15 വർഷം മുമ്പ് പറ്റിപ്പോയൊരു അബദ്ധമായിരുന്നു വിവാഹം, പേരിന് മാത്രം ഒരു ഭർത്താവായിരുന്നു അയാൾ: തുറന്നു പറഞ്ഞ് തെസ്‌നി ഖാൻ

5499

മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനും സിമയിലും എത്തി തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് തെസ്‌നി ഖാൻ. സ്റ്റേജ് ഷോ കളിലൂടെയും ഹാസ്യ പരിപാടികളിലൂടെയുമാണ് തെസ്നി ഖാൻ പ്രശ്സതിയിലേക്ക് എത്തുന്നത്. 1998 ൽ ഇറങ്ങിയ ഡെയ്‌സി എന്ന സിനിമയിൽ കൂടിയാണ് നടി ബിഗ്‌സ്‌ക്രീനിലേക്ക് അരങ്ങേറുന്നത്.

ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന നടിമാരിൽ എറെ ശ്രദ്ധേയമായ താരം കൂടിയാണ് തെസ്നി ഖാൻ.
അതേ സമയം കോമഡി വേഷങ്ങളിൽ മാത്രമല്ല സഹതാരമായും ഇപ്പോൾ അഭിനയിക്കുന്നുണ്ട്. മലയാള സിനിമയിലെ മിക്ക സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും തെസ്നി അഭിനയിച്ചിട്ടുണ്ട്.

Advertisements

Also Read
ലാൽ ജോസ് ബലരമാൻ എന്ന പേരിൽ ചെയ്യാനിരുന്ന സിനിമ മറ്റൊരു സംവിധായകൻ ചെയ്തു, പേര് മാറ്റിയത് ലാലേട്ടൻ: മോഹൻലാലിന്റെ ആ സർവ്വകാല ഹിറ്റ് പിറന്നത് ഇങ്ങനെ

പ്രശസ്ത ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാമിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു തെസ്നി ഖാൻ തന്റെ ജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞത്. തെസ്‌നിഖാന്റെ വാക്കുകൾ ഇങ്ങനെ:

എല്ലാവർക്കും ജീവിതത്തിൽ അബദ്ധങ്ങൾ പറ്റാറുണ്ട്. എനിക്ക് അത് പോലെ പറ്റിയൊരു അബദ്ധമായിരുന്നു വിവാഹം. ഇനി വിവാഹം കഴിക്കാൻ താൽപ്പര്യമില്ല. ജീവിതത്തിൽ എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കരുതലോടെ ജീവിക്കുന്നയാളാണ്. സിനിമയിലേക്ക് വന്നപ്പോഴും അങ്ങനെ തന്നെയാണ്. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷമാണ്.

പറ്റിപ്പോയൊരു അബദ്ധമാണ് വിവാഹം. കൂടിപ്പോയാൽ 2 മാസം. വിവാഹമെന്ന് പറഞ്ഞാൽ സംരക്ഷണവും ആവശ്യമാണ്. കെട്ടുന്നയാളിൽ നിന്നും നമ്മൾ അതാണ് പ്രതീക്ഷിക്കുന്നത്. അല്ലാതെ അവൾ എന്ത് വേണേലും ആയിക്കോട്ടെ എന്ന മട്ടിലാണെങ്കിൽ പിന്നെന്തിനാണ് വിവാഹം.

15 വർഷം മുൻപായിരുന്നു അത് വളരെ സിംപിളായാണ് വിവാഹം നടത്തിയത്. എന്നെ നോക്കില്ല, സംരക്ഷണമില്ല, ഒന്നും നോക്കുന്നില്ല അങ്ങനെയായിരുന്നു ആൾ. പേരിന് മാത്രം ഒരു ഭർത്താവ്. വിവാഹ ശേഷം കുടുംബത്തിനൊപ്പം സന്തുഷ്ടമായി കഴിയാനായിരുന്നു ആഗ്രഹിച്ചത്.

Also Read
ജോൺ കൊക്കൻ ജീവിതത്തിൽ ഒരു വില്ലനല്ല, വണ്ടർഫുൾ ആണ്, വിശാലിനോട് ഇപ്പോഴും ബഹുമാനം: താനുമായി പിരിഞ്ഞ ഭർത്താക്കൻമാരെ കുറിച്ച് മീര വാസുദേവ്

പുള്ളിയുടെ സുഹൃത്തുക്കൾ തന്നെയായിരുന്നു കലാ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതിനെക്കുറിച്ച് പറഞ്ഞത്. ഇപ്പോൾ നല്ല സന്തോഷമുണ്ട്. സ്വന്തമായൊരു ഫ്ളാറ്റ് മേടിക്കണമെന്നുണ്ടായിരുന്നു അത് സ്വന്തമാക്കി. മരണം വരെ അച്ഛനെ നോക്കി. ഇനി അമ്മയെ നോക്കുക എന്നും തെസ്‌നിഖാൻ പറയുന്നു.

Advertisement