മലയാളത്തിലെ മുൻകാല നായിക മേനക സുരേഷിന്റെയും ഭർത്താവ് നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും മക്കളാണ് കീർത്തി സുരേഷും സഹോദരി രേവതി സുരേഷും. മേനകയ്ക്ക് പിന്നാലെ തെന്നിന്ത്യൻ സിനിമയിൽ ആകെ മാണം തിളങ്ങുകയാണ് കീർത്തി സുരേഷ്.
തുടക്കം മലയാളത്തിലൂടെ ആയിരുന്നു എങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിലാണ് കീർത്തി സുരേഷ് സജീവമായത്. അതേ സമയം രേവതി സൂരേഷും ഏവർക്കും സുപരിചിതയാണ്. കാശ്മീരം എന്ന സുരേഷ് ഗോപി ചിത്രത്തിൽ ബാലതാരമായി രേവതി അഭിനയിച്ചിരുന്നു. പിന്നീട് സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനായിരുന്നു രേവതിയുടെ ആഗ്രഹം.
ഹിറ്റ്‌മേക്കർ പ്രിയദർശന്റെ സഹ സംവിധായികയായി പ്രവർത്തിച്ച രേവതി ഇപ്പോൾ സ്വതന്ത്ര സംവിധായക ആവാനുളള ഒരുക്കത്തിലാണ്. അതേസമയം തന്റെ ശരീരഭാരത്തിന്റെ പേരിൽ കളിയാക്കപ്പെട്ടതിനെ കുറിച്ചും വണ്ണം കുറച്ചതിനെ കുറിച്ചുമൊക്കെ തുറ്‌നനു സംസാരിക്കുകയാണ് രേവതി സുരേഷ് ഇപ്പോൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു രേവതിയുടെ തുറന്നു പറച്ചിൽ.
അഭിമുഖത്തിൽ ഒരു ലൊക്കേഷനിൽ വെച്ച് തനിക്കുണ്ടായ മോശം അനുഭവം രേവതി പറഞ്ഞിരുന്നു. ഒരു സ്ത്രീ ചോദിച്ചു അമ്മയും അനിയത്തിയും നല്ല സൗന്ദര്യമുളളവരാണല്ലോ, നീ എന്താ ഇങ്ങനെയായത് എന്ന്’. മുഖം നോക്കി ഒരാൾ അങ്ങനെ ചോദിച്ചപ്പോൾ മനസ് തകർന്ന് പോകും പോലെ തോന്നിയെന്ന് രേവതി പറയുന്നു.
കൗമാരക്കാലത്ത് ഇത്തരം കമന്റുകൾ എന്നിൽ വല്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരുന്നു. ഫോട്ടോ എടുക്കാൻ പോലും ആരെയും സമ്മതിച്ചില്ല. ക്യാമറ കണ്ടാൽ ഓടിയൊളിക്കണമെന്ന തോന്നാലായിരുന്നു. ഫാഷനിലും ശ്രദ്ധിക്കാറില്ല, എന്റെ വസ്ത്രങ്ങൾ തിരഞ്ഞെടുത്തു തരുന്നതും ഏതൊക്കെ ആഭരണങ്ങളാണ് മാച്ചിംഗ് എന്ന് പറഞ്ഞു തരുന്നതുമൊക്കെ കീർത്തിയാണ്.
ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ നാടകങ്ങളിൽ ആനയുടെയും ഹിപ്പൊപ്പൊട്ടാമസിന്റെയും വേഷമേ എനിക്ക് കിട്ടിയുളളൂ. ക്ലാസിലെ മെലിഞ്ഞ് കുട്ടിയാകും നായിക, എനിക്കും നായികായാകാമല്ലോ. പിന്നെന്താ അവർ ചാൻസ് തരാത്തത് എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. അത്തരം കുഞ്ഞുകുഞ്ഞു സങ്കടങ്ങൾ എത്രമാത്രം ഒരു കുട്ടിയെ സ്വാധീനിക്കുന്നു എന്നൊക്കെ ഇപ്പോഴാണ് മനസിലാകുന്നത്.
അതേ സമയം കുഞ്ഞാലി മരക്കാർ സിനിമയുടെ സമയത്താണ് വണ്ണം കുറയ്ക്കണമെന്ന് തീരുമാനം എടുത്തതെന്ന് രേവതി പറയുന്നുു. സമയം തെറ്റിയുളള ഭക്ഷണം, ഉറക്കകുറവ് എല്ലാം പ്രശ്നം ആയപ്പോൾ വണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. ശരീരത്തിൽ വന്ന മാറ്റത്തിന് നന്ദി പറയുന്നത് യോഗ ഗുരു താര സുദർശനോട് ആണെന്നും താരപുത്രി പറഞ്ഞു.
Also Read
ലൊക്കേഷനിൽ വന്നു കഴിഞ്ഞാൽ മുകേഷിന്റെ സ്ഥിരം സ്വഭാവം ഇങ്ങനാണ്: തുറന്നു പറഞ്ഞ് പിആർഒ വാഴൂർ ജോസ്
ഭക്ഷണ നിയന്ത്രണവും യോഗയും കൊണ്ട് ഏഴ് മാസത്തിനുളളിൽ 20 കിലോ ഭാരം കുറഞ്ഞു. 100ൽ നിന്നും 80ൽ എത്തിയെങ്കിലും ശ്രമം ചിട്ടയോടെ തുടരുന്നു. 65ൽ എത്തുകയാണ് ലക്ഷ്യം എന്ന് രേവതി പറയുന്നു. 10 വർഷമായി യോഗ തുടങ്ങിയിട്ട്. അമ്മയാണ് യോഗയിലേക്ക് എത്തിച്ചത്. എന്നാൽ യാത്രകളും തിരക്കുമാകുമ്പോൾ ഡയറ്റും യോഗയും ഒന്നും കൃത്യമായി നടക്കില്ല. യോഗാ ക്ലാസിൽ ചേർന്നപ്പോൾ ആദ്യം നല്ല ശരീര വേദനയുണ്ടായിരുന്നു.
മെഡിറ്റേഷനിരിക്കുമ്പോൾ വേദന കൊണ്ട് കണ്ണ് നിറഞ്ഞൊഴുകും. ഞാൻ വെജിറ്റേറിയനാണ്. ആന്റി നിർദ്ദേശിച്ച ഡയറ്റാണ് ഇപ്പോഴും പിന്തുടരുന്നത്. ഇതു വായിക്കുന്ന, സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആത്മവിശ്വാസം കിട്ടാനാണ് ഞാനിത്രയും പറഞ്ഞത്. ഒരു ഘട്ടത്തിൽ സ്വയം വെറുത്തുതുടങ്ങിയ ഞാൻ ഇപ്പോൾ സ്വയം ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. എല്ലാവരും അങ്ങനെയാവട്ടെ എന്നും രേവതി സുരേഷ് പറയുന്നു.
LATEST NEWS | Leo #Messi will not continue with FC Barcelona
— FC Barcelona (@FCBarcelona) August 5, 2021