കൈരളി ടിവിയിൽ ഫോൺഇൻ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്ന് പിന്നീട് മനസിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി മാറിയ താരമാണ് നയൻ താര. കോളേജിൽ പഠിച്ചിരുന്ന സമയത്ത് മോഡലിംഗ് ചെയ്തിരുന്ന നയൻ താരയെ മോഡലിംങ്ങാണ് ചലച്ചിത്ര ലോകത്തേക്കും എത്തിച്ചത്.
ഡയാന മറിയം കുര്യൻ എന്നാണ് തിരവല്ല സ്വദേശിനിയായ നയൻതാരയുടെ ശരിയായ പേര്. സിനിമയിൽ എത്തിയപ്പോഴാണാ താരം നയൻതാര എന്നു പേരുമാറ്റിയത്. ഇപ്പോൾ തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാര് എന്നാണ് താരം അറിയപ്പെടുന്നത്. 2003 ൽ ആണ് മനസ്സിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി നയൻതാര മലയാള സിനിമയിലേക്ക് കടന്നു വന്നത്.2004ൽ മോഹൻലാലിന്റെ സഹോദരിയായി ഷാജികൈലാസിന്റെ നാട്ടുരാജാവ്, നായികയായി ഫാസിലിന്റെ വിസമയത്തുമ്പത്ത് എന്നീ ചിത്രങ്ങളിലും നയൻതാര അഭിനയിച്ചു. 2005 ൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി രാപ്പകൽ, തസ്കര വീരൻ എന്ന ചിത്രങ്ങളിലും താരം അഭിനയിച്ചു.
പിന്നീട് തമിഴകത്തേക്ക് ചേക്കേറിയ താരം 2005ൽ തനെന ശരത് കുമാർ നായകനായ അയ്യ എന്ന സിനിമയിൽ നായികയായി. ഈ സിനിമയുടെ വിജയത്തോടെ താരം സൂപ്പർസ്റ്റാർ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ നായികയായി. രജനിക്കൊപ്പം ചന്ദ്രമുഖിയിൽ അഭിനയിച്ചതോടെയാണ് നയൻസിന്റെ തലവര മാറുന്നത്. തുടർന്ന് ഇന്ന് വരെ തെന്നിന്ത്യൻ സിനിമ ലോകം അടക്കി വാഴുകയാണ് താരം.
ഒരുകാലത്ത് വെറും ഗ്ലാമർ താരമായി മാറ്റി നിർത്തപ്പെട്ട നടിയിൽ നിന്നും ഇന്ന് മറ്റ് അഭിനേതാക്കൾ കൊതിക്കുന്ന ഉയരത്തിലെത്താൻ താരത്തിന് സാധിച്ചു. ഇന്ന് നയൻതാര ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം മൂന്ന് കോടിയാണ്. ഒരു വർഷം നടി ചെയ്യുന്നത് ഒന്നോ രണ്ടോ ചിത്രങ്ങളാണ്. ഏവരെയും അതിശയിപ്പിക്കുന്നത് എപ്പോഴുമുള്ള നടിയുടെ ആഡംബര ജീവിതമാണ്.
അതേ സമയം നയൻതാരയും തമിഴകത്ത സംവിധായകൻ വിഘ്നേശ് ശിവനും ഏറെ കാലമായി പ്രണയത്തിലാണ്. ഇരുവരും വിവാഹം കഴിച്ചിട്ടില്ലെങ്കിലും താമസവും യാത്രകളുമൊക്കെ ഒരുമിച്ചാണ്. ഏറ്റവും ഒടുവിൽ നയൻതാരയുടെ കൊച്ചിയിലെ വീട്ടിലാണ് ഇരുവരുമുള്ളത്. ഒഴിവ് സമയം കിട്ടുമ്പോൾ വിഘ്നേശ് ആരാധകരുമായി സംവദിക്കാറുണ്ട്. അങ്ങനെ ഇൻസ്റ്റാഗ്രാമിലെ ചോദ്യത്തോര പംക്തിയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് വിഘ്നേശ് കൊടുത്ത മറുപടിയാണ് വൈറലകുന്നത്.
എന്ത് കൊണ്ടാണ് നയൻതാരയെ വിവാഹം കഴിക്കാത്തതെന്നും താരത്തിനൊപ്പമുള്ള രഹസ്യ ഫോട്ടോ ഏതാണെന്നുമൊക്കെയുള്ള അന്വേഷണങ്ങൾക്ക് കിടിലൻ മറുപടിയാണ് സംവിധായകൻ നൽകിയിരിക്കുന്നത്. സിനിമാ ലോകത്ത് വിക്കിയ്ക്ക് ഏറ്റവും കൂടുതൽ പ്രചോദനം നൽകിയ താരം ആരാണെന്ന ചോദ്യത്തിന് രജനികാന്ത് എന്നാണ് വിഘ്നേഷ് ഉത്തരം നൽകിയത്. ബോളിവുഡിൽ സിനിമ സംവിധാനം ചെയ്യുക ആണെങ്കിൽ രൺബീർ കപൂറായിരിക്കും നായകൻ എന്നുമാണ് വിഘ്നേഷ് പറയുന്നത്.
സംവിധായകൻ ആയില്ലായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നെന്ന ചോദ്യത്തിന് സംവിധായകൻ ആവാൻ ശ്രമിച്ച് കൊണ്ടിരിക്കുമെന്നായിരുന്നു മറുപടി. മലയാളത്തിലെ ഇഷ്ടനടന്മാർ മോഹൻലാലും ഫഹദ് ഫാസിലുമാണ്. നയൻതാരയ്ക്ക് ഒപ്പമുള്ള പ്രിയപ്പട്ട സ്ഥലം ഏതാണെന്നായിരുന്നു ഒരാളുടെ ചോദ്യം. അവളുണ്ടെങ്കിൽ ഏത് സ്ഥലവും പെട്ടെന്ന് തന്നെ പ്രിയപ്പെട്ട ഇടമാവുമെന്ന് വിഘ്നേഷിന്റെ മറുപടി.
നയൻതാരയ്ക്ക് ഏറ്റവും നന്നായി ചേരുന്ന വസ്ത്രം മോഡേൺ ആണോ നാട്ടിൻപുറം സ്റ്റൈൽ ആണോന്ന് ചോദിച്ചപ്പോൾ സാരി ഉടുത്ത് അവളെ കാണുന്നതാണ് തനിക്കേറ്റവും ഇഷ്ടമുള്ളത്. നയൻസിനൊപ്പമുള്ള രഹസ്യമായിട്ടുള്ളൊരു ഫോട്ടോ കൂടി തരാമോന്ന ആരാധകരുടെ ചോദ്യത്തിന് കിടിലനൊരു ഫോട്ടോയും വിക്കി നൽകിയിരുന്നു. ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച വ്യക്തി ആരാണെന്ന ചോദ്യത്തിന് നയൻതാരയുടെ അമ്മ ഓമന കുര്യൻ ആണെന്നാണ് വിഘ്നേശ് പറയുന്നത്.
നയൻസിനും അമ്മയ്ക്കും ഒപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചു. എന്ത് കൊണ്ടാണ് നയൻതാരയെ വിവാഹം കഴിക്കാത്തത്. ഞങ്ങൾ അതിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് പറയുമ്പോൾ വിവാഹം കഴിക്കാനും മറ്റ് കാര്യങ്ങൾക്കും ഭയങ്കര ചെലവാണ് സഹോദരാ, അത് കൊണ്ട് വിവാഹത്തിന് വേണ്ടി പണം സേവ് ചെയ്യുകയാണ്. ഇനി കൊറോണ ഓക്കെ പോവട്ടേ എന്നും താരം പറയുന്നു.
നയൻതാരയ്ക്ക് ആദ്യം നൽകിയ സമ്മാനം തങ്കമേ എന്ന പാട്ടാണ്.
നയൻസിന്റെ സൗന്ദര്യ രഹസ്യം പ്രാർഥനയാണ്. അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട പെർഫ്യൂം ക്ലിവ് ക്രിസ്ത്യൻ ആണ്. നിങ്ങളും നയൻതാരയും തമ്മിലുള്ള ചില രഹസ്യങ്ങളെന്താണെന്ന് ചോദിച്ചപ്പോൾ രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങളെല്ലാം നയൻതാര തന്നെ കഴുകി വെക്കുമെന്നാണ് വിക്കി പറഞ്ഞത്. ഇതിനിടെ ചില രസകരമായ മറുപടികൾ കൂടി വിഘ്നേഷ് പറഞ്ഞിരുന്നു.
നമുക്കൊരു കുഞ്ഞിനെ വൈകാതെ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചയാളിന് അത് നിങ്ങളുടെയും ജീവിത പങ്കാളിയുടെയും തീരുമാനം പോലെ ഇരിക്കുമെന്നായിരുന്നു വിഘ്നേഷിന്റെ മറുപടി.നയൻതാരയെ ഉമ്മ വെക്കുന്നൊരു ഫോട്ടോ തരാമോ? എന്ന ചോദ്യത്തിന് ആ സമയത്ത് ഞാൻ തിരക്കാണ്. മറ്റൊർക്കെങ്കിലുമേ ആ സമയത്തൊരു ഫോട്ടോ എടുക്കാൻ സാധിക്കൂ എന്ന് വിക്കി തമാശരൂപേണ പറയുന്നു. എല്ലാവരും നിങ്ങളോട് നയൻതാരയെ കുറിച്ചാണ് ചോദിക്കുന്നത്. എന്ത് തോന്നുന്നു, അഭിമാനമാണെന്നായിരുന്നു വിഘ്നേഷ് മറുപടി പറഞ്ഞത്.