മലയാളത്തിന്റെ താരരാജാവ് മോഹൻലാലും സുചിത്രയും വിവാഹിതരായിട്ട് 34 വർഷം. പതിവ് തെറ്റിക്കാതെ ലാലേട്ടനും ചേച്ചിക്കും ആശംസകൾ അറിയിച്ച് ആരാധകരെത്തിയിട്ടുണ്ട്. മോഹൻലാൽ ഇതേക്കുറിച്ച് ഒന്നും പോസ്റ്റ് ചെയ്തില്ലെങ്കിലും ആരാധകർ ഇത് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. 1988 ഏപ്രിൽ 28ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
മെഗാസ്റ്റാർ മമ്മൂട്ടിയും സുരേഷ് ഗോപിയുമുൾപ്പടെ സിനിമാലോകം ഒന്നടങ്കം മോഹൻലാലിന്റെ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു. വിവാഹ വീഡിയോ അടുത്തിടെയും വൈറലായി മാറിയിരുന്നു. മോഹൻലാൽ സുചിത്ര വിവാഹത്തിന് ഇടയിലെ രസകരമായ വിശേഷങ്ങളിലൂടെ തുടർന്നു വായിക്കാം.
പ്രണയ വിവാഹമായിരുന്നു മോഹൻലാലിന്റേയും സുചിത്രയുടേയും . അധികമാർക്കും അറിയാത്ത പ്രണയകഥയാണ് ഇവരുടേത്. മോഹൻലാൽ അഭിനയിച്ച സിനിമകൾ കണ്ട് സുചിത്രയ്ക്ക് അറിയാതെയൊരു ഇഷ്ടം മനസ്സിൽ തോന്നിയിരുന്നു. കത്തുകളിലൂടെ ആ ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടക്കത്തിലൊന്നും ഈ ഇഷ്ടം മനസ്സിലായെങ്കിലും പിന്നീട് സുചിയുടെ പ്രണയം അറിഞ്ഞിരുന്നുവെന്ന് മുൻപ് സുരേഷ് ബാലാജി പറഞ്ഞിരുന്നു.
വിവാഹം വീട്ടുകാർ ആലോച്ചിച്ച് ഉറപ്പിച്ചത് ആയിരുന്നുവെങ്കിലും അതിനിടയിൽ കടുത്ത പ്രതിസന്ധികളുമുണ്ടായിരുന്നു. കത്തുകളിലൂടെ ഹൃദയം കൈമാറിയ ഇവർ ഒരുമിച്ച് ജീവിക്കാനായി തീരുമാനിച്ചതോടെയാണ് ജാതകം പരിശോധിപ്പിച്ചത്. ഇവരുടെ ജാതകങ്ങൾ തമ്മിൽ ചേർച്ചയില്ലെന്നായിരുന്നു ആദ്യ പ്രവചനം. മറ്റൊരു ജ്യോത്സനെ കണ്ടതോടെ ഈ ആശയക്കുഴപ്പം പരിഹരിക്കുകയായിരുന്നു.
വിവാഹത്തിന് ആയുള്ള ഒരുക്കങ്ങൾക്ക് ഇടയിലായിരുന്നു ഇത്. കുട്ടിക്കാലം മുതലേ തന്നെ സിനിമയെക്കുറിച്ച് അറിഞ്ഞാണ് സുചിത്ര വളർന്നത്. അച്ഛനും ചേട്ടനും സിനിമാരംഗത്ത് സജീവമായിരുന്നു. മോഹൻലാലിനോടുള്ള ഇഷ്ടത്തെക്കുറിച്ച് ആദ്യം പറഞ്ഞത് സുകുമാരിയോടായിരുന്നു. കാര്യങ്ങൾ നീക്കാനായി സഹായിച്ചതും സുകുമാരിയായിരുന്നു.
ചെന്നൈയിലെ ഒരു വിവാഹ ചടങ്ങിൽ വെച്ചായിരുന്നു മോഹൻലാലും സുചിത്രയും ആദ്യമായി നേരിൽ കണ്ടത്. നേരിൽ കണ്ടതോടെ സുചിത്രയുടെ ഇഷ്ടം കൂടുകയായിരുന്നു. മോഹൻലാലിന്റെ പ്രണയം പരസ്യമായി മാറിയത് തിക്കുറിശ്ശിയുടെ വാക്കുകളി ലൂടെയാ യിരുന്നു. മോഹൻലാൽ-സുചിത്ര പ്രണയ വിവാഹത്തിലെ ബ്രോക്കറായും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.
സുരേഷ് കുമാറിനോടും പ്രിയദർശനോടും മോഹൻലാലിന്റെ പ്രണയത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു. ഇരുവരും ചേർന്ന് അയാളെ തിക്കുറിശ്ശിയുടെ അരികിലേക്ക് വിടുകയായിരുന്നു. അവർ ഇഷ്ടത്തിലാണെന്നും അതേക്കുറിച്ച് വീട്ടുകാരുമായി സംസാരിച്ചുവെന്നുമായിരുന്നു തിക്കുറിശ്ശിയുടെ മറുപടി.
വിവാഹ ശേഷം മോഹൻലാൽ പട്ടണപ്രവേശത്തിന്റെ സെറ്റിലായിരുന്നു ജോയിൻ ചെയ്തത്. വിവാഹത്തിന് മുൻപ് അംബിക അഭിനയിച്ച അവസാനത്തെ സിനിമ കൂടിയായിരുന്നു അത്. മോഹൻലാൽ ശ്രീനിവാസൻ സത്യൻ അന്തിക്കാട് കോംപോയിലെ എക്കാലത്തേയും മികച്ച സിനിമ കൂടിയായിരുന്നു ഇത്. തിരക്കുകൾക്കിടയിലും കുടുംബത്തെ ചേർത്തുപിടിക്കാറുണ്ട് മോഹൻലാൽ. മക്കളുടെ കാര്യങ്ങളും ബിസിനസിലുമെല്ലാം സഹായിച്ച് കൂടെത്തന്നെയുണ്ട് സുചിത്രയും.