വർഷങ്ങളായി ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും തിളങ്ങു മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് അനില ശ്രീകുമാർ. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുളള താരം കൂടിയാണ് അനില. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സീരിയലുകൾ ചെയ്തിട്ടുണ്ട് അനില.
പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ശ്രീകുമാറിനെയാണ് അനില വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു അനിലയുടേയും ശ്രീകുമാറിന്റേയേും. ഒരിക്കൽ കൈരളി ടിവിയിൽ നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പ്രണയ കഥ അനിലയും ശ്രീകുമാറും വെളിപ്പെടുത്തിയിരുന്നു.
ഈ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. വിവാഹത്തിന് എതിർപ്പുകൾ ഉണ്ടായിരുന്നുവോ എന്ന അവതാരകയായ ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിന്് മറുപടി നൽകുകയായിരുന്നു ഇരുവരും. എതിർത്തത് അനിലയുടെ അച്ഛനായിരുന്നു എന്നാണ് ശ്രീകുമാർ പറയുന്നത്.
എന്നാൽ അനിലയുടെ അച്ഛനും അമ്മയ്ക്കും എന്നെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നാലെ തങ്ങളുടെ പ്രണയ കഥയിലേക്ക് കടക്കുകയായിരുന്നു ശ്രീകുമാർ. റെയിൽവെ സ്റ്റേഷനിൽ വച്ചാണ് പ്രണയം എന്റെ പ്രണയം തുടങ്ങുന്നത്. ദീപനാളത്തിന് ചുവട്ടിൽ എന്ന സീരിയിൽ അഭിനയിക്കാനായി അനില വരുമ്പോൾ കൂട്ടാനായി റെയിൽവെ സ്റ്റേഷനിലേക്ക് പോയത് ഞാനായിരുന്നു.
അവിടെ വെച്ചായിരുന്നു അനിലയെ ആദ്യമായി കാണുന്നത്. നേരത്തെ സംസാരിച്ചിട്ടുണ്ടെങ്കിലും. കണ്ടപ്പോൾ തന്നെ എന്റെ മനസിലൊരു ഇഷ്ടം തോന്നി. പക്ഷെ ഞാൻ ഒന്നും പറഞ്ഞതൊന്നുമില്ല. അത് പിന്നെ വളർത്തിയെടുത്ത് ഇവിടെ വരെ എത്തി എന്നാണ് ശ്രീകുമാർ പറയുന്നത്. പിന്നീട് താൻ വീട്ടിൽ ചെന്ന് അനിലയുടെ അച്ഛനോട് കാര്യം പറഞ്ഞു. അനില ഭയങ്കര വായാടിയാണ്.
ഷൂട്ടിനൊക്കെ പോകുമ്പോൾ പലരും കണ്ട് അറിഞ്ഞാൽ ഇത് നടക്കില്ലെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. അതുകൊണ്ട് എന്റെയടുത്ത് വരുമ്പോൾ വേണ്ട പൊക്കോ എന്ന് ഞാൻ പറയുമായിരുന്നു. നടന്നില്ലെങ്കിൽ ഇവളെക്കുറിച്ച് ആൾക്കാരെന്തെങ്കിലും മോശം പറയുമെന്നായിരുന്നു എന്നായിരുന്നു താൻ അന്ന് ചിന്തിച്ചിരുന്നതെന്നും ശ്രീകുമാർ പറയുന്നു.
എനിക്ക് ചേട്ടനിൽ ഇഷ്ടപ്പെട്ട ക്വാളിറ്റിയും അതായിരുന്നു. ഒരു ആണിനെ സംബന്ധിച്ച് അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ പോട്ടെ എന്ന് വെക്കാം. പക്ഷെ എന്നെ പറ്റി വളരെയധികം കെയറുണ്ടായിരുന്നുവെന്നാണ് അനില പറയുന്നത്. അനിലയുടെ അച്ഛനോട് പോയി പറഞ്ഞു. അദ്ദേഹത്തിന് എന്നെ ഇഷ്ടമായിരുന്നു. പക്ഷെ പ്രൊഡക്ഷൻ കൺട്രോളർ എന്നതും ഈ ഫീൽഡിനോടും താൽപര്യമുണ്ടായിരുന്നില്ല എന്നാണ് ശ്രീകുമാർ പറയുന്നത്.
പിന്നാലെ അതിന് പിന്നിലെ കാരണം അനില വ്യക്തമാക്കുകയാണ്. ഈ ഫീൽഡിൽ സ്ഥിര നവരുമാനമില്ലെന്നത് ഈയിരുന്നു അവരുടെ പ്രശ്നം. ഡാഡിയും മമ്മിയും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. പിന്നെ പുറമെയുള്ളവർ സിനിമാ രംഗത്തെക്കുറിച്ച് പറയുന്ന മോശം കാര്യങ്ങളും. എന്റെ ആദ്യത്തെ സീരിയലായിരുന്നു ദീപനാളത്തിന് ചുറ്റും.
അങ്ങനെയൊക്കെയുള്ളത് കൊണ്ടുള്ള ചെറിയ എതിർപ്പായിരുന്നു. പക്ഷെ ചേട്ടനെ അവർക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അവരുടെ ആഗ്രഹം ഡോക്ടറെയോ എഞ്ചിനിയറയോ കല്യാണം കഴിക്കണമെന്നതായിരുന്നുവെന്നാണ് അനില പറയുന്നത്.ആദ്യ മൊക്കെ എതിർപ്പായിരുന്നു. പക്ഷെ ഓപ്പൺ ആയി നോ പറഞ്ഞിരുന്നില്ലെന്നാണ് ശ്രീകുമാർ പറയുന്നത്.
ഒടുവിൽ കല്യാണത്തിന് കൂടെ നിന്നു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹമെന്നുമാണ് ശ്രീകുമാർ പറയുന്നത്. വിവാഹത്തിന് ജാതി പ്രശ്നമുണ്ടായിരുന്നുവോ എന്ന ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിന് എന്ന് അതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നാണ് അനില പറയുന്നത്. ആരോടും ജാതി ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല.
ഞങ്ങൾ ഇതുവരെ അതേക്കുറിച്ച് സംസാരിച്ചിട്ടില്ല. മക്കളുടെ കാര്യത്തിലും അങ്ങനെ തന്നെയാണെന്നും അനില പറയുന്നു.
അനിലയുടെ അച്ഛനും അമ്മയും തന്നെ മകനെ പോലെയാണ് സ്നേഹിക്കുന്നതെന്നും അവരുടെ എല്ലാകാര്യങ്ങൾക്കും താൻ ഓടിയെത്താറുണ്ടെന്നും ശ്രീകുമാർ പറയുന്നു.
അവർ ആഗ്രഹിച്ച കാര്യങ്ങൾ നടത്തി കൊടുക്കാതെ ഓവർ ടേക്ക് ചെയ്തതാണ് ഞാൻ. അതുകൊണ്ട് തന്നെ അത് എന്റെ മനസിലുണ്ട്. അതിനാൽ കൂടുതൽ സ്നേഹം അങ്ങോട്ട് കൊടുക്കും. അവരുടെ എന്ത് കാര്യത്തിനും ഞാൻ ഓടിച്ചെല്ലാറുണ്ട്. ആ വീട്ടിലെ മൂത്ത മകനായിട്ടാണ് എന്നെ അവർ കാണുന്നതെന്നാണ് ശ്രീകുമാർ പറയുന്നത്.