നിരവധി സൂപ്പർഹിറ്റ് പരമ്പരകൾ മലയാളി ടെലിവിഷൻ സീരിയൽ ആസ്വാദകരായ കുടുംബ സദസ്സുകൾക്ക് സമ്മാനിച്ചിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. ഒന്നിനൊന്ന് മികച്ചതും കലാമൂല്യമുള്ളതുമായ പരമ്പകളാണ് ഈ ചാനലിൽ സംപ്രേഷണം ചെയ്യുന്നവയിൽ ഏറെയും.
പഴയ കണ്ണീർ പരമ്പരകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാ ഉള്ളടക്കവുമായി ഇപ്പോൾ ഏഷ്യാനെറ്റിൽ വിജയകരമായി മുന്നേറുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ. ഇതിനോടകം തന്നെ മികച്ച ജനപിന്തുണയാണ് നേടിയ ഈ സീരിയൽ സംവിധാനം ചെയുന്നത് സുധീർ ശങ്കറാണ്.
സീരിയൽ ഏറ്റെടുത്തപോലെ തന്നെ പാടാത്ത പൈങ്കിളിയിലെ കഥാപാത്രങ്ങളേയും അത് അവതരിപ്പിക്കുന്ന താരങ്ങളേയും മലയാളികൾ ഏറ്റെടുത്തിരുന്നു.കൺമണി എന്ന പെൺകുട്ടിയുമായി ബന്ധപ്പെടുത്തിയുള്ള ഒരു കുടുബ കഥയാണ് പാടാത്ത പൈങ്കിളി പറയുന്നത്. മനീഷ മോഹൻ എന്ന നടിയാണ് കൺമണിയെ അവതരിപ്പിക്കുന്നത്.
ദേവ എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ നായകൻ. ദേവയെ അവതരിപ്പിച്ചത് സീരിയൽ രംഗത്തെ പുതിമുഖമായിരുന്ന സൂരജ് സൺ എന്ന താരമായിരുന്നു. അതേ സമയം ഈ സീരിയൽ പ്രേമികളെയാകെ വിഷമത്തിലാക്കിയ വാർത്തയായിരുന്നു അടുത്തിടെ പുറത്ത് വന്നിന്നത്. ദേവയെ അവതരിപ്പിച്ച സൂരജ് സൺ പിന്മാറി എന്ന വാർത്തയായിരുന്നു ഇത്.
പാടാത്ത പൈങ്കിളിയിലെ അവസാനം സംപ്രേഷണം ചെയ്ത കുറച്ച് എപ്പിസോഡുകളിൽ ദേവയെ കാണാനില്ലായിരുന്നു, അപ്പോഴേ നടൻ സൂരജ് പിന്മാറി എന്ന് വാർത്തകൾ പുറത്ത് വന്നായിരുന്നു. ഇതോടെ നിരവധി പേരാണ് താരത്തിനോട് കാര്യം തിരക്കിയെത്തിയത്. ഇപ്പോഴിതാ അതിനുള്ള ഉത്തരവും പാടാത്ത പൈങ്കിളിയിൽ നിന്ന് പിന്മാറാനുള്ള കാര്യവും വ്യക്തമാക്കിയിരിക്കുകയാണ് താരം.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണാ സൂരജ് താൻ പാടാത്ത പൈങ്കിളിയിൽ നിന്നും പിൻമാറാനുള്ള കാരണം വെളിപ്പെടുത്തിയത്. സൂരജ് സണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
നമസ്‌കാരം, നമ്മൾ കണ്ടിട്ട് കുറച്ചു ദിവസങ്ങൾ ആയി.ദേവ എവിടെയാണ്, എവിടെ പോയി, എന്താണ് ഇപ്പോൾ കാണാത്തത് തുടങ്ങിയ നിങ്ങളുടെ ചോദ്യങ്ങൾ വായിച്ചു ഞാൻ നിങ്ങളുടെ സ്‌നേഹം തൊട്ടറിയുന്നുണ്ടായിരുന്നു. കണ്ണൂരിലെ പാനൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന എനിയ്ക്കു നിങ്ങളുടെ സ്‌നേഹവും പിന്തുണയും ആണ് ജീവിതത്തിലെ ഏറ്റവും ദുർഘടമായ പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ ലഭിച്ച ഊർജം.
അഭിനയമോഹവും ആയി നടന്ന സൂരജ് എന്ന ചെറുപ്പക്കാരനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഏഷ്യാനെറ്റും മെരി ലാൻഡ് എന്ന നിർമ്മാണ കമ്പനിയുമാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ കൂടി എന്നെ മലയാളിയ്ക്ക് പരിചയപ്പെടുത്തിയ സംവിധായകൻ സുധീഷ് ശങ്കർ സാർ എനിയ്ക്കു ഗുരുവാണ്. ഇവരോടൊക്കെ ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല.
ഇനി നിങ്ങൾ കാത്തിരുന്ന ചോദ്യത്തിന് ഉള്ള ഉത്തരം. എന്ത് കൊണ്ടാണ് ഞാൻ സീരിയലിൽ നിന്ന് പിന്മാറിയത്?. കഴിഞ്ഞ ഷെഡ്യൂൾ കഴിഞ്ഞു നാട്ടിൽ എത്തിയ എനിയ്ക്കു ചെറിയ backpain ഉണ്ടായിരുന്നു. Long drive ചെയ്തതാകും കാരണം എന്നാണ് ഞാൻ കരുതിയത്. പക്ഷെ രണ്ട് ദിവസം പിന്നിട്ടതോടെ വേദന അസഹനീയമായി.
അടുത്തുള്ള ആശുപത്രിയിൽ എത്തിയപ്പോൾ ആണ് backbone ചെറിയ പ്രശ്‌നം ഉണ്ടെന്നു മനസ്സിലാക്കുന്നത്. തുടർന്ന് അവർ എന്നെ മംഗലാപുരത്തേക്ക് റെഫർ ചെയ്തു. പൂർണ്ണ വിശ്രമവും ചികിത്സയും ആണ് മംഗലാപുരത്തു നിന്ന് കിട്ടിയ നിർദേശം. എങ്കിലും അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യാൻ കഴിയും എന്നായിരുന്നു പ്രതീക്ഷ.
ആദ്യം പത്തു ദിവസം വിശ്രമം പറഞ്ഞ എനിയ്ക്ക് പിന്നീട് വീണ്ടും ഡോക്ടർ വിശ്രമം നിർദേശിയ്ക്കുക ആയിരുന്നു. ഇതോടെ സീരിയലിൽ നിന്ന് പിന്മാറുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളു. നിങ്ങൾക്ക് മനസ്സിലാകുമല്ലോ സീരിയൽ ഒരു വ്യവസായം കൂടി ആണ്. നായകൻ ഇല്ലാതെ കൂടുതൽ കാലം കൊണ്ട് പോകുക എന്നത് ആ സീരിയലിനു വലിയ കോട്ടം ആകും ഉണ്ടാക്കുക. എന്റെ സീരിയൽ ടീം എനിക്ക എല്ലാ വിധ പിന്തുണയും തരാം എന്ന് അറിയിയ്ക്കുകയും തിരികെ ജോയിൻ ചെയ്യാൻ അഭ്യർത്ഥിയ്ക്കുകയും ചെയ്തിരുന്നു.
പക്ഷെ തീർത്തും മോശം ആയ എന്റെ ആരോഗ്യ നില അവർക്ക് ഒരു ബാധ്യത ആകും എന്ന് എനിയ്ക്കു അവരെക്കാൾ ഉറപ്പുണ്ട്. അത് കൊണ്ടാണ് തൽക്കാലത്തേക്ക് ഈ ഒരു പിന്മാറ്റം. എന്റെ പ്രിയപ്പെട്ടവരായ നിങ്ങൾ ആണ് എന്നെ വളർത്തിയത്. നിങ്ങൾക്ക് മുന്നിൽ തന്നെ ഞാൻ ഉണ്ടാകും. ഇതൊരു താൽക്കാലിക ഇടവേള മാത്രം ആണ്.
കൂടുതൽ കരുത്തോടെ നിങ്ങളിലേക്ക് ഞാൻ മടങ്ങി വരും എന്ന് ഉറപ്പു പറയുന്നു. എന്ന് നിങ്ങളുടെ സ്വന്തം ദേവ as soorajsun എന്നായിരുന്നു താരം കുറിച്ചത്.
അതേ സമയം പാടാത്ത പൈങ്കിളിയിലേക്ക് സൂരജ് സണിന് പകരം പുതിയ താരം എത്തിയിരിക്കുകയാണ് ഇപ്പോൾ. ലക്ജിത് സൈനി എന്ന താരമാണ് പുതിയ ദേവയായി എത്തിയിരിക്കുന്നത്. ഏതാണ്ട് സൂരജ് സണിന്റെ രൂപ സാദൃശ്യം ഉള്ളയാളാണ് ലക്ജിത്. അതേ സമയം പുതിയ താരത്തെ തങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ലെന്നാണ് ആരാധകർ പറയുന്നത്.