എനിക്ക് തടി കൂടിയിട്ടുണ്ട്, കാണാൻ ഇങ്ങനെയാണ്, താൻ ഗർഭിണിയാണെന്ന വർത്തകൾക്ക് പ്രതികരണവുമായി എലീന പടിക്കൽ

1309

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് എലീന പടിക്കൽ. ചാനൽ പരിപാടികളിലേയും മറ്റും അവതാരകയായും നടിയായും കയ്യടി നേടിയ താരമാണ എലീന. ബിഗ് ബോസ് മലയാളം സീസൺ ടുവിലെ ശക്തയായ മത്സാർത്ഥിയും ആയിരുന്നു എലീന പടിക്കൽ. അടുത്തിടെ ആയിരുന്നു എലീനയുടെ വിവാഹം കഴിഞ്ഞത്.

ഇപ്പോഴിതാ എലീന ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ സജീവമായി മാറിയിരിക്കുകയാണ്. ചില യൂട്യൂബ് ചാനലുകളാണ് ഒരു ഫംഗ്ഷനിൽ നിന്നുമുള്ള എലീനയുടെ വീഡിയോ ഉപയോഗിച്ച് താരം ഗർഭിണിയാണമെന്ന വാർത്തകളുമായി എത്തിയിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടിയും അവതാരകയു മായ എലീന പടിക്കൽ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു എലീനയുടെ പ്രതികരണം. സുഹൃത്തുക്കളേ, അത് രോഹിത്തിന്റെ പിറന്നാൾ ആയിരുന്നു. എന്റെ ബേബി ഷവർ ആയിരുന്നില്ല.

Also Read
ഒന്നര വർഷത്തെ നീണ്ട പ്രണയത്തിന് വിരാമം, മഹീനയ്ക്ക് മെഹറ് ചാർത്തി റാഫി, വധൂവരന്മാർക്ക് ആശംസകൾ നേർന്ന് സഹതാരങ്ങളും ആരാധകരും

എന്റെ വസ്ത്രം കുറച്ചധികം ലൂസ് ആണെന്നേയുള്ളൂ. ഇത്തരത്തിലുള്ള കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് സോഷ്യൽ മീഡിയയോട് അഭ്യർത്ഥിക്കുന്നു എന്നായിരുന്നു എലീനയുടെ പ്രതികരണം. പിറന്നാൾ ആഘോഷത്തിൽ നിന്നുമുള്ള തന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു എലീനയുടെ മറുപടി. തന്റെ മറ്റൊരു ചിത്രവും എലീന പങ്കുവച്ചിട്ടുണ്ട്.

പരന്ന വയറുള്ള ആളല്ല. കാരണം എനിക്ക് തടി കൂടിയിട്ടുണ്ട്. കാണാൻ ഇങ്ങനെയാണ്. ലൂസായ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ എന്നാണ് ഈ സ്റ്റോറിയിൽ എലീന പറയുന്നത്. അതേ സമയം എലീന പടിക്കൽ മാസങ്ങൾക്ക് മുൻപാണ് വിവാഹിതയായത്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ രോഹിത്ത് പ്രദീപും എലീനയും വീട്ടുകാരുടെ സമ്മതത്തോട് കൂടി വിവാഹിതരാവുകയായിരുന്നു.

ഇരുവരുടെയും പ്രണയകഥയും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള കഥകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിയാണ് രോഹിത്ത്. കല്യാണം കഴിഞ്ഞ് കോഴിക്കോട് വന്നതോടെ ഇവിടുത്തെ മകളായി്. രോഹിത്തും ഞാനും തമ്മിൽ ലവ് റിലേഷൻ ആയിരുന്നു.

ഏഴ് വർഷം പ്രണയത്തിലായിരുന്നു. ഇപ്പോൾ അതിൽ നിന്നും കുറച്ച് കൂടി അടിപൊളിയായി. പുറത്ത് പോകാൻ വീട്ടുകാരുടെ അനുവാദം ഇപ്പോൾ വാങ്ങേണ്ടതില്ല. ഞങ്ങൾക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു എന്നാണ് നേരത്തെ വിവാഹത്തെക്കുറിച്ച് എലീന പറഞ്ഞത്.

Also Read
ധനുഷിന്റെ റൗഡി ബേബിയെ തകർത്ത് വിജയ്‌യുടെ അറബിക് കുത്ത് ; 12 ദിവസങ്ങൾ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കി ഗാനം

തങ്ങൾ രണ്ട് പേരും അത്രയ്ക്ക് പക്വത ഉള്ളവരല്ല. നിങ്ങളെ കൊണ്ട് ആവുമോന്ന് പലരും ചോദിച്ചിട്ടുണ്ട്. അതേ കുട്ടിത്തം ഞങ്ങൾ കൊണ്ട് നടക്കുന്നുണ്ട്. അതിനൊപ്പം പക്വതയായി കൊണ്ടിരിക്കുകയാണെന്നും എലീന പറഞ്ഞിരുന്നു. പങ്കാളി എന്ന നിലയിൽ രോഹിത് എങ്ങനെ ഉണ്ട് എന്ന ചോദ്യത്തിന് അടിപൊളിയാണെന്നായിരുന്നു എലീന നൽകിയത്.

Advertisement