റൂമിനുള്ളിലെ ബഹളവും ഒക്കെ പുറത്തേക്ക് കേട്ടു, അപ്പുറത്തും ഇപ്പുറത്തും ആളുകൾ ഉണ്ടെന്ന ബോധം വേണമെന്ന് അടുത്ത റൂമിൽ നിന്നും ചേട്ടൻ വിളിച്ച് പറഞ്ഞു: ടൂർ പോയപ്പോൾ സംഭവിച്ചത് പറഞ്ഞ് അപ്സരയും ആൽബിയും

2895

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ നടി അപ്സര രത്നാകരനും സംവിധായകൻ ആൽബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറിൽ ആയിരുന്നു . ഒരുമിച്ച് ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തിരുന്ന താരങ്ങൾ ഇഷ്ടത്തിൽ ആവുകയായിരുന്നു. തുടക്കത്തിൽ വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവർ സമ്മതിച്ചു.

ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങൾ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരിൽ നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അതിലൊക്കെ വിശദീകരണം നൽകി കൊണ്ട് താരങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ വിവാഹശേഷം നടത്തിയ യാത്രയ്ക്കിടയിലുണ്ടായ രസകരമായൊരു കാര്യത്തെ കുറിച്ച് അപ്സരയും ആൽബിയും വെളിപ്പെടുത്തിയിരിക്കുകയാണ്.

Advertisements

എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരങ്ങൾ. കുടുംബസമേതം നടത്തിയ യാത്രയ്ക്കിടയിൽ ഉണ്ടായ രസകരമായ സംഭവങ്ങളെ പറ്റി അവതാരകൻ ചോദിച്ചിരുന്നു. ഇതിന് മറുപടി പറഞ്ഞ അപ്‌സരയുടെയും ആൽബിയുടെയും വീഡിയോ ആണ് വൈറലാകുന്നത്.

Also Read
ആ സ്‌കിറ്റിൽ അഭിനയിച്ചതിന്റെ പേരിൽ അന്ന് പരസ്യമായ തല്ലു കിട്ടി, നല്ല തെറിയും കേട്ടു; ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി കുടുംബവിളക്ക് മല്ലിക മഞ്ജു വിജേഷ്

വിവാഹശേഷം കുടുംബത്തോടൊപ്പം ഞങ്ങളൊരു യാത്ര പോയി. ഇവിടുന്ന് കുറേ യാത്ര ചെയ്ത് അവിടെ റൂമൊക്കെ എടുത്ത് താമസിക്കുകയാണ്. കസിൻസൊക്കെ അടുത്ത റൂമിൽ ഉണ്ടായിരുന്നു. അപ്സരയ്ക്ക് കഴുത്തിന്റെ പുറകിലായി ഒരു ചൂട് കുരു ഉണ്ടായിരുന്നു. കുറേ ദൂരം ചാരിയിരുന്ന് യാത്ര ചെയ്തപ്പോഴെക്കും അത് പഴുത്തു.

ഞെക്കിയാൽ പൊട്ടും. ഭയങ്കര വേദനയാണെന്ന് പറഞ്ഞ് റൂമിൽ കിടന്ന് ബഹളം വെക്കുകയായിരുന്നു. അത് പൊട്ടിച്ചാൽ അതങ്ങ് കഴിഞ്ഞെന്ന് ഞാനും പറഞ്ഞു. അങ്ങനെ ഞങ്ങളത് പൊട്ടിക്കുമ്പോൾ ഉണ്ടായ ചില സംസാരങ്ങളും അവളുടെ കരച്ചിലുമൊക്കെ അപ്പുറത്ത് കിടക്കുന്ന ചേട്ടനും ചേച്ചിയുമൊക്കെ കേട്ടു. അവർ രാവിലെ വന്ന് അതേ കുറിച്ച് സംസാരിച്ചതാണ് കഥയുടെ ഉള്ളടക്കമെന്ന് ആൽബി പറയുന്നു.

കുരുവൊക്കെ പൊട്ടിച്ചതിന് ശേഷം ചേട്ടൻ എന്നെ ഫോണിൽ വിളിച്ചു. അപ്പുറത്തും ഇപ്പുറത്തും ആളുകൾ ഉണ്ട് എന്ന ബോധം വേണമെന്നാണ് പുള്ളി പറഞ്ഞത്. ചേട്ടന്റെ റൂമിൽ നാല് കുട്ടികൾ ഉണ്ടായിരുന്നു. അവരും ഈ സൗണ്ട് കേട്ടിട്ട് ഉറങ്ങുന്നില്ലായിരുന്നു’ എന്നാണ് താരങ്ങൾ പറയുന്നത്. കിച്ചൺ മാജിക് എന്ന പരിപാടിയിലാണ് ആൽബിയും അപ്സരയും ഇപ്പോൾ ഒരുമിച്ച് പ്രവർത്തിക്കുന്നത്.

അപ്സര അതിൽ അഭിനയിക്കുമ്പോൾ സംവിധാനവുമായി പിന്നണിയിൽ ആൽബിയുണ്ട്. അതേ സമയം സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രമാണ് അപ്സരയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. സൂപ്പർഹിറ്റായ സീരിയലിലെ വില്ലത്തി വേഷമാണിത്. എന്നാൽ പ്രേക്ഷക പിന്തുണ നേടാൻ നടിയ്ക്ക് സാധിച്ചിരുന്നു.

Also Read
തന്റെ കുടുംബത്തെ സംരക്ഷിച്ചതും മകനെ പഠിപ്പിച്ചതും മോഹൻലാൽ, ഞങ്ങൾ കഴിക്കുന്ന ആഹാരം ലലാിന്റേതാണ്: നടി ഉഷ റാണിയുടെ വാക്കുകൾ വൈറൽ

ഇപ്പോൾ ജയന്തിയുമായി ബന്ധപ്പെട്ട കഥയാണ് സീരിയലിൽ നടന്ന് കൊണ്ടിരിക്കുന്നതും. എഴുത്തുകാരനും സീരിയൽ പ്രവർത്തകനുമായ ആൽബിയും അപ്സരയും തമ്മിൽ ഇന്റർകാസ്റ്റ് വിവാഹമായിരുന്നു. ലളിതമായ രീതിയിൽ താലിക്കെട്ട് ചടങ്ങുകൾ നടത്തി വരന്റെ വീട്ടിലേക്ക് അപ്സര എത്തി.

ശേഷം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നു. ടെലിവിഷൻ ലോകത്ത് നിന്നും സിനിമയിൽ നിന്നുള്ള താരങ്ങളുമൊക്കെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹശേഷവും അഭിനയ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരങ്ങൾ ഇപ്പോൾ.

Advertisement