മോഹൻലാലിന്റെ ആ സിനിമ സൂപ്പർ വിജയം ആയിട്ടും നിർമ്മാതാവായ എനിക്ക് ലഭിച്ചത് വെറും തുശ്ചമായ തുക: മണിയൻ പിള്ള രാജു പറഞ്ഞത്

5551

മലയാള സിനിമയിൽ വർഷങ്ങളായി നായകനായും സഹനടനായും അച്ഛൻ വേഷത്തിലും തിളങ്ങി നിൽക്കുന്ന താരമാണ് മണിയൻപിള്ള രാജു. നടൻ എന്നതിലുപരി നിർമ്മാതാവ് എന്ന നിലയിലും വിജയം കൈവരിച്ച ആളാണ് മണിയൻപിള്ള രാജു. ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണ് അദ്ദേഹം.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ചോട്ടാ മുംബൈ തുടങ്ങിയ മെഗാ ഹിറ്റ് സിനിമകൾ നിർമ്മിച്ച മണിയൻ പിള്ള രാജു മലയാളത്തിലെ പ്രഥമ നിരയിലെ ഹിറ്റ് നിർമ്മാതാവാണ്. മിമിക്രി താരവും നടനും കോൺഗ്രസ് നേതാവുമായ രമേശ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭമായ പഞ്ചവർണ്ണ തത്തയും മണിയൻ പിള്ള രാജുവിന്റെ നിർമ്മാണത്തിൽ പുറത്തു വന്ന സിനിമ ആയിരുന്നു.

Advertisements

മണിയൻ പിള്ള രാജു നിർമ്മിച്ച് ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറും അഭിനയ കുലപതി തിലകനും ബിജു മേനോനും മൽസരിച്ചഭിനയിച്ച കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമ വലിയ പരാജയം ആയിരുന്നു. എന്നാൽ മികച്ച സിനിമയായിട്ടും കണ്ണെഴുതി പൊട്ടും തൊട്ടിന്റെ പരാജയം തന്നെ തളർത്തിയില്ല എന്നാണ് മണിയൻപിള്ള പറയുന്നത്.

Also Read
പ്രൈവറ്റ് പാർട്ടികളിലും മറ്റും നെഞ്ചിടിപ്പേറ്റി സജീവ സാനിധ്യമായ മാദക സുന്ദരി: നടിയും മോഡലുമായ ഈ താരം ആരാണെന്ന് അറിയാമോ

വീണ്ടും നല്ല സിനിമകൾ നിർമ്മിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്നും മണിയൻ പിള്ള രാജു പറയുന്നു.
അങ്ങനെയാണ് അനന്തഭദ്രം എന്ന സിനിമ നിർമ്മിച്ചത്. പക്ഷെ രാജമാണിക്യം എന്ന വലിയ വിജയ സിനിമയ്ക്ക് മുൻപിൽ തിയേറ്റർ കളക്ഷനിലെ അനന്തഭദ്രത്തിന്റെ പ്രസക്തി ഇല്ലാതെയെന്നും മണിയൻ പിള്ള രാജു പറയുന്നു.

അതേ സമയം താൻ നിർമ്മിച്ച മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമയായ വെള്ളാനകളുടെ നാട് എന്ന സിനിമയിൽ നിന്ന് തനിക്ക് ലഭിച്ചത് വെറും എഴുപത്തിയയ്യായിരം രൂപ മാത്രമാണെന്നും മണിയൻ പിള്ള രാജു വെളിപ്പെടുത്തുന്നു. അതേ സമയം പ്രിയദർശൻ സംവിധാനം ചെയ്ത വെള്ളാനകളുടെ നാട്ടിൽ മോഹൻലാലിനെ കൂടാതെ, ശോഭന, കുതിരവട്ടം പപ്പു, ജഗദീഷ് തുടങ്ങിയ വലിയ താര നിര തന്നെ എത്തിയിരുന്നു.

Also Read
ഗാന്ധർവം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന സുന്ദരി നടിയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

Advertisement