മലയാളി സിനിമാ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ലാൽജോസ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെയാണ് അനുശ്രീ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
പിന്നീട് നായികയായും സഹനടിയായും നിരവധി സിനിമകളിൽ താരം വേഷമിട്ടു. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി. സോഷ്യൽ മീജിയകളിലും ഏറെ സജീവമാണ് നടി.
പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഡേൺ വേഷത്തിൽ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിനും വഴിയൊരുക്കിയിരുന്നു.
നാടൻ വേഷങ്ങളും മോഡേൺ രീതികളും ഒരുപോലെ ഇണങ്ങുന്ന നടിമാരിൽ ഒരാളാണ് അനുശ്രീ.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ആരാധകരുമായി സംവദിക്കാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് അനുശ്രീ പറഞ്ഞ മറുപടികളാണ് ചർച്ചയാകുന്നത്.
ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര സെഷനിലായിരുന്നു ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി താരം എത്തിയത്. തന്റെ ഫോട്ടോയും അനുശ്രീ ഷെയർ ചെയ്തിട്ടുണ്ട്. കുടുംബത്തിനെ കുറിച്ചും അനുശ്രീ ആരാധകരോട് പറയുന്നു.
‘ഒരാൾ ചോദിച്ചത് ഞാൻ കെട്ടിക്കോട്ടെ എന്നായിരുന്നു. കെട്ടിക്കോളൂ വീട്ടുകാർക്ക് സമ്മതമാണേൽ ഒന്നോ രണ്ടോ കെട്ടിക്കോളൂവെന്നായിരുന്നു ഉത്തരം. ആരാ വേണ്ടാ എന്ന് പറഞ്ഞേ എന്നും അനുശ്രീ ചോദിക്കുന്നു. കറന്റ് ക്ലഷ് ആരാണ് (current crush) എന്നായിരുന്നു മറ്റൊരു ചോദ്യം. കെഎസ്ഇബി എന്നായിരുന്നു അനുശ്രീയുടെ മറുപടി.
ഇപ്പോഴത്തെ മൊബൈൽ റിംഗ് ടോൺ ഏതെന്ന് ചോദിച്ചപ്പോൾ നമശിവായ എന്ന ട്യൂൺ വെച്ച് കേൾപ്പിക്കുകയും ചെയ്തു അനുശ്രീ. ഹോളിവുഡിൽ ആരുടെ നായികയായിട്ടാണ് അഭിനയിക്കാൻ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ ഡികാപ്രിയോ എന്നായിരുന്നു ഉത്തരം.
എന്നെ കുറിച്ച് എന്താണ് അഭിപ്രായം ചേച്ചിക്ക് എന്നായിരുന്നു മറ്റൊരു ചോദ്യം. നല്ല അഭിപ്രായം. പുറത്തുപറയാൻ കൊള്ളാത്ത അഭിപ്രായം പേഴ്‌സണൽ മെസേജ് അയക്കാം എന്നും അനുശ്രീ മറുപടി പറഞ്ഞു.