സ്റ്റേജ് ഷോകളിലോടെയും ടെലിവിഷൻ പരിപാടികളിലൂടെയും ആരാധക പ്രീതി നേടിയ താരമാണ് നടി ദേവി ചന്ദന. മികച്ച ഒരു ഡാൻസർ കൂടിയായ ദേവി സീരിയലുകളിൽ സജീവമാണ്. നേരത്തെയുണ്ടായിരുന്ന തന്റെ തടിച്ച ശരീരപ്രകൃതം കൊണ്ട് പലപ്പോഴും ഉണ്ടായിട്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് താരം തുറന്നു പറയുന്നു.
നന്നായി വണ്ണം വച്ചല്ലോ എന്ന് ആളുകൾ പറയുമ്പോൾ, നിങ്ങൾക്കെന്താ എനിക്കും എന്റെ ഭർത്താവിനും കുഴപ്പമല്ലല്ലോ. നിങ്ങളല്ലല്ലോ അരി വാങ്ങിത്തരുന്നേ എന്നൊക്കെയുള്ള ചിന്തയായിരുന്നുതനിക്ക്. അതുകൊണ്ട് തന്നെ ശരീര പ്രകൃതിയിൽ മാറ്റം വരുത്തണമെന്നു ആഗ്രഹിച്ചില്ല.
പക്ഷെ തന്റെ ഭർത്താവ് കിഷോർ സിക്സ് പാക്ക് ഒക്കെയായി നിൽക്കുകായും താൻ തടിച്ച രൂപത്തിലേയ്ക്ക് മാറുകയും ചെയ്തതോടെ പലർക്കും സംശയമായി. ചില ഫങ്ഷനൊക്കെ പോകുമ്പോൾ സഹോദരനായിരിക്കുമല്ലേ, അനിയനായിരിക്കുമല്ലേ തുടങ്ങിയ ചോദ്യങ്ങൾ വന്നു തുടങ്ങി.
എന്നാൽ ഒരിക്കൽ കൂടെ നിൽക്കുന്നതാരാ, മകനാണോ എന്ന് വരെആളുകൾ ചോദിച്ചു തുടങ്ങി. ആ ചോദ്യമാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ഒന്നര വർഷം കൊണ്ട് ഞാൻ ഇരുപത് കിലോ ശരീരഭാരം കുറച്ചു.
കൃത്യമായ വ്യായമവും ഡയറ്റിങും കൊണ്ട് ആകെ മാറിത്തുടങ്ങിയപ്പോൾ ഹയ്യോ വല്ലാതെ ക്ഷീണിച്ചല്ലോ. ഷുഗറാണോ എന്നാണ് ചോദ്യം ഉയരുന്നത്. ഇപ്പോ തടിയൊക്കെ കുറച്ച ദേവി ചന്ദനയെ കണ്ടാൽ പണ്ടത്തെ ദേവിചന്ദന തന്നെയാണോ ഇതെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് പ്രേക്ഷകർ പറയുന്നത്.