മലയാളികളുടെ പ്രിയപ്പെട്ട നടനും ബിജെപി നേതാവും രാജ്യസഭാ എംപിയുമാണ് സുരേഷ് ഗോപി. ഇപ്പോൾ സിനിമയ്ക്ക് ഒപ്പം രാഷ്ട്രീയവും മുന്നോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം. സിനിമയിൽ സജീവമായിരുന്ന സമയത്ത് സുരേഷ് ഗോപിയെ നായകനാക്കി ദിഫാൻ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഡോൾഫിൻ. അനൂപ് മേനോൻ ആയിരുന്നു ചിത്രത്തിന് തിരക്കഥ എവുതിയത്.
ഈ സിനിമയുടെ ചിത്രീകരണ സമയത്ത് സാമ്പത്തിക പ്രശ്നത്തിൽ പെട്ട് നട്ടം തിരിഞ്ഞപ്പോൾ സുരേഷ് ഗോപി സഹായിച്ച കഥ പങ്കുവെക്കുകയാണ് അനൂപ് മേനോൻ ഇപ്പോൾ. സുരേഷ് ഗോപിയെ നായകനാക്കി ദിഫാന്റെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡോൾഫിൻസ്.
ഈ സിനിമയുടെ ചിത്രീകരണം ഒരു ഘട്ടത്തിൽ നിന്നുപോയെന്നും പിന്നീട് സുരേഷ് ഗോപിയാണ് പണം മുടക്കി സഹായിച്ചതെന്നും കൗമുദിയുമായുള്ള അഭിമുഖത്തിൽ ആണ് അനൂപ് മേനോൻ വ്യക്തമാക്കുന്നത്. ആദ്യമെഴുതിയ തിരക്കഥയിൽ നിന്നുമുള്ള ചില ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ പൈസ ഇല്ലാത്തതുകൊണ്ട് മാറ്റി ഷൂട്ട് ചെയ്ത സിനിമയാണ് ഡോൾഫിൻസ്.
ഡോൾഫിൻസിൽ എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നത് അതിന്റെ ക്ലൈമാക്‌സാണ്. കൽപന ചേച്ചിയും സുരേഷേട്ടനും ഇരുന്ന് മസാല ദേശ കഴിക്കുന്ന സീനും, സെക്രട്ടേറിയേറ്റിന്റെ അടുത്തുകൂടിയുള്ള നടത്തവും, ഇത് രണ്ടും മാത്രമേ ഒറിജിനൽ സ്‌ക്രീൻ പ്ലേയിലുള്ളൂ. 40 തോളം സീനുകൾ മാറ്റിവെച്ചിട്ടാണ് അത് ഷൂട്ട് ചെയ്തത്.
അതിന് കാരണം സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഒരു പോയിന്റ് കഴിഞ്ഞ് ഇത് മുന്നോട്ട് പോയില്ല. സുരേഷ് ഗോപി കാശ് തന്നിട്ടാണ് ഒരു ഘട്ടത്തിൽ നിന്നു പോയ ആ സിനിമ മുന്നോട്ട് പോയത്. ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്റെ കയ്യിലാണ് സുരേഷേട്ടൻ കാശ് തന്നത്. നീ ഈ പടം തീർക്കണം. എനിക്ക് അത്രയും ഇഷ്ടപ്പെട്ട സിനിമയാണ് എന്ന് പറഞ്ഞു. അങ്ങനെയാണ് ഡോൾഫിൻസ് തീർത്തത് എന്നും അനൂപ് മേനോൻ പറഞ്ഞു.