തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടി അമല പോൾ. സംവിധായകൻ വിജയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ അതീവ ഗ്ലാമർ വേഷങ്ങളിലാണ് താരം എത്തുന്നതെന്ന് വിമർശനം ഉണ്ടായിരുന്നു. അമലയുടെ മുൻ ഭർത്താവായ വിജയ് രണ്ടാമത് വിവാഹിതനായി.
അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താനാണെന്ന് തുറന്നു പറയുകയാണ് അമല. അതുകൂടാതെ തന്റെ പ്രണയവും താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ‘വിജയ് ഞാൻ ഇഷ്ടപ്പെടുന്ന വളരെ മാന്യനായ വ്യക്തിയാണ്.
ഒരു പ്രശ്നം മൂടിവച്ച് അത് അവഗണിച്ച് മുന്നോട്ടു പോകാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ഞങ്ങൾ പിരിഞ്ഞപ്പോൾ മുതൽ വിജയിന് നല്ലൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടണേ എന്നായിരുന്നു എന്റെ പ്രാർഥന. ‘ അമല പങ്കുവച്ചു. എന്നെ മനസിലാക്കുന്ന ഒരാളുമായി റിലേഷൻഷിപ്പിലാണെന്നു പറഞ്ഞ അമല ഞങ്ങൾ ഒരുമിച്ചാണ് താമസമെന്നും സമയമാകുമ്പോൾ ആ വ്യക്തിയെ പരിചയപ്പെടുത്തുമെന്നും വ്യക്തമാക്കി. ആർക്കും അറിയാത്ത കാര്യമാണ് ഇത്. ഞാൻ ഒരു ബന്ധത്തിലാണ്.
ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോൾ ഞാൻ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കേൾക്കാൻ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ‘ഈ കഥാപാത്രമാകാൻ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കിൽ ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചാൽ അതുമായി മുന്നോട്ടു പോകുക,’ എന്നാണ്,’ അമല വെളിപ്പെടുത്തി.
‘ആടൈ’ മാത്രമല്ല, തന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചർച്ച ചെയ്യാറുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു. യഥാർത്ഥ സ്നേഹം എന്റെ മുറിവുണക്കാൻ സഹായിച്ചു. ഞാൻ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ എന്നെ സ്നേഹിക്കാൻ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാൽ അദ്ദേഹം ആ ധാരണ മാറ്റി. എനിക്ക് വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാൻ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷൻ അറിയാം.
അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു. എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. ഒരു മൂന്നാം കണ്ണ് തുറന്നു തന്നു,’ പ്രണയത്തെക്കുറിച്ച് അമല പോൾ വാചാലയായി. ഇത്രയും കാലം തനിക്കു ചുറ്റും ഉണ്ടായിരുന്നവർ തന്റെ നല്ല കാര്യങ്ങൾ മാത്രമേ പറയാറുണ്ടായിരുന്നുള്ളു എന്നും എന്നാൽ ഈ പങ്കാളി നെഗറ്റീവ് വശങ്ങളും പറഞ്ഞു തന്നു, അദ്ദേഹം തന്റെ ജീവിത്തതിന്റെ സത്യമാണെന്നും അമല പോൾ അഭിമുഖത്തിൽ വ്യക്തമാക്കി.
അടുത്തിടെയാണ് അമലയുടെ മുൻ ഭർത്താവും സംവിധായകനുമായ എ.എൽ വിജയ് വിവാഹിതനായത്. ചെന്നൈയിലെ ഡോക്ടറായ ആർ ഐശ്വര്യയാണ് വധു. അമലയും വിജയ്യും നാല് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരാകുകയും പിന്നീട് വിവാഹ മോചനം നേടുകയുമായിരുന്നു.അമല സിനിമയിൽ അഭിനയിക്കുന്നത് വിജയ്യുടെ വീട്ടുകാർക്ക് ഇഷ്ടമില്ലാത്തതാണ് വിവാഹമോചനത്തിന് കാരണമെന്ന തരത്തിലും വാർത്തകളുണ്ടായിരുന്നു.
എന്നാൽ ഇതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണ്. അമലയ്ക്ക് തങ്ങളുടെ ബന്ധത്തിന്റെ സത്യം അറിയാം. അമലയുടെ അഭിനയ മോഹത്തെ പൂർണമായും പിന്തുണച്ചിരുന്നെന്നും വീട്ടുകാർക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും വിജയ് പറഞ്ഞിരുന്നു. താൻ വീണ്ടും വിവാഹിതയാകും എന്ന് അമല പോളും വ്യക്തമാക്കിയിരുന്നു. ‘ഞാൻ സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും പോകാൻ പോവുന്നില്ല.
ഞാൻ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്നത് സമയം വരുമ്ബോൾ പറയും. എല്ലാവരെയും അറിയിച്ചുകൊണ്ടുളള വിവാഹമായിരിക്കുമതെന്നും ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമല പറഞ്ഞിരുന്നു.