷത്തെ മാറിനിൽക്കലും ഒക്കെ ഉണ്ടായെങ്കിലും രണ്ടാം വരവിലും ശക്തായ വേഷങ്ങൾ ചെയ്ത് മലയാളത്തിലെ നായികമാരിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുന്ന മഞ്ജു വാര്യർക്ക് ആരാധകർ നിരവധിയാണ്. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും 14 പന്ത്രണ്ട് വർഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ഗംഭീര സ്വീകരണമാണ് മഞ്ജുവിന് ലഭിച്ചത്.
ഇഹലോകവാസം വെടിഞ്ഞ തന്റെ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ മഞ്ജു വാര്യർ പലപ്പോഴായി പങ്കു വച്ചിട്ടുണ്ട്. ഓരോ നിമിഷവും അച്ഛൻ ഉള്ളിലുണ്ട്, എത്ര വർഷം കഴിഞ്ഞാലും ആ വേദനയൊന്നും കുറയാൻ പോകുന്നില്ല. അതെപ്പോഴുമുണ്ട്, ജീവിതത്തിൽ മുന്നോട്ട് പോയല്ലേ നിവർത്തിയുള്ളു. വേറെയൊരാൾക്കും ആ വേദന കുറക്കാൻ പറ്റില്ല, നമ്മൾ തന്നെ നേരിട്ട് കൈകാര്യം ചെയ്യുകയേ വഴിയുള്ളുവെന്നും മഞ്ജു വാര്യർ പറയുന്നു.
സൂപ്പർതാരം മോഹൻലാൽ ചിത്രമായ ലൂസിഫറിൽ അച്ഛന്റെ ചിത കത്തിക്കുന്ന രംഗം ചിത്രീകരിച്ചത് വളരെ വികാര നിർഭരമായിട്ടായിരുന്നെന്ന് താരം പറയുന്നു.അച്ഛന്റെ മരണശേഷം ഒരു വർഷത്തിനു ഉള്ളിലായിരുന്നു ലൂസിഫർ ഷൂട്ടിംഗ് ആരംഭിച്ചത്. അച്ഛന്റെ ചിത കത്തുന്ന സീനൊക്കെ വളരെ വികാരപരമായാണ് ഞാൻ അഭിനയിച്ചത്.
എല്ലാവരുടെ ജീവിതത്തിലും നമ്മൾ പോലും അറിയാതെ സ്വാധീനിക്കുന്ന ആൾ അച്ഛൻ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവർ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ടെന്നും മഞ്ജു വാര്യർ പറയുന്നു.
2018 ലാണ് മഞ്ജു വാര്യരുടെ അച്ഛൻ മരിച്ചത്. ക്യാൻസറുമായി ഉള്ള ദീർഘ നാൾ നീണ്ട പോരാട്ടത്തിന് ശേഷമാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. അച്ഛന്റെ സ്മരണാർഥമാണ് മഞ്ജു കേരള ക്യാൻ എന്ന കാൻസർ ആവൈർനസ്സ് പ്രോഗ്രാമിന്റെ ഭാഗമായി മാറിയത് തന്നെ.