വിന്ദൂജ അഭിനയിക്കുന്നില്ലെങ്കിൽ രേവതിയെ വിളിച്ചോളാമെന്ന് സംവിധായകൻ, സൂപ്പർഹിറ്റ് സിനിമയിൽ താൻ എത്തിയതിനെ കുറിച്ച് വിന്ദുജ മേനോൻ

1249

ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത് 1994 ൽ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയായിരുന്നു വിന്ദൂജ മേനോൻ. മലയാള സിനിമയിലും നടന വിസ്മയം മോഹൻലാലും സൂപ്പർനായിക ശോഭനയും നായികാ നായകൻമാരായ പവിത്രത്തിൽ മോഹൻലാലിന്റെ സഹോദരി കഥാപാത്രമായാണ് വിന്ദുജ എത്തിയത്.

പവിത്രത്തിലെ ചേട്ടച്ഛന്റെ മീനാക്ഷിയായി തകർപ്പൻ പ്രകടനം ആയിരുന്നു വിന്ദൂജ കാഴ്ചവെച്ചത്. പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹതാരമായും ഒക്കെ പ്രത്യക്ഷപ്പെട്ട വന്ദൂജ മികച്ച അഭിനേത്രി എന്ന പേരും സമ്പാദിച്ചിരുന്നു. നൃത്ത രംഗത്തു നിന്നുമായിരുന്നു താരം സിനിമയിലേക്കെത്തപ്പെട്ടത്. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഏതാനം വർഷങ്ങൾക്ക് മുമ്പ് തിരിച്ചെത്തിയിരുന്നു.

Advertisements

എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലൊരുങ്ങിയ നിവിൻപോളി ചിത്രം ആക്ഷൻ ഹീറോ ബിജു വിലൂടെ ആയിരുന്നു വിന്ദുജ മേനോൻ ഏറെ നാളുകൾക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്.
ചിത്രത്തിൽ വെറും രണ്ട് സീൻ മാത്രമേ വിന്ദുജയ്ക്ക് ചെയ്യാനുണ്ടായിരുന്നുള്ളു.

മോഷണത്തിനിടെ തന്നെ ഉപദ്രവിച്ച മകനെ പൊലീസിൽ നിന്നും രക്ഷിക്കാനായി കളവ് പറയേണ്ടി വരുന്ന അമ്മയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതേ സമയം ഈ ചിത്രത്തിൽ വെറും രണ്ട് സീൻ മാത്രമായിട്ടും എന്തുകൊണ്ടാണ് അഭിനയിക്കാൻ തയ്യാറായതെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് വിന്ദുജ.

ഇതേ അഭിപ്രായം താൻ സംവിധായകൻ എബ്രിഡ് ഷൈനിനോടും ചോദിച്ചിരുന്നെന്നും അദ്ദേഹം ആ കഥാപാത്രമായി സ്‌ക്രീനിൽ കാണണമെന്ന് ആഗ്രഹിച്ച മുഖം തന്റേതാണെന്നും അതുകൊണ്ടാണ് ഈ വേഷം അഭിനയിക്കണമെന്ന് താനാവശ്യപ്പെടുന്നത് എന്നുമായിരുന്നു എബ്രിഡ് ഷൈനിന്റെ മറുപടി.
ഞാൻ ചെയ്യുന്നില്ലെങ്കിൽ രേവതിയെ കാസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും എബ്രിഡ് ഷൈൻ പറഞ്ഞു.

വിന്ദുജ തന്നെ ചെയ്യണമെന്നതാണ് തന്റെ ആഗ്രഹമെന്നും ഷൈൻ പറഞ്ഞപ്പോൾ ആ റോൾ ചെയ്യാൻ തയ്യാറാവുകയായിരുന്നെന്നും വേഷം ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും വിന്ദുജ മേനോൻ പറയുന്നു.
പുതിയ സിനിമകളിലേക്ക് ഓഫറുകൾ ഉണ്ടെന്നും എന്നാൽ ഒന്നും കമിറ്റ് ചെയ്തിട്ടില്ലെന്നും നാനയ്ക്ക് നൽകിയ അഭിമുഖത്തിൽ വിന്ദുജ മേനോൻ പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സിനിമ വന്നതോടെ സിനിമ കാണുന്ന രീതിയിലും പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും വിന്ദുജ മേനോൻ പറഞ്ഞു.

കുടുംബത്തോടൊപ്പം മലേഷ്യയിലാണ് താമസിക്കുന്നതെങ്കിലും ഒന്നും രണ്ടും മാസം കൂടുമ്പോൾ നാട്ടിലെത്തുന്നതിനാൽ ആ അകലം തനിക്ക് ഫീൽ ചെയ്യുന്നില്ലെന്നും ഇനി കുറച്ചുനാൾ കേരളത്തിൽ തന്നെ നിൽക്കാനാണ് തീരുമാനമെന്നും വിന്ദുജ പറയുന്നു.

Advertisement