ബാലതാരമായായി ബോളിവുഡ് സിനിമയിലേക്കെത്തി താരമാണ് ഫാത്തിമ സന ഷെയ്ഖ്. ഫാത്തിമ സിനിമയിലെത്തുന്നത്. ഇഷ്‌ക് ആയിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം അമീർഖാന്റെ ദംഗലിലൂടെയാണ് നായികയായി മാറുന്നത്.
ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് ഫാത്തിമ. ദംഗൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് വരവറിയിച്ച ഫാത്തിമ സന ഷെയ്ഖിന്റെ അടുത്തിടെ ഇറങ്ങിയ ലുഡോയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തിന്റെ സ്നേഹത്തെ കുറിച്ചും അവർ നൽകുന്ന പിന്തുണയെ കുറിച്ചുമെല്ലാമുള്ള ഫാത്തിമയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
Also Read
<a href=”https://www.worldmalayalilive.com/entertainment/16012022-izhuki-chernnahtine-kurich-anupama-p/” rel=”noopener” target=”_blank”>അതിന്റെയൊക്കെ ആവശ്യകത നിങ്ങൾക്ക് പിന്നിട് മനസ്സിലാരും: ലിപ് ലോക്കിനെ കുറിച്ചും, ഇഴുകി ചേർന്നതിനെ കുറിച്ചും ചോദിച്ചപ്പോൾ അനുപമ പരമേശ്വരൻ പറഞ്ഞത് കേട്ടോ>
പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഫാത്തിമ മനസ് തുറന്നത്. റോഡിൽ വച്ച് തന്നോട് ഒരാൾ മോശമായി പെരുമാറിയ സംഭവമാണ് ഫാത്തിമ വെളിപ്പെടുത്തിയത്. ജിമ്മിൽ നിന്നും വരികയായിരുന്നു. ഒരു പയ്യൻ വന്നു എന്നെ തുറിച്ച് നോക്കാൻ തുടങ്ങി.
എന്താ തുറിച്ച് നോക്കുന്നതെന്ന് ഞാൻ ചോദിച്ചു. തുറിച്ചു നോക്കും, എന്റെ ഇഷ്ടമാണെന്നായിരുന്നു അവന്റെ മറുപടി ഫാത്തിമ പറഞ്ഞു. അടി വേണോ എന്നോ ഞാൻ ചോദിച്ചു. അടിക്കെന്ന് അവൻ പറഞ്ഞു. ഞാൻ അവന്റെ മുഖത്തടിച്ചു. അവൻ എന്നെ ഇടിച്ചു. കുറച്ച് നേരത്തേക്ക് എന്റെ കണ്ണിൽ ഇരുട്ട് കയറി.
ഞാൻ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. രണ്ട് മൂന്നു പേരുമായി അച്ഛൻ വന്നു. അവൻ ഓടി രക്ഷപ്പെട്ടു. എന്റെ മോളുടെ ദേഹത്ത് ആരാ കൈ വച്ചതെന്ന് അച്ഛനും ചേട്ടനും അവരുടെ സുഹൃത്തുക്കളും ചോദിക്കുന്നുണ്ടായിരുന്നു എന്നും ഫാത്തിമ പറഞ്ഞു.
അതേ സമയം അജീബ് ദാസ്താൻ ആയിരുന്നു ഫാത്തിമയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. നെറ്റ്ഫ്ളിക്സിന്റെ ആന്തോളജി ചിത്രമാണ് അജീബ് ദാസ്താൻ. ചിത്രത്തിൽ ലിപാക്ഷി എന്ന കഥാപാത്രത്തെയാണ് ഫാത്തിമ അവതരിപ്പിച്ചത്. ഫാത്തിമയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മറ്റൊരു നെറ്റ്ഫ്ളിക്സ് ചിത്രമായ ലുഡോയായിരുന്നു ഫാത്തിമയുടെ മറ്റൊരു ചിത്രം. ചിത്രത്തിലെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ലുഡോ, തഗ്ഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, സുരജ് പേ മംഗൾ ഭാരി, തുടങ്ങിയവയാണ് പ്രധാന സിനിമകൾ. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ഫാത്തിമ. ഫാത്തിമയുടേതായി നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.