മമ്മൂട്ടിയുടെ പേര് അനുവാദമില്ലാതെ ഉപയോഗിക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു, പക്ഷേ മോഹൻലാലിന് ഉറപ്പായിരുന്നു; ജോഷിയുടെ വെളിപ്പെടുത്തൽ

1642

മലയാളത്തിന്റ താരരാജാക്കൻമാരായ മമ്മൂട്ടിയേയും മോഹൻലാലിനേയും നായകൻമാരാക്കി ഹിറ്റ്‌മേക്കർ ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ ടോണി കുരിശിങ്കൽ എന്ന കഥാപാത്രായി തിളങ്ങിയപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി ആയി തന്നെയായിരുന്നു മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചത്.

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവെക്കുകയാണ് സംവിധായകൻ ജോഷി. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്നും ഷൂട്ടിങ് സമയത്ത് നേരിട്ട പ്രധാനപ്രശ്നം മമ്മൂട്ടിയുടെ മീശയായിരുന്നെന്നും ജോഷി പറയുന്നു.

Advertisements

ജോഷിയുടെ വാക്കുകൾ ഇങ്ങനെ:

വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് മമ്മൂട്ടി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മീശയായിരുന്നു ഒരു പ്രധാന പ്രശ്‌നം. ചില രംഗങ്ങൾ ഒറിജിനൽ മീശ, ചിലയിടത്ത് വയ്പ്പു മീശ. മമ്മൂട്ടി സിനിമാ നടനായി തന്നെ അഭിനയിക്കുന്നതു കൊണ്ട് അതാരും കാര്യമാക്കിയില്ല.

Also Read
കണ്ണുതള്ളുന്ന ഗ്ലാമറസ് ലുക്കിൽ പുത്തൻ ഡാൻസ് വീഡിയോയുമായി നടി മാളവിക മേനോൻ, തലയിൽ കൈവെച്ച് ആരാധകർ, വീഡിയോ വൈറൽ

സിനിമ വൻ ഹിറ്റായതുകൊണ്ട് കൂടിയാകാം ഇതൊന്നും ആരും ശ്രദ്ധിക്കാതിരുന്നത്. സിനിമയുടെ ഇടവേളയ്ക്ക് ശേഷമുള്ള രംഗങ്ങളായിരുന്നു ആദ്യം ചിത്രീകരിച്ചത്. ഈ സമയത്തൊന്നും സിനിമാനടനായി ട്രെയിനിൽ പോകുന്ന താരം ആരായിരുന്നെന്ന് തങ്ങൾ തീരുമാനിച്ചിരുന്നില്ല മോഹൻലാലും ജഗദീഷും മണിയൻപിള്ള രാജുവും തമിഴ്‌നാട് പൊലീസിനെ വെട്ടിച്ച് ഒരു ഹോട്ടലിൽ മുറിയെടുക്കുന്നു.

അവരുടെ ഫോട്ടോ സഹിതം ടെലിവിഷനിൽ വാർത്ത വരുന്നു. അവർ അവിടെ നിന്നും രക്ഷപ്പെടുന്നു.
ഈ ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ സിനിമാ നടനായി അഭിനയിക്കേണ്ട ആളെ തീരുമാനിച്ചിരുന്നില്ല. എന്നാൽ ഒരു പ്രമുഖ നടന്റെ പേര് ഈ രംഗത്തു പറയുകയും വേണം.

ട്രെയിനിനകത്ത് വെച്ച് ആ നടൻ എടുത്ത ഫോട്ടോയാണ് പൊലീസിന്റെ കയ്യിൽ കിട്ടിയിരിക്കുന്നത്. രംഗം ചിത്രീകരിച്ചപ്പോൾ മമ്മൂട്ടിയുടെ പേരാണ് മോഹൻലാൽ പറയുന്നത്. മമ്മൂട്ടി അന്ന് കുടുംബ സമേതം അമേരിക്കയിലാണ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ പേര് ഉപയോഗിക്കുന്നതിൽ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല.

എന്നാൽ മമ്മൂട്ടി ഈ സിനിമയിൽ ഗസ്റ്റ് റോളിൽ അഭിനയിക്കുമെന്ന് ലാലിന് വിശ്വാസമുണ്ടായിരുന്നു.
അമേരിക്കയിൽ നിന്നെത്തിയ മമ്മൂട്ടി ഷൂട്ടിങ്ങിൽ പങ്കാളിയായി. ഗസ്റ്റ് റോൾ എന്നായിരുന്നു ആദ്യം അദ്ദേഹത്തിനോട് പറഞ്ഞിരുന്നത്. മദ്രാസിൽ ട്രെയിൻ യാത്ര അവസാനിക്കുന്നതോടെ മമ്മൂട്ടിയുടെ റോളും അവസാനിക്കുന്നതായിട്ടാണ് ആദ്യം എഴുതിയത്.

Also Read
ദിലീപിന് എതിരെ ധൈര്യമായി മുന്നോട്ടുപോകുന്നതിന് മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാൾ എനിക്ക് പിന്തുണ അറിയിച്ചു: സംവിധായകൻ ബാചന്ദ്രകുമാർ

എന്നാൽ പിന്നീടാണ് ഇടവേളയ്ക്ക് ശേഷവും മമ്മൂട്ടി കടന്നുവരുന്നതും മോഹൻലാലിന്റേയും സുഹൃത്തുക്കളുടേയും നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്നതും. മമ്മൂട്ടി എന്ന കഥാപാത്രം കഥയിൽ സജീവമാകുന്നത് രണ്ടാമത് കഥ വികസിപ്പിച്ചപ്പോഴാണെന്നും ജോഷി വ്യക്തമാക്കി.

Advertisement