മലയാള സിനിമയിൽ 1980 കളിൽ തിളങ്ങി നിന്ന നായികമാരെ കുറിച്ച് ചോദിച്ചാൽ ആദ്യം പറയുന്ന പേരുകളിലൊന്നാണ് ശാന്തികൃഷ്ണ എന്നത്. ഇപ്പോഴും അമ്മ വേഷങ്ങളിലും മറ്റും സിനിമയിൽ നിറഞ്ഞു നൽക്കുകയാണ് ശാന്തികൃഷ്ണ. അതേ സമയം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശാന്തി കൃഷ്ണ സിനിമയിൽ എത്തുന്നത്.
1976ൽ ഹോമകുണ്ഡം എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും അത് അത്ര ശ്രദ്ധ നേടിയിരുന്നില്ല. അതിനു ശേഷം ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ വിജയ് മേനോനൊപ്പം നായികയായി അഭിനയിച്ച താരം ശ്രദ്ധിക്കപ്പെടുകയും ശേഷം നിരവധി അവസരങ്ങൾ തേടിയെത്തുകയുമായിരുന്നു.
അതേ സമയം 1976ൽ സിനിമയിൽ എത്തിയെങ്കിലും പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഭരതന്റെ നിദ്ര എന്ന ചിത്രത്തിൽ കൂടിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയാണ് ശാന്തി കൃഷ്ണ അതിൽ അവതരിപ്പിച്ചത്. ചിത്രത്തിന് വേണ്ടവിധത്തിലുള്ള അംഗീകരം ലഭിച്ചില്ലെങ്കിലും ശാന്തികൃഷ്ണ എന്ന നടി നിദ്രയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയിരുന്നു. എന്നാൽ വേര് ഉറപ്പിച്ചു തുടങ്ങിയപ്പോൾ തന്നെ ശാന്തികൃഷ്ണ സിനിമയിൽ നിന്ന് പെട്ടന്ന് അപ്രത്യക്ഷമായിരുന്നു.
പാലക്കാടൻ തമിഴ് ബ്രാഹ്‌മണ ദമ്പതികളുടെ മകളായി ശാന്തി കൃഷ്ണ ജനിച്ചത് 1963 ജനുവരി 2ന് മുംബൈയിൽ ആയിരുന്നു. ആർ കൃഷ്ണകുമാർ, ശാരദ എന്നിവരാണ് മാതാപിതാക്കൾ. പ്രശസ്ത ചലച്ചിത്ര സംവിധായകൻ സുരേഷ് കൃഷ്ണ ശാന്തിയുടെ സഹോദരനാണ്. മൂന്നു വയസ്സു മുതൽ നൃത്തം അഭ്യസിച്ചു വന്ന താരത്തിന് ദേശീയ തലത്തിൽ പോലും നൃത്തത്തിനുള്ള മികച്ച സ്‌കോളർഷിപ്പുകളും ലഭിച്ചിട്ടുണ്ട്.
പിന്നീട് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു താരത്തിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള പ്രവേശനം. അഭിനയം തന്നെ നൃത്തത്തിൽ സഹായിക്കും എന്ന് കരുതിയാണ് ഒരു പരിധിവരെ ശാന്തി സിനിമയിൽ അഭിനയിക്കാൻ തയ്യാറായത്. എന്നാൽ ഒന്നിന് പിറകെ ഒന്നായി മികച്ച വേഷങ്ങൾ കിട്ടിയപ്പോൾ സിനിമയിൽ തന്നെ ചുവടുറപ്പിച്ചു. അതിനിടയിലും പഠിക്കാൻ മിടുക്കിയായിരുന്ന ശാന്തി തന്റെ ബിരുദം പൂർത്തിയാക്കിയിരുന്നു.
സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നടൻ ശ്രീനാഥുമായുള്ള ശാന്തിയുടെ പ്രണയ വിവാഹം നടന്നത്. ചലച്ചിത്രാഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ നടൻ ശ്രീനാഥ് നടി ശാന്തികൃഷ്ണയോടൊപ്പം ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
പിന്നീട് ഇരുവരും പ്രണയത്തിലാവുകയും 1984സെപ്തംബറിൽ വിവാഹം കഴിക്കുകയും ചെയ്തു. അന്ന് വെറും പത്തൊമ്പ് വയസായിരുന്നു ശാന്തി കൃഷ്ണയ്ക്ക്. 12 വർഷത്തോളം ആ ദാമ്പത്യം നീണ്ടു നിന്നു. പിന്നീട് വിവാഹ ജീവിതത്തിൽ അപസ്വരങ്ങൾ ഉണ്ടായതിനെത്തുടർന്ന് 1995 സെപ്തംബറിൽ ഇവർ വേർപിരിയുകയും ചെയ്തു.
ആ വിവാഹമോചനത്തിന് ശേഷം രണ്ടു വർഷങ്ങൾ കഴിഞ്ഞ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ സെക്രട്ടറി സദാശിവൻ ബജോരെയുമായുള്ള ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹം നടന്നു. എന്നാൽ സദാശിവൻ ബജോരെയും ആയുള്ള ശാന്തി കൃഷ്ണയുടെ ജീവിതവും നീണ്ടു പോയില്ല.
18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. എന്നാൽ ഈ ബന്ധത്തിൽ ഇരുവർക്കും രണ്ടു മക്കളുണ്ട്. മലയാളത്തിന്റെ യുവ നായകൻ നിവിൻപോളി നായകനായി 2017ൽ പ്രദർശനത്തിനെത്തിയ ഞണ്ടുകളുടെ നാട്ടിലൂടെ ശാന്തികൃഷ്ണ വീണ്ടും സിനിമയിൽ സജീവമായത്. അടിമുടി മാറിയ ഒരു ന്യൂജെൻ അമ്മയെ ആയിരുന്നു താരത്തിന്റെ രണ്ടാം വരവിൽ പ്രേക്ഷകർ കണ്ടത്.
ഒരു കാലത്ത് പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നടിയെ നെഞ്ചിലേറ്റിയിരുന്നു. എന്നാൽ ശാന്തിയുടെ മക്കൾക്ക് അറിയില്ലായിരുന്നു അമ്മ ഇത്രയും വലിയ നടി ആയിരുന്നു എന്നത്. ഇപ്പോഴിതാ ആ രസകരമായ സംഭവം തുറന്ന് പറയുകയാണ് താരം. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. വിവാഹ ശേഷം സിനിയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ശാന്തി കൃഷ്ണ.
പിന്നീട് കുഞ്ഞുങ്ങൾ ജനിച്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും മടങ്ങി എത്തിയത്. അവർ എന്റെ പഴയ സിനിമകൾ ഒന്നും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ താൻ ഒരു നടിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. പുറത്ത് പോകുമ്പോൾ ആളുകൾ വന്ന് ഫോട്ടോ എടുക്കുമായിരുന്നു.
അപ്പോൾ മക്കൾ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴാണ് താൻ സിനിമയിൽ അഭിനയിച്ചിട്ടുള്ളതിനെ കുറിച്ച് അവർ അറിഞ്ഞത്. മക്കൾ തന്റെ നല്ലൊരു വിമർശകർ കൂടിയാണെന്നും ശാന്തി കൃഷ്ണ പറഞ്ഞു. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണ് അവർ മുഴുവനായി കണ്ട എന്റെ ചിത്രം. തിയേറ്ററിൽ പോയി ഞങ്ങൾ ഒരുമിച്ചായിരുന്നു സിനിമ കണ്ടത്.
അവർക്ക് അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. നന്നായിട്ടുണ്ടെന്ന് അഭിപ്രായവും പറഞ്ഞു. പേരായ്മകളെ കുറിച്ചും ഇവർ പറയാറുണ്ട്. തന്റെ നല്ലൊരു വിമർശകർ കൂടിയാണ് മക്കളെന്നും ശാന്തി കൃഷ്ണ അഭിമുഖത്തിൽ പറഞ്ഞു. പണ്ടത്തെ തന്റെ ചിത്രങ്ങൾ ടിവിയിൽ വരുമ്പോൾ ഇതാണ് അമ്മ എന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും നടി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും താനൊരു ന്യൂജെൻ അമ്മയാണെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. കാരണം എന്റെ മക്കൾ പുതിയ കാലത്ത് ജീവിക്കുന്നവരാണ്. അവരോടൊപ്പം പിടിച്ച് നിൽക്കണമെങ്കിൽ ഒരു ന്യൂജെൻ അമ്മയായെ പറ്റുകയുളളൂവെന്നും താരം പറയുന്നു.
പത്തൊൻപതാമത്തെ വയസ്സിൽ വിവാഹം കഴിച്ചതും പിന്നീട് സിനിമയിൽ നിന്ന് മാറി നിന്നതും ഒരു പക്വതയില്ലാതെ എടുത്ത ഒരു തീരുമാനമായിരുന്നു എന്ന് പിന്നീട് തോന്നിയതായി ശാന്തികൃഷ്ണ ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് കണ്ടിരുന്ന പ്രണയ സിനിമകളാണ് യഥാർഥ ജീവിതമെന്ന് താരം തെറ്റിധരിച്ചിരുന്നു. പക്ഷെ യാഥാർഥ്യം അങ്ങനെയല്ലായിരുന്നു. അച്ഛനും അമ്മയും പറഞ്ഞത് അന്ന് താരം കേട്ടിരുന്നില്ല. എല്ലാം തന്നെ കൊണ്ട് ഒറ്റയ്ക്ക് കഴിയുമെന്ന് കരുതി എടുത്തുചാടി.
പക്ഷേ വിവാഹ ജീവിതം അത്ര സുഖകരമായിരുന്നില്ല ശാന്തിക്ക്. എന്നാൽ അന്ന് അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ശ്രീനാഥുമായുള്ള ദാമ്പത്യം ഏകദേശം ഒമ്പതു വർഷത്തോളം നീണ്ടു നിന്നു. പിന്നീട് വിവാഹമോചനം നേടുകയായിരുന്നു.
സിനിമയിൽ നിന്നും ഇടവേള എടുത്തു മാറി നിന്നെങ്കിലും രണ്ടാംവരവിൽ കൂടുതൽ നല്ല വേഷങ്ങൾ ശാന്തികൃഷ്ണ ചെയ്തു. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് പോലും താരത്തിന് ലഭിച്ചു.
ശ്രീനാഥുമായുള്ള വിവാഹ മോചനത്തിന് ശേഷം രണ്ടു വർഷങ്ങൾക്ക് കഴിഞ്ഞ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ സെക്രട്ടറി സദാശിവൻ ബജോരെയെ ശാന്തി കൃഷ്ണ വീണ്ടും വിവാഹം ചെയ്തു.എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഇരുവർക്കും രണ്ടു മക്കളുണ്ട്. അതുകൊണ്ട് തന്നെ രണ്ടാമത്തെ വിവാഹമോചനം തനിക്ക് വളരെ പ്രയാസകരമായിരുന്നുവെന്ന് ശാന്തി കൃഷ്ണ അഭിമുഖത്തിൽ പറഞ്ഞു.
ഒരു അമ്മയെന്ന നിലയിൽ എന്ത് തീരുമാനമെടുത്താലും അത് കുട്ടികളെ ബാധിക്കുമോ എന്ന ചിന്ത നമുക്ക് ഉണ്ടാകും. ആ സമയത്ത് ശരിയ്ക്കു ഒരു റോബോട്ടിനെ പോലെയാണ് അക്കാലത്തു ജീവിച്ചതെന്നും ശാന്തികൃഷ്ണ പറഞ്ഞിരുന്നു.