വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് കവിയൂർ പൊന്നമ്മ. നായികയായും സഹനടിയായും അമ്മയായും മുത്തശ്ശിയയാും എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലം മുതലേ മലയാളകളെ വിസ്മയിപ്പിച്ച നടി കൂടിയാണ് കവിയൂർ പൊന്നമ്മ.
സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയത് കവിയൂർ പൊന്നമ്മയാണ്. നിരവധി താരങ്ങൾക്ക് സിനിമയിലുരുടെ അമ്മയായ കവിയൂർ പൊന്നമ്മ തന്റെ സിനിമ ജീവിതത്തിന് പുറമെ ചോറും സന്തോഷവും അധികം അനുഭവിച്ചിട്ടുമില്ല.
എന്നൽ ഇപ്പോൾ കവിയൂർ പൊന്നമ്മ പങ്കെടുത്ത ഒരു പരിപാടിയിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആവുന്നത്.. പതിനെട്ട് വയസുള്ളപ്പോഴാണ് നാടകത്തിൽ അഭിനയിച്ചിരുന്നത്. അതിന് മുൻപ് സിനിമയിലും മറ്റുമൊക്കെ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച് കൊണ്ടിരുന്ന നാടക സമിതിയിൽ ശങ്കരാടി ഒരു ആലോചനയുമായി വന്നു.
എന്നാൽ ഞാൻ അദ്ദേഹത്തെ പ്രേമിച്ചിട്ടൊന്നുമില്ല. എല്ലാവരും കൂടി ഒരു ആലോചന കൊണ്ട് വന്നതാണ്. ശങ്കരാടിയും പൊന്നമ്മയും തമ്മിൽ ചെറിയൊരു അടുപ്പമാണെന്ന വാർത്ത പ്രചരിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിലുള്ളതാണ് കെപിഎസി. പാർട്ടി ഉടനെ തന്നെ വിളിച്ച് സംസാരിച്ചു.
അച്ഛനെയാണ് വിളിച്ചത് അത് തനിക്കറിയില്ലെന്ന് നടി വ്യക്തമാക്കി. എന്നാൽ എതിർപ്പുള്ളതായി പറഞ്ഞില്ല. അങ്ങനെ വിവാഹനിശ്ചയം നടന്നു. രണ്ട് പേരും ഒന്ന് പോലെയായെങ്കിലും അത് മുടങ്ങി. ഒരു വ്യക്തിയോട് ഇഷ്ടം ഉണ്ടായിരുന്നു. അയാളുടെ പേര് ഞാനിവിടെ പറയുന്നില്ല. ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചേനെ.
പക്ഷേ മതം മാറണം എന്ന് പറഞ്ഞ് കൊണ്ടൊരു പ്രശ്നം വന്നപ്പോൾ ഞാൻ അതിൽ നിന്നും പിന്മാറിയതാണ്. കാരണം എനിക്കെന്റെ കുടുംബം കൈവിടാൻ താൽപര്യമില്ലായിരുന്നു എന്നും നടി പറയുന്നു.