അഭിനന്ദിക്കാൻ വിളിച്ച മമ്മൂട്ടിയോട് ഒന്നു വെച്ചിട്ട് പോടോ എന്ന് ദേഷ്യപ്പെട്ട് രമ്യാ നമ്പീശൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ, താരത്തിന്റെ വെളിപ്പെടുത്തൽ

183425

ജയറാമിന്റെ നായികയായി ആനച്ചന്തം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറിയ താരസുന്ദരിയാണ് രമ്യാ നമ്പീശൻ. ഒരു നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകിയും ഗായികയും മോഡലും കൂടിയാണ് താരം. നിരവധി സിനിമകളിൽ ബാല താരമായി അഭിനയിച്ച ശേഷമായിരുന്നു താരം നായികയായി ആനചന്തത്തിലൂടെ എത്തിയത്.

ഇതിനോടകം മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം ശ്രദ്ധേയവേഷങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.
അഭിനേത്രിയും ഗായികയായുമായി തിളങ്ങിയ താരമാണ് രമ്യ നമ്പീശൻ. മലയാളത്തിലാണ് തുടക്കമെങ്കിലും, തമിഴ് സിനിമയിലാണ് മികച്ച വേഷങ്ങൾ രമ്യയെ കാത്തിരുന്നത്.

Advertisements

സമൂഹമാധ്യങ്ങളിലും ഏറെ സജീവമാണ് രമ്യാ നമ്പീശൻ. തന്റെ അഭിനയ തിരക്കിന് ഇടയിലും സംഗീതത്തിനായി താരം സമയം മാറ്റി വെയ്ക്കാറുണ്ട്. ചെറുപ്പത്തിൽ തന്നെ നൃത്തവും സംഗീതവും കൈകാര്യം ചെയ്തിരുന്ന രമ്യ അനേകം ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്. ടെലിവിഷൻ പരിപാടിയുടെ അവതാരകയായിട്ടായിരുന്നു രമ്യ തന്റെ കരിയർ ആരംഭിച്ചത്. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയായിരുന്നു രമ്യ നമ്പീശൻ വെള്ളിത്തിരയിലെത്തുന്നത്.

Also Read
നിങ്ങൾക്കുമില്ലേ ചേച്ചിമാർ, എല്ലാത്തിനും അടിസ്ഥാനം ലൈം ഗി ക ത യാ ണോ, എല്ലാത്തിന്റേയും അടിസ്ഥാനം വൃത്തികേടാണോ, തന്നെ കുറിച്ച് മോശം എഴുതുന്നവർക്ക് എതിരെ തുറന്നടിച്ച് രഞ്ജിനി ജോസ്

പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടിയായി പ്രത്യക്ഷപ്പെട്ട രമ്യ നമ്പീശൻ ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിയ്ക്കുന്നത്. ജയറാം നായകനായെത്തിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ തനിക്ക് ഒരിക്കൽ സംഭവിച്ച ഒരു അബദ്ധത്തെ കുറിച്ച് രമ്യാ നമ്പീശൻ വെളിപ്പെടുത്തിയതാണ് വൈറലായി മാറുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ അഭിനന്ദിച്ച് ഫോൺ വിളിച്ചപ്പോൾ ഉണ്ടായ സംഭവത്തെക്കുറിച്ചാണ് താരെ വെളിപ്പെടുത്തിയത്.

ഫ്ളവേഴ്സ് ടിവിയിലെ ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു രമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
വ്യാജ കോളുകൾ സർവ്വ സാധാരണമായ ഇക്കാലത്ത് സെലിബ്രിറ്റികളുടെ പേരിൽ ആരോ വിളിച്ച് തന്നെ പറ്റിക്കാൻ ശ്രമിച്ചെന്നായിരുന്നു രമ്യ കരുതിയത്. എന്നാൽ വിളിച്ചത് യഥാർത്ഥത്തിൽ മമ്മൂട്ടി തന്നെയായിരുന്നു. ആ കഥ ഇങ്ങനെ:

പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലെ ആണ്ടേ ലോണ്ടേ എന്ന ഗാനം ആലപിച്ച് രമ്യ നമ്പീശൻ ഹിറ്റായ സമയം. വളരെയധികം ശ്രദ്ധിക്കപ്പെട്ട ഗാനത്തിന് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ആ സമയത്താണ് രമ്യ ഡ്രൈവിങ് പഠിക്കുന്നത്. വളരെ ആശങ്കയിൽ ക്ലച്ചും ഗിയറുമൊക്കെ മാറ്റി കൺഫ്യൂഷനിൽ നിൽക്കുമ്പോഴാണ് ഒരുദിവസം രമ്യക്ക് ഒരു കോൾ വന്നത്.

ഹലോ, ഞാൻ മമ്മൂട്ടിയാണ്. എന്നാൽ ഇങ്ങനെയുള്ള ധാരാളം വ്യാജ കോളുകൾ ലഭിച്ചിട്ടുള്ളതിനാലും ഡ്രൈവിങ്ങിന്റെ ടെൻഷനിൽ നിന്നതിനാലും രമ്യ നമ്പീശൻ പ്രതികരിച്ചത് ഒന്ന് വെച്ചിട്ട് പോടോ എന്നായിരുന്നു. അൽപ സമയത്തിന് ശേഷം മമ്മൂട്ടിയുടെ സുഹൃത്ത് ജോർജ് വിളിച്ചിട്ട് പറഞ്ഞു, മോളെ അത് ശരിക്കും മമ്മൂട്ടിയാണ്.

Also Read: കുവൈറ്റുകാരിയായ ഭാര്യ ഇപ്പോൾ ന്യൂസിലാൻഡിൽ; ലക്ഷങ്ങൾ ശമ്പളമുള്ള ജോലി രാജിവെച്ച് സീരിയലിലേക്ക്; റൊമാന്റിക് സീനിൽ അഭിനയിക്കുന്നത് അവൾക്കിഷ്ടമല്ല; തുറന്ന് പറഞ്ഞ് ബിബിൻ ജോസ്

അപ്പോഴുണ്ടായ അവസ്ഥ വിവരിക്കാൻ പറ്റില്ലെന്നാണ് രമ്യ പറയുന്നത്. പിന്നീട് തിരികെ വിളിച്ചിട്ട് മമ്മൂക്ക എടുത്തില്ലെന്നും ഇനി സംസാരിക്കേണ്ട എന്ന് പറഞ്ഞെന്നും രമ്യ പറയുന്നു. പിന്നീട് ഒരിക്കൽ ഒരു മീറ്റിങ്ങിന് പോയപ്പോൾ മമ്മൂക്കയെ കണ്ട് സോറിയൊക്കെ പറഞ്ഞിരുന്നു. അദ്ദേഹം ആ സാരമില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചെങ്കിലും ഞാൻ ശരിക്കും ചമ്മിപ്പോയതു പോലെയായിരുന്നു.

പക്ഷെ, അദ്ദേഹത്തിന് ആ സംഭവത്തിൽ എന്നോട് ചെറിയൊരു ദേഷ്യം തോന്നിയിരുന്നു എന്ന് തോന്നുന്നു എന്നും രമ്യ പറയുന്നു. വൈറസ്, അഞ്ചാം പാതിര, ലളിതം സുന്ദരം എന്നിവയാണ് രമ്യ നമ്പീശന്റെ മലയാളത്തിൽ പുറത്തിറങ്ങിയ സമീപകാല ചിത്രങ്ങൾ.

Advertisement