1990ൽ എൻ കാതൽ കൺമണി എന്ന സിനിമയിലൂടെ അരങ്ങേറി പിന്നീട് തെന്നിത്യൻ സിനിമയിലെ അത്ഭിതമായി മാറിയ സൂപ്പർ താരമാണ് ചിയ്യാൻ വിക്രം. ആദ്യകാലത്ത് ഏറെയും മലയാള സിനിമകളിൽ ആയിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത്.
അതു കൊണ്ടുതന്നെ മലയാള സിനിമയുമായി വളരെയധികം ഹൃദയ ബന്ധം ഉള്ള താരമാണ് വിക്രം. മലയാള സിനിമ തന്നെയാണ് താരത്തിന് വിജയത്തിലേക്കുള്ള ചവിട്ടു പടി ആയതും. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോഷി ഒരുക്കിയ ധ്രുവം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ എത്തുന്നത്.
മലയാളികൾക്ക് ഇന്നും ഏറ്റവും ഇഷ്ടമുള്ള പഴയ ചിത്രങ്ങളിലൊന്നാണ് ധ്രുവം. മമ്മൂട്ടി അവതരിപ്പിച്ച ശക്തനായ നരസിംഹ മന്നാടിയാരുടെ വലം കൈയായ ഭദ്രൻ എന്ന കഥാപാത്രമായിരുന്നു വിക്രം അതിൽ ചെയ്തത്. അതിനു ശേഷവും വിക്രം ചെയ്ത മിക്ക മലയാള സിനിമകളിലും മമ്മൂട്ടിയായിരുന്നു നായകനായിരുന്നത്.
മമ്മൂട്ടി നായകനായി 1996ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇന്ദ്രപ്രസ്ഥം. കെകെ ഹരിദാസ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ആ സിനിമയിലും വിക്രം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിക്രം ഈ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ കെകെ ഹരിദാസ്.
കെക ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ:
ആ ചിത്രത്തിലേക്ക് വിക്രമിനെ സജസ്റ്റ് ചെയ്തത് മമ്മൂക്കയായിരുന്നു. തമിഴ്, തെലുങ്കുു ചലച്ചിത്ര മേഖല കൂടി മുന്നിൽ കണ്ടാണ്ആ ചിത്രം സംവിധാനം ചെയ്തത്. ആദ്യം വിക്രമിന് പകരം വിജയരാഘവനെ ആണ് ആ കഥാപാത്രത്തിലേക്ക് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഈ സിനിമയെകുറിച്ചുള്ള ചർച്ചകൾക്കിടെയാണ് വിക്രമിനെ മമ്മൂക്ക നിർദ്ദേശിക്കുന്നത്.
അന്ന് അദ്ദേഹം ഇന്നത്തെ പോലെ സ്റ്റാർ ഒന്നുമായിട്ടില്ലായിരുന്നു. അന്നത്തെ ഒരു സാഹചര്യം വെച്ച് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു അത് എന്ന് വേണമെങ്കിൽ പറയാം. മലയാളത്തിൽ അടക്കം എല്ലാ ഭാഷകളിലും ചിത്രം അത്യാവശ്യം വിജയിക്കുകയും ചെയ്തുവെന്നും കെകെ ഹരിദാസ് വെളിപ്പെടുത്തുന്നു.