ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താര സുന്ദരി ആയിരുന്നു ഒരു കാലത്ത് മാധുരി ദീക്ഷിത് എന്ന നടി.
അഭിനേത്രി നർത്തകി, എന്നതിൽ ഉപരി ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്നെ ഏറ്റവുമധികം ആരാധക ശ്രദ്ധ നേടിയ താരം കൂടി ആയിരുന്നു മാധുരി ദീക്ഷിത്.
സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത നടി പിന്നീട് മടങ്ങി വന്നിരുന്നു. ഇപ്പോഴും സിനിമകളിലും വെബ് സീരിസുകളിലും സജീവമാണ് മാധുരി ദീക്ഷിത്. അതേ സമയം പഴയ കാലത്തെ ജീവിതത്തിലെ ചില ചിത്രങ്ങൾ തന്നെ നിരാശപ്പെടുത്താറുണ്ടെന്ന് തുറന്നു പറയുകയാണ് മാധുരി. കാലങ്ങളായി അഭിനയ ജീവിതവുമായി മുന്നോട്ട് തന്നെ പോവുകയാണ് മാധുരി ദീക്ഷിത്.
ഇതിനോടകം ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയായി താരം അഭിനയിച്ച് കഴിഞ്ഞു. എന്നാൽ ബോളിവുഡലെ മുതിർന്ന നടൻ വിനോദ് ഖന്നയുമായി ചുംബന രംഗങ്ങളിൽ അഭിനയിച്ചത് വളരെ മോശമായി പോയി എന്നാണ് മാധുരി പറയുന്നത്. കഴിഞ്ഞുപോയ കാര്യങ്ങൾ ആണെങ്കിലും താൻ അതിനെ കുറിച്ചോർത്ത് ഖേദിക്കുക ആണെന്നാണ് മാധുരി ദീക്ഷിത് പറയുന്നത്.
1980, 90 കാലഘട്ടങ്ങൾ ആയിരുന്നു മാധുരി ദീക്ഷിത് എന്ന നടിയുടെ കരിയറിലെ സുവർണ കാലഘട്ടം. അക്കാലത്ത് ഒന്നിന് പുറകേ ഒന്നായി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലാണ് മാധുരി അഭിനയിച്ച് തകർത്ത് കൊണ്ടിരുന്നത്. ഒപ്പം 1988 ൽ ഇറങ്ങിയ ദയവൻ എന്ന സിനിമയിലെ ചുംബന രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട് മാധുരി ആരാധകരെ മൊത്തത്തിൽ ഒന്ന് ഞെട്ടിച്ചെന്ന് പറയാം.
അന്നൊക്കെ സിനിമകളിൽ അപൂർവ്വം ആയിട്ടാണ് ചുംബന രംഗങ്ങൾ ഉണ്ടാകാറുള്ളത്. അതുകൊണ്ട് തന്നെ അന്ന് മാധുരിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു മുതിർന്ന നടൻ ആയിരുന്ന വിനോദ് ഖന്നയും ആയിട്ട് ലിപ് ലോക് രംഗങ്ങളിൽ ആയിരുന്നു അന്ന് നടി അഭിനയിച്ചത്. അത് അന്ന് വലിയ വിവാദമായി തന്നെ മാറുകയും ചെയ്തു.
മാധുരി ഏറെ വിമർശിക്കപ്പെടുകയും ചെയ്തു. പിന്നീടാണ് അങ്ങോട്ട് താൻ ചെയ്ത ആ രംഗങ്ങളെ കുറിച്ചോർക്കുമ്പോൾ വലിയ പശ്ചാതാപം തോന്നുകയാണെന്ന് മാധുരി തന്നെ പറയുന്നു. അതിന്റെ കാരണമെന്താണെന്നും ഒരു അഭിമിഖത്തിൽ നടി സൂചിപ്പിച്ചിരുന്നു. ഇത്രയും കാലത്തെ തന്റെ കരിയറിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ അത് ചെയ്യേണ്ടിയിരുന്നില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.
അന്ന് ഇത് വേണ്ട എന്ന് പറഞ്ഞാൽ മതിയായിരുന്നു. പക്ഷേ അന്നങ്ങനെ ഒന്നും പറഞ്ഞ് തരാൻ ആളുണ്ടായിരുന്നില്ല. അന്ന്. സംവിധായകൻ ഒരു പ്രത്യേകമായ ഒരു രീതിയിലാണ് ആ സീനുകൾ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഞാൻ അന്ന് ആ സീനുകൾ ചെയ്തില്ലായിരുന്നു എങ്കിൽ സംവിധായകന്റെ ആഖ്യാനത്തിനും അന്ന് ഏറെ തടസ്സങ്ങൾ വന്നേനെ.
ഞാൻ ചലച്ചിത്ര മേഖലയുമായി യാതൊരു വിധ ബന്ധവുമില്ലാതെ തന്നെയാണ് അവിടെ വരെയും എത്തിപ്പെട്ടത്. അതുകൊണ്ട് തന്നെ എനിക്ക് സിനിമാ ഇൻഡസ്ട്രിയെ പറ്റിയോ അതിന്റെയൊക്കെ പ്രവർത്തനങ്ങളെ പറ്റിയോ ഒന്നും തന്നെ അറിയില്ലായിരുന്നു.
എന്നാൽ പിന്നീട് ആ ചിത്രങ്ങൾ കണ്ടപ്പോൾ ഇതിലെന്തിനാണ് ഞാൻ അഭിനയിച്ചതെന്ന് ചിന്തിച്ചു. ചുംബ നരംഗം കൊണ്ട് ആ ചിത്രത്തിനു പ്രത്യേകിച്ച് ഒന്നും ലഭിച്ചില്ല. അതോടെ ഇനി അത്തരം ചുംബന രംഗത്തിൽ ഞാൻ അഭിനയിക്കില്ലെന്ന തീരുമാനത്തിൽ എത്തിയെന്നും മാധുരി ദീക്ഷിത് വ്യക്തമാക്കിയിരുന്നു.