മലയാള സിനിമയുടെ ക്ലാസ്സിക് ഡയറക്ടർ ആയിരുന്ന പി പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അപരൻ എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികളിടെ പ്രിയങ്കരനായി മാറിയ താരമാണ്. മിമിക്രി രംഗത്ത് നിന്നും എത്തിയ ജയറാം പിന്നീട നിരവധി ഹിറ്റ് കുടുംബ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചു.
നമ്മൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നിരവധി ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ഒരു നടൻ കൂടിയാണ് ജയറാം. പക്ഷെ എന്തുകൊണ്ടോ ആ വിജയം തുടർന്ന് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചില്ല.
ഏറെ കാലമായി മലയാള സിനിമയിൽ അത്ര സജീവമല്ലാതിരുന്ന ജയറാം ഇപ്പോൾ വീണ്ടും സത്യൻ അന്തിക്കാട് ചിത്രം മകൾ എന്ന സിനിമയിൽ കൂടി തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതേ സമയം കുറച്ചു കാലമായി സിനിമാരംഗത്ത് പ്രചരിക്കുന്ന ഒരു വാർത്തയാണ് ജയറാമും സംവിധായകൻ രാജസേനനും തമ്മിലുള്ള പ്രശ്‌നങ്ങൾ.
ഇപ്പോഴതാ ആ പിണക്കത്തിന്റെ കാരണം തുറന്ന് പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളർ മണക്കാട് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
അയലത്തെ അദ്ദേഹം, കടിഞ്ഞൂൽ കല്യാണം, മേലെപ്പറമ്പിൽ ആൺവീട്, ഞങ്ങൾ സന്തുഷ്ടരാണ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ തുടങ്ങി ജയറാമിന് മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച ചിത്രങ്ങളുടെ സംവിധായകൻ ആണ് രാജസേനൻ. പതിനാറോളം ചിത്രങ്ങളിലാണ് ഇവർ ഒരുമിച്ച് വർക്ക് ചെയ്തത്.
ആ സമയത്തെ ഒരു ഹിറ്റ് കോംബോ ആയിരുന്നു ജയറാമും രാജസേനനും. ജയറാം സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയം, പുതിയ സംവിധായകർക്ക് ഡേറ്റ് കൊടുക്കാതെ ജയറാം ഒരുപാട് പേരെ കറക്കിയിട്ടുണ്ട്. ചെറിയ സംവിധായകർക്ക് ഡേറ്റ് കൊടുക്കാതെ പറ്റിച്ചിട്ടുണ്ട്. ലാൽജോസ് കഥ പറയാൻ പോയപ്പോൾ ഡേറ്റ് കൊടുത്തില്ല.
ഒരുപാട് പേരെ ചുമ്മാ നടത്തിയിട്ടുണ്ട്. ഈ ദിവസം തുടങ്ങാം, പിന്നെ തുടങ്ങാം എന്നൊക്കെ പറയും. ആ പാവം പിടിച്ചവർ അത് വിശ്വസിച്ച് പോകും. എന്നാൽ അവസാനം ഈ സമയത്ത് മറ്റൊരാൾക്ക് കൊടുത്തെന്ന് അറിയും. ജയറാം എന്ന നടന് മലയാള സിനിമ രംഗത്ത് ഒരു സ്ഥാനം ഉറപ്പിച്ചു കൊടുത്ത സംവിധായകനാണ് രാജസേനൻ അവർ ഒരുമിച്ച എല്ലാ പടങ്ങളും ഹിറ്റായിരുന്നു.
രാജസേനന്റെ അടുത്ത് നിന്നും പോയാൽ വേറെ പടം ചെയ്യാം എന്ന ഉദ്ദേശം ജയറാമിന് വന്നിരിക്കും. ആ പടം വേണ്ട, ഈ പടം ആണ് മറ്റേതിനേക്കാൾ നല്ലത് എന്ന് പറഞ്ഞ് ജയറാമിനെ തെറ്റിക്കുന്ന ഓരോ ടീമുകൾ അന്ന് കൂടെ ഉണ്ടായിരുന്നു.
സ്ഥിരം ഇങ്ങനെ രാജസേനന്റെ സിനിമകൾ തന്നെ ചെയ്തുകൊണ്ടിരുന്നാൽ ഇങ്ങനെ ആയിപ്പോകും, എന്നൊക്കെ പറഞ്ഞ് അവർ ജയറാമിനെ തിരുത്തി. പക്ഷെ ജയറാം പക്ഷെ അവരുടെ ആരുടെയും വാക്കുകൾ കേൾക്കാൻ പാടില്ലായിരുന്നു. അതുപോലെ തന്നെ രാജസേനനും ഒരു വലിയ അബദ്ധം പറ്റി.
അയാൾ ജയറാമിനെ തന്നെ പിടിച്ച് അങ്ങനെ നിന്നു. വേറെ നടൻമാരെ അന്വേഷിച്ച് പോയില്ല. പെട്ടന്ന് ഒരു ദിവസം ജയറാം ഇട്ടിട്ട് പോയപ്പോൾ ഇങ്ങേർക്ക് വേറെ പിടിയില്ലാതെ ആയിപോയി. വേറെ പടങ്ങൾ ചെയ്ത് ഫീൽഡിൽ പിടിച്ച് നിന്നില്ല. നല്ല നടൻമാരെ പിന്നീട് കിട്ടിയതുമില്ല.
വീണ്ടും രാജസേനൻ ജയറാമിനെ കൊണ്ടുവന്നാൽ പഴയ കുപ്പിയിൽ കഷായം ഒഴിക്കുന്നത് പോലെ ആയിരിക്കും. രാജസേനൻ പുതുമുഖങ്ങളെ വെച്ച് പടം ചെയ്താൽ അത് ഹിറ്റ് ആകും. പക്ഷെ അദ്ദേഹം പിന്നെ അത്ര ഉത്സാഹത്തോടെ ഒന്നിനും നിന്നില്ല എന്നും മണക്കാട് രാമചന്ദ്രൻ പറയുന്നു.