മലയാള സിനിമയെ സംബന്ധിച്ച് വലിയ പുതുമയുള്ള കാര്യമല്ല സിനിമയിലെ താരങ്ങൾ പ്രണയിക്കുകയും പിന്നീട് വിവാഹം ചെയ്യുന്നതും. സിനിമയിലെ റൊമാൻസ് നിമിഷങ്ങൾ അതേ പോലെ തന്നെ ജീവിതത്തിലേക്ക് പകർത്തിയ ബിജു മേനോൻ സംയുക്ത താര ജോഡികളുടെ ലൊക്കേഷനിലെ പ്രണയ നിമിഷങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ കമൽ.
കമൽ സംവിധാനം ചെയ്ത ‘മേഘമൽഹാർ’ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴണ് ബിജു മേനോൻ സംയുക്ത പ്രണയ ബന്ധം കൂടുതൽ ദൃഡമാകുന്നത്. ലെനിൻ രാജേന്ദ്രന്റെ ‘മഴ’ എന്ന സിനിമയ്ക്ക് ശേഷം ബിജുവും സംയുക്തയും നേരെ വരുന്നത് എന്റെ സിനിമയുടെ ലൊക്കേഷനിലേക്കാണ്. മഴ എന്ന ചിത്രത്തിൽ അവർ ഒന്നിച്ചുള്ള സീനുകൾ കുറവാണ്.
പക്ഷെ ബിജു എന്നോട് പറഞ്ഞത് അറിയാതെ ഒരു ഇഷ്ടം ആ സമയത്ത് സംയുക്തയോട് തോന്നിയിരുന്നു എന്നാണ്. പക്ഷെ ‘മേഘമൽഹാർ’ എന്ന സിനിമയിൽ എത്തിയപ്പോൾ ആ കഥയുടെ മൂഡ് ഇവരുടെ പ്രണയത്തെ ഭയങ്കരമായി സഹായിച്ചു.
ബിജുമേനോന്റെയും സംയുക്തയുടെയും പ്രണയം എനിക്ക് മേഘമൽഹാറിന്റെ ലൊക്കേഷനിൽ വച്ച് തന്നെ മനസിലായിരുന്നു. ബസിൽ ഇവർ രണ്ട് പേരും ഇരിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. ഒരു സീറ്റിൽ ബിജുവും സംയുക്തയും ഇരിക്കുന്നു, ഞങ്ങൾ ദൂരെ പുറത്ത് ക്യാമറ വച്ചിരിക്കുകയാണ്. ഞാൻ ഫ്രെയിം നോക്കാനായിട്ട് ക്യാമറയിൽ കൂടി സൂം ചെയ്തു നോക്കുമ്പോൾ ഇവർ രണ്ടുപേരും തമ്മിലുള്ള നോട്ടത്തിൽ എനിക്ക് കാര്യം പിടികിട്ടി’. കമൽ പറയുന്നു.
ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി. ഇപ്പോൾ വീട്ടുകാര്യവും യോഗയുമൊക്കെയായി തിരക്കിലാണ് സംയുക്ത വർമ്മ.