മലയാളികളുടെ പ്രിയപ്പെട്ട താരസുന്ദരിയായ നടി മൈഥിലി വിവാഹിതയായി. ഏപ്രിൽ 28 രാവിലെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. ആർക്കിടെക്ടായ സമ്പത്താണ് മൈഥിലിക്ക് താലി ചാർത്തിയത്.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ രഞ്ജിത് ചിത്രം പാലേരി മാണിക്യം: ഒരു പാതിര കൊ ല പാ ത ക ത്തിന്റെ കഥ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ മുൻനിര നായികയായി മൈഥിലി മാറിയത്. പിന്നീട് നിരവധി സിനിമകളിൽ താരം നായികയായി എത്തി.
അതേ സമയം കേരള സാരിയും അതിനോട് ഇണങ്ങുന്ന സിംപിൾ ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായിട്ടാണ് മൈഥിലി വിവാഹത്തിന് എത്തിയത്. കസവ് മുണ്ടും കുർത്തയുമായിരുന്നു വരൻ സമ്പത്തിന്റെ വേഷം.
പതിവായി സിനിമാ താരങ്ങൾ നടത്താറുള്ളത് പോലെ വിവാഹിതയാകാൻ പോകുന്നുവെന്നത് മൈഥിലി രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും സ്‌റ്റൈലിസ്റ്റുമായ ഉണ്ണി പിഎസ് ആണ് മൈഥിലിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
വൈകിട്ട് കൊച്ചിയിൽ വെച്ച് സിനിമാ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരം നടത്തും. പാലേരി മാണിക്യം വലിയ ബ്രേക്കാണ് മൈഥിലിക്ക് നൽകിയത്. ആ സിനിമയ്ക്ക് ശേഷം സാൾട്ട് ആന്റ് പെപ്പർ, ഈ അടുത്ത കാലത്ത്, മാറ്റിനി പോലുള്ള ചിത്രങ്ങളിൽ പ്രശംസനീയമായ അഭിനയം കാഴ്ച വെച്ചു.
അതേ സമയം നടി കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്റസ്ട്രിയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ബിസിനസും മറ്റും നോക്കി നടത്തി തിരക്കിലായിരുന്നു താരം. ഇടയക്ക് സംവിധയകൻ രഞ്ജിത്തിന്റെ സംവിധാന സഹായി ആയും മൈഥിലി എത്തിയിരുന്നു.
കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു.
ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിയാണ്.