മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4 അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സൂരജ്, ലക്ഷ്മി പ്രിയ, ധന്യ, റിയാസ്, ബ്ലസ്‌ലി, ദിൽഷ എന്നിവരാണ് ഇനി ഷോയിൽ അവശേഷിക്കുന്നത്. ഈ സീസണിൽ ഇരുപത് പേരാണ് മത്സരിക്കാനെത്തിയത്. അവരിൽ നിന്നാണ് അംഗങ്ങളുടെ എണ്ണം 6 ആയി ചുരുങ്ങിയത്.
ഇനി ഒരാഴ്ച കഴിഞ്ഞാൽ ആരാണ് വിജയിയെന്ന് അറിയാം. അവശേഷിക്കുന്ന മത്സരാർഥികൾ എല്ലാം അവരുടെ ഉള്ളിലെ ഏറ്റവും ബെസ്റ്റ് പെർഫോമറെ പ്രേക്ഷകർക്ക് കാണിച്ച് കൊടുത്തു കൊണ്ടിരിക്കുകയാണ്. ഒരിക്കലും ഫൈനൽ സിക്‌സിൽ ഇടം നേടില്ലെന്ന് പ്രേക്ഷകർ കരുതിയിരുന്ന മത്സരാർഥി ആയിരുന്നു ലക്ഷ്മിപ്രിയ.
പക്ഷെ മറ്റുള്ള എല്ലാ മത്സരാർഥികളേയും കടത്തി വെട്ടികൊണ്ടാണ് ലക്ഷ്മിപ്രിയ മുന്നോട്ട് കുതിക്കുന്നത്. വന്ന് അന്ന് മുതൽ തൊണ്ണൂറ്റി മൂന്നാം ദിവസം വരെയും പറയേണ്ടതെല്ലാം മുഖത്ത് നോക്കി പറയാനും ചോദിക്കാനും ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു. ആരുടേയും കൂട്ടുപിടിക്കാതെയാണ് ലക്ഷ്മിപ്രിയ ഫൈനൽ സിക്‌സ് വരെ എത്തിയത്.
തളർന്ന് പോകാവുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും ലക്ഷ്മി പ്രിയ പിടിച്ച് നിന്നു. തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ചും നാടകത്തിൽ നിന്നും സിനിമയിൽ എത്തിയതിനെ കുറിച്ചുമെല്ലാം ഹൗസിലെ മറ്റ് അംഗങ്ങളോട് പലപ്പോഴായി ലക്ഷ്മിപ്രിയ പറഞ്ഞിട്ടുണ്ട്.
നാടകം അവതരിപ്പിച്ച ശേഷം കാണികൾ നൽകുന്ന അഭിപ്രായങ്ങൾ തന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മിപ്രിയ. ബ്ലെസ്ലിയും റിയാസുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടെയാണ് നാടക സ്റ്റേജുകളിൽ നിന്നും ലഭിക്കുന്ന് അഭിനന്ദനങ്ങളെ കുറിച്ച് ലക്ഷ്മിപ്രിയ പറയുന്നത്.
വലിയ സ്റ്റേമ്പോജായിരിക്കും. അലറി വിളിച്ചൊക്കെ അഭിനയിക്കേണ്ടി വരും. നാടകത്തിലെ ചില ഡയലോഗുകൾ ഞാൻ പറയുമ്പോൾ അറിയാതെ കണ്ണ് നിറയും. കാരണം അത്രത്തോളം അർഥവത്തായ വരികളായിരിക്കും എല്ലാം. നാടകം കഴിയുമ്‌ബോൾ കാണികൾക്ക് അഭിപ്രായം എഴുതാൻ ഫീഡ്ബാക്ക് പേപ്പർ കൊടുക്കാറുണ്ട്.
അപ്പോൾ പലരും എഴുതി തന്നിട്ടുണ്ട് ലേഡി മോഹൻലാൽ ആണെന്ന്. കാരണം അദ്ദേഹമാണ് സിനിമാ നടൻ ആയിട്ടും ഇപ്പോഴും നാടകങ്ങൾ ഏറ്റവും കൂടുതൽ സ്റ്റേജിൽ അവതരിപ്പിച്ചിട്ടുള്ളത് എന്ന് ലക്ഷ്മിപ്രിയ പറയുന്നു. ഒപ്പം താൻ അഭിനയിച്ച ചില നാടകങ്ങളിലെ ഡയലോഗുകൾ വീട്ടില മറ്റ് അംഗങ്ങൾക്ക് മുമ്പിൽ ലക്ഷ്മിപ്രിയ അവതരിപ്പിക്കുന്നുമുണ്ട്. വീഡിയോ പ്രേക്ഷകരും ഏറ്റെടുത്തു.
നാടകാഭിനയത്തിൽ പ്രാവീണ്യം ഉണ്ടെന്ന് ലക്ഷ്മിപ്രിയ ഡയലോഗുകൾ പറയുമ്പോൾ തന്നെ വ്യക്തം ആണെന്നും മനോഹരമായി സംഭാഷണങ്ങൾ പറയാൻ ലക്ഷ്മി പ്രിയയ്ക്ക് കഴിയുന്നുണ്ട് എന്നുമാണ് പ്രേക്ഷകർ വീഡിയോയ്ക്ക് കമന്റായി കുറിക്കുന്നത്. വളരെ ചുരുക്കം ചിത്രങ്ങൾകൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ ലക്ഷ്മി പ്രിയക്ക് സാധിച്ചിരുന്നു.
മോഹൻലാൽ നായകനായ നരനായിരുന്നു ലക്ഷ്മിപ്രിയയുടെ ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ലക്ഷ്മി പ്രിയ പ്രേക്ഷകർക്ക് സമ്മാനിച്ചു. നാടക കലാകാരിയായാണ് ലക്ഷ്മി പ്രിയ തന്റെ കരിയർ ആരംഭിച്ചത്. ജനപ്രിയ നാടകങ്ങളിൽ ഒന്നിൽ ഹിഡുംബി എന്ന താരത്തിന്റെ കഥാപാത്രം നാടക മേഖലയിൽ ലക്ഷ്മിക്ക് വലിയ വഴിത്തിരിവ് സമ്മാനിച്ചിരുന്നു.
ശേഷം മിനിസ്‌ക്രീൻ പരിപാടികളിൽ ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചു. 2010ൽ സത്യൻ അന്തിക്കാട് ജയറാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയിലെ വേഷം ലക്ഷ്മി പ്രിയയ്ക്ക് പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. തുടർന്ന് എൺപതോളം സിനിമകളിൽ ലക്ഷ്മി പ്രിയ അഭിനയിച്ചു. അഭിനയിച്ച വേഷങ്ങളിൽ ഭൂരിഭാഗവും കോമഡി വേഷങ്ങളാണ് നടിയെ തേടിയെത്തിയത്.
വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന് പറയാനും കടുത്ത ബിജെപി അനുഭാവി ആയ ലക്ഷ്മി പ്രിയ മടിക്കാറില്ല. ഇത് പലപ്പോഴും താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് ഇടയാക്കിയിട്ടും ഉണ്ട്.സംഗീതജ്ഞൻ പട്ടണക്കാട് പുരുഷോത്തമന്റെ മകൻ ജയേഷാണ് ലക്ഷ്മി പ്രിയയുടെ ഭർത്താവ്. ഒരു മകളുമുണ്ട് താരത്തിന്.