മലയാളികൾക്ക് ഏറെ സുപരിചിതനായ മോഡലും ബിഗ് ബോസ് മുൻ മൽസരാർത്ഥിയുമാണ് ബഷീർ ബഷി. മിനി സ്‌ക്രീനീലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ബഷീർ ബഷിക്ക് ആരാധകരും ഏറെയാണ്.
അതേ സമയം ബഷീർ ബഷയുടെ കുടുംബവും മലയാളികൾക്ക് ഏറെ പ്രീയപ്പെട്ടതാണ്. മത്സരത്തിൽ നിന്നും പുറത്തെത്തിയ ശേഷം കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യൽ മീഡിയകളിൽ ബഷീർ നിറഞ്ഞ് നിന്നിരുന്നു. അതേസമയം രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമർശനങ്ങളും ബഷീറിന് നേരെ ഉയർന്നിരുന്നു.
സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ . പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2009 ഡിസംബർ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരാവുന്നത്. ഒരു മകനും മകളുമാണ് ഇരുവർക്കുമുള്ളത്.
സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും സുഹാന സജീവമാണ്. മികച്ച പിന്തുണയാണ് ബഷീറിന് സുഹാന നൽകുന്നത്. ഇപ്പോൾ സുഹാനയുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. ജോസ്വിൻ സോണി എന്നായിരുന്നു എന്റെ ആദ്യത്തെ പേര്.
ബഷീറുമായുള്ള വിവാഹ ശേഷമാണ് സുഹാന എന്നായത്. സ്‌കൂൾമുതൽ ഞങ്ങൾ പ്രണയത്തിലായിരുന്നു. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കവെയാണ് ബഷീറുമായി വിവാഹിതയാകുന്നത്. മൊത്തം 15 വർഷത്തെ ബന്ധമാണ് ഞങ്ങൾക്കിടയിൽ ഉള്ളത്. വിവാഹം കഴിഞ്ഞിട്ട് 11 വർഷം കഴിഞ്ഞിരിക്കുന്നു.
ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ് ഞാൻ. വീട്ടിൽ എന്നെ കൂടാതെ അച്ഛനും അമ്മയും അനുജനും ആയിരുന്നു ഉണ്ടായിരുന്നത്. എന്റെ മകൾക്ക് ഒരു വയസ്സ് ഉണ്ടായിരുന്നപ്പോൾ ആണ് എന്റെ അമ്മ മരിക്കുന്നത് സൈലന്റ് അറ്റാക്കായിരുന്നു.
ഇപ്പോ അച്ഛനും സഹോദരനുമാണുള്ളത്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്നു ചോദിച്ചാൽ അത് പ്രേമിച്ച ആളെ തന്നെ വിവാഹം കഴിച്ചു എന്നതാണ്. ജീവിതത്തിലുണ്ടായ ഏറ്റവും ദുഖകരമായ നിമിഷം അമ്മച്ചിയുടെ മരണം ആണെന്നും സുഹാന പറയുന്നു.
Also Read
അതെകുറിച്ച് പറഞ്ഞാൽ ഞാൻ ചിലപ്പോൾ ജയിലിൽ പോകേണ്ടി വരും; വെളിപ്പെടുത്തലുമായി ഇന്നസെന്റ്