ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താര സുന്ദരിയാണ് അനുശ്രീ. ആദ്യ ചിത്രത്തിലുടെ തന്നെ മികച്ച പ്രകടനം നടത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയാകാൻ താരത്തിന് കഴിഞ്ഞിരുന്നു.
ഡയമണ്ട് നെക്ലേസിന് പിന്നാലെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ അവതരപ്പിച്ച അനുശ്രീക്ക് ആരാധകും ഏറെയാണ്. സൂപ്പർ താരങ്ങൾക്ക് ഒപ്പവും യുവതാരങ്ങൾ ഒപ്പവും മലയാള സിനിമയിൽ തിളങ്ങുന്ന അനുശ്രീ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.
തന്റൈ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻഒരിക്കലും മടി കാണിക്കാത്ത താരം കൂടിയാണ് അനുശ്രീ. കോവിഡിന് ശേഷമുള്ള സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ട്രിപ്പടക്കം എല്ലാ അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അന്ന് സുഹൃത്തുക്കൾക്കൊപ്പം താരം നടത്തിയ ചില ഫോട്ടോകൾ വിമർശനങ്ങൾക്ക് വിധേയമാക്കിയിരുന്നു.
കുറച്ചു കാലങ്ങൾക്കു മുമ്പ് സ്വിമ്മിംഗ് പൂളിൽ നിന്ന് പകർത്തിയ ചിത്രവും ചിലരെയൊക്കെ ചൊടിപ്പിച്ചു എങ്കിലും നിരവധി പ്രശംസകളും ഈ ചിത്രങ്ങൾക്ക് ലഭിക്കുകയുണ്ടായി. ഇപ്പോൾ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മികച്ച പ്രതികരണമാണ് താരത്തിന് പുതിയ ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്നത്. അതീവ മനോഹരിയായ ആണ് താരം ഓരോ ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേ സമയം നേരത്തെ അനുശ്രീ പങ്കുവെച്ചിരുന്ന ഫോട്ടോഷൂട്ടുകളിൽ പലതും സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
നാടൻ ലുക്കിൽ എത്തിയിരുന്ന താരം പെട്ടെന്ന് ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾക്ക് പിന്നാലെ വ്യാപകമായ സൈബർ അറ്റാക്കും താരത്തിന് എതിരെ ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും മൈൻഡ് ചെയ്യാതെ തന്റെ ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോവുകയാണ് താരം.