സിനിമാ അഭിനയരംഗത്ത് ബാലതാരമായി എത്തിയ താരമാണ് ജയശ്രീ ശിവദാസ്. നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്നെടുത്ത ജയശ്രീ ശിവദാസിന് ആരാധകരും ഏറെയാണ്. ഇരുപതിലേറെ സിനിമകളിൽ ബാലതാരമായി വേഷമിടാൻ ജയശ്രീ ശിവദാസിന് കഴിഞ്ഞിട്ടുണ്ട്.
ബാലതാമായി തിളങ്ങി താരത്തിന് പിന്നീട് നായിക വേഷത്തിലേക്കും ക്ഷണം കിട്ടിയിരുന്നു. ഇങ്ങനെ മൂന്ന് സിനിമകളിലാണ് ജയശ്രീ നായികയായി എത്തിയത്. മലയാളത്തിന് പുറമെ തമിഴിലും നടി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ജയശ്രീക്ക് ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ കരിയറിലെ പുതിയ ഒരു തുടക്കത്തിന്റെ സന്തോഷത്തിലാണ് താരം. ഒരിടത്തൊരു പുഴയുണ്ട് എന്ന ചിത്രത്തിലൂടെ സ്‌ക്രീനിൽ എത്തിയ നടി ഇപ്പോൾ സഹ സംവിധായക ആയിരിക്കുകയാണ്. ജയശ്രീ തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചാണ് ജയശ്രീ തന്റെ പുതിയ ചുവടുവെപ്പിനെക്കുറിച്ച് അറിയിച്ചത്. മഹാവിര്യർ എന്ന സിനിമയിലാണ് നടി സഹസംവിധായികയായി എത്തുന്നത്.
നിവിൻ പോളിയെയും ആസിഫ് അലിയും ആണ് ഈ സിനിമയിൽ നായകൻമാരായി എത്തുന്നത്. സൂപ്പർഡയറക്ടർ എബ്രിഡ് ഷൈൻ ആണ് മഹാവിര്യർ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഈ സിനിമയിൽ താൻ സഹസംവിധായികയായി എത്തുന്ന വിവരം ആരാധകരെ അറിയിച്ചതോടെ നല്ല പിന്തുണയാണ് നടിക്ക് ലഭിച്ചുന്നത്.
സന്തോഷ വാർത്ത അറിയിച്ചുള്ള നടിയുടെ കുറിപ്പ് ഇങ്ങനെ:
ഏറെ സന്തോഷമുള്ള, സംതൃപ്തിയുള്ള, മനോഹരമായ യാത്രയ്ക്ക് പര്യവസാനം. മഹാവീര്യർ സിനിമയിൽ സഹസംവിധായികയാകാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. വിവരിക്കാനാവാത്ത അനുഭവമാണ് ഇതിലൂടെ തനിക്ക് ലഭിച്ചത്.
ഈ വലിയ പ്രൊജക്ടിന് എന്നെ ഒപ്പം ചേർത്ത എബ്രിഡ് ഷൈൻ സാറിനും നിവിൻ ചേട്ടനും ഷംനാസ് സാറിനും നന്ദി, എന്ന് ജയശ്രീ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. ാദ്ദിഖിക്ക, ലാൽ സാർ, ആസിഫ് അലി, ലാലു അലക്സ്, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന തുടങ്ങി ഒരുപിടി ഏറെ കഴിവുള്ള താരങ്ങൾക്കും ടെക്നീഷ്യൻസിനും ഒപ്പം പ്രവർത്തിക്കാനുള്ള പ്രിവിലേജും ലഭിച്ചു.ഒരു ആർടിസ്റ്റ് എന്ന നിലയിലും ഇത് വലിയൊരു അനുഭവമായിരുന്നു എന്നും വ്യക്തമാക്കുന്നു.