മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജിന്റെ സംവിധാനത്തിൽ വമ്പൻ മമ്മൂട്ടി ചിത്രം വരുന്നു, ഇത് മെഗാസ്റ്റാറിനുള്ള ട്രിബ്യൂട്ടെന്ന് മുരളി ഗോപി

110

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രം ഒരുക്കികൊണ്ടാണ് സൂപ്പർതാരം പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് അരങ്ങേറിയത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന മാസ്സ് കഥാപാത്രമായി മോഹൻലാൽ എത്തിയ ഈ സിനിമ തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്.

മുരളി ഗോപിയായിരുന്നു ലൂസിഫറിന്റെ രചന നിർവ്വഹിച്ചത്. ഇതേ കൂട്ടുകെട്ടിൽ തന്നെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു മലയാള സിനിമാ പ്രേക്ഷകർ ഏവരും.

Advertisements

ഇപ്പോഴിതാ ആ സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുരളി ഗോപി. റെഡ് എഫ്എമ്മുമായി നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഏറെ നാളായി തങ്ങളുടെ മനസ്സിൽ ഉണ്ടെന്നും അത് ഉറപ്പായും സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രം മെഗാ സ്റ്റാറിനുള്ള ട്രിബ്യൂട്ട് ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി പ്രോജക്ടുകളാണ് മുരളി ഗോപിയുടേതായി ഒരുങ്ങുന്നത്. പൃഥ്വിരാജ് നായകനാകുന്ന രതീഷ് അമ്പാട്ട് ചിത്രം തീർപ്പിന്റെ തിരക്കഥ മുരളിയുടേതാണ്. അതിനുശേഷം മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ, ഫ്രൈഡേ ഫിലിംസിന്റെ മമ്മൂട്ടി ചിത്രം തുടങ്ങിയവയ്ക്കും മുരളിയാണ് തിരക്കഥ തയ്യാറാക്കുന്നത്.

ഇതിനെല്ലാം ശേഷം മാത്രമേ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടാവുകയുള്ളു. അതേ സമയം മമ്മൂട്ടി നായകനായെത്തിയ വണ്ണാണ് മുരളി ഗോപി അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. രാഷ്ട്രീയ കഥ പറയുന്ന സിനിമയിൽ പ്രതിപക്ഷ നേതാവ് മാറമ്പള്ളി ജയാനന്ദൻ എന്ന കഥാപാത്രമായാണ് മുരളി ഗോപി എത്തിയത്.

Advertisement