രജനീകാന്ത് സാർ എന്റെയടുത്ത് വന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി: വെളിപ്പെടുത്തലുമായി മീന

83

ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനടിയായി മാറിയ താരമാണ് മീന. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള മീന മലയാള സിനിമയിലും സജീവ സാന്നിധ്യമാണ്. താൻ അഭിനയ രംഗത്ത് എത്തിയതിന്റെ 40ാം വാർഷികം കഴിഞ്ഞ ദിവസമാണ് മീന ആഘോഷിച്ചത്.

വർഷങ്ങൾ നീണ്ട കരിയറിൽ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി നടി തിളങ്ങിയിരുന്നു. മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് മീന. അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമറസ് റോളുകളിലും മീന പ്രേക്ഷകർക്ക് മുൻപിൽ എത്തി. പക്ഷേ മലയാളത്തിൽ മീന ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്നില്ല.

Advertisements

മലയാളത്തിലും നിരവധി സിനിമകളിലാണ് നടി അഭിനയിച്ചത്. എറ്റവുമൊടുവിലായി മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പം അഭിനയിച്ച ദൃശ്യം 2 വലിയ വിജയമായി മാറിയിരുന്നു. ദൃശ്യം 2ന് പിന്നാലെ മീനയുടെതായി അണിയറയിൽ ഒരുങ്ങുന്ന എറ്റവും പുതിയ തമിഴ് ചിത്രമാണ് അണ്ണാത്തെ. തലൈവർ രജനികാന്താണ് ഈ ചിത്രത്തിലെ നായകൻ.

സ്റ്റൈൽ മന്നൻ രജനീകാന്തിന് ഒപ്പം വർഷങ്ങൾക്ക് ശേഷം മീന വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് അണ്ണാത്ത. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമ നിലവിൽ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയിൽ എത്തി മീന നാൽപത് വർഷം തികയ്ക്കുന്ന വർഷമാണ് ഇത്.

അതേസമയം അണ്ണാത്തെ ചിത്രീകരണത്തിനിടെ രജനീകാന്ത് തന്നോട് പറഞ്ഞൊരു കാര്യം മീന ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ചിത്രീകരണത്തിനിടെ സെറ്റിൽ വെച്ച് സൂപ്പർതാരം പറഞ്ഞ രസകരമായ ഒരു കാര്യമാണ് മീന പറഞ്ഞത്.

ഒരു ദിവസം രജനീകാന്ത് സർ എന്റെ അടുത്ത് വരികയും സാറ് പറഞ്ഞൊരു കാര്യം കേട്ട് താൻ ഞെട്ടിയെന്നും മീന പറയുന്നു. എനിക്ക് നിങ്ങളോട് നിരാശ തോന്നുന്നു മീന എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഇത് കേട്ട് ഷോക്കായി.

കുറച്ചുപേർ ആ സമയത്ത് ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ പിന്നാലെ അദ്ദേഹം വീണ്ടും പറഞ്ഞു. ഞങ്ങൾക്കെല്ലാം മാറ്റങ്ങൾ വന്നു. എന്നാൽ നീ ഇപ്പോഴും വീര എന്ന ചിത്രത്തിൽ ഞാൻ കണ്ടത് പോലെ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞെന്ന് മീന വെളിപ്പെടുത്തുന്നു.

Advertisement