എലീനയും ഫുക്രുവുമായുള്ള ബന്ധത്തെകുറിച്ച് തുറന്നു പറഞ്ഞ് ആര്യ

97

ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിൽ മികച്ച മത്സരാർത്ഥിയായിരുന്നു ആര്യ. ഷോയിൽ എത്തുന്നതിനു മുൻപ് തന്നെ അടുത്ത സൗഹൃദമുണ്ടായിരുന്ന താരങ്ങളാണ് ആര്യയും വീണയും. വീണ പുറത്ത് പോകും വരെ ഇരുവരും ഒന്നിച്ച് നിന്നായിരുന്നു ടാസ്‌ക്ക് ചെയ്തിരുന്നത്.

വീണ പുറത്ത് പോയതിനു ശേഷം ആര്യ, ഫുക്രു, എലീന എന്നിവരായി കൂട്ട്. കൊറോണ വൈറസിൽ വ്യാപനത്തെ തുടർന്ന് 74ആം ദിവസം ഷോ നിർത്തി വയ്‌ക്കേണ്ടിവന്നു. ഷോ കഴിഞ്ഞിട്ടും ബിഗ് ബോസ് ഹൗസിന് സമാനമാ സാഹചര്യമാണെന്നാണ് മിക്ക താരങ്ങളും പറയുന്നത്.

Advertisements

വൈറസ് വ്യാപനത്തെ തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം വീടുകളിൽ തന്നെയാണ് താരങ്ങൾ. ബിഗ് ബോസ് ഹൗസ് വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ഇവർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം മകൾ ഖുഷിയ്‌ക്കൊപ്പം ആര്യ ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം അമ്മ അല്ലാതെ ഖുഷിയ്ക്ക് ആരെയാണ് ഇഷ്ടമെന്നും ആരാധകർ തിരക്കിയിരുന്നു, എലീനയെ ആണോ ഫുക്രുവിനെയാണേ കൂടുതൽ ഇഷ്ടമെന്നായിരുന്നു ആരാധകരുടെ ചോദ്യം. എലീനയും ഫുക്രുവും തന്റെ ജീവിതത്തിന്റെ ഭാഗം ആണെന്നും, ഇരുവരെയും തനിക്ക് വേണം എന്നും ആര്യ പറയുന്നു.

അമ്മയല്ലാതെ മറ്റ് ആരെയാണ് ബിഗ് ബോസ് ഹൗസിൽ ഇഷ്ടമെന്ന ചോദ്യത്തിന് ഫുക്രുവിന്റെ പേരാണ് ഖുഷി പറഞ്ഞത്.

Advertisement