ദളപതി വിജയിക്ക് ഒപ്പം അമ്മ അഭിനയിക്കണം എന്നതാണ് എന്റെ മകന്റെ ഏറ്റവും വലിയ ആഗ്രഹം, അതിന് ഒരു കാരണവും ഉണ്ട്: വെളിപ്പെടുത്തലുമായി രേഖ രതീഷ്

194

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സിനിമാ സീരിയൽ താരമാണ് രേഖാ രതീഷ്. ബിഗ് സ്‌ക്രീനിൽ ശ്രദ്ധിക്കപ്പെടാനായില്ലെങ്കിലും മിനിസ്‌ക്രീനിൽ സജീവമാണ് നടി. ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലെ അമ്മ വേഷം ശ്രദ്ധ നേടിയതോടെയാണ് രേഖ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

എന്നാൽ താരത്തിന്റെ വ്യക്തി ജീവിതം വിവാദത്തിൽ അകപ്പെട്ടിരുന്നു. തന്റെ മകൻ അയാനെ കുറിച്ചും ഇനി അഭിമുഖങ്ങൾ നൽകില്ലെന്ന നിലപാട് എടുത്തതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് രേഖ ഇപ്പോൾ. കുറച്ച് സൈലന്റ് ആയിട്ടുള്ള ആളാണ് മകൻ അയാൻ.

Advertisements

അങ്ങനെ കുസൃതിക്കാരൻ ഒന്നുമല്ല. ഒരു വിജയ് ആരാധകനാണ്. വിജയിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസമാണ് അവൻ ജനിച്ചത്. അതു കൊണ്ടാണോയെന്ന് അറിയില്ല. വിജയോട് അത്രയും ഇഷ്ടമാണ്. എപ്പോഴും അമ്പലത്തിൽ പോയാലും കുറേ നേരം പ്രാർത്ഥിക്കാറുണ്ട്.

Also Read
ആ വാക്ക് ജയറാം കേൾക്കാൻ പാടില്ലായിരുന്നു, ഒരുപാട് സംവിധായകരുടെ ശാപമുണ്ട്, ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്: വെളിപ്പെടുത്തൽ

അവൻ എന്തായിരിക്കും പ്രാർഥിക്കുന്നതെന്ന് അറിയാൻ വേണ്ടി ചോദിച്ചു. അപ്പോൾ അമ്മ വിജയിയുടെ കൂടെ അഭിനയിക്കണം എന്നാണ് പ്രാർത്ഥനയെന്ന് പറഞ്ഞു. അതിന്റെ കാരണം തന്റെ കൂടെ അവനും ലൊക്കേഷനിൽ വരാമല്ലോ എന്നതാണ്. വിജയിയെ നേരിട്ട് കാണാനുള്ള അവന്റെ ഓപ്ഷൻ ആയിരുന്നത് എന്നാണ് രേഖ സീരിയൽ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

അതേ സമയം ആയിരത്തിൽ ഒരുവൾ,പര്സപരം എന്നീ സീരിയലുകളിലൂടെയാണ് രേഖ രതീഷ്. പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. സീരിയയിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ലമാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട് താരം.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സസ്‌നേഹം എന്ന സീരിയലിലാണ് രോഖ ഇപ്പോൾ അഭിനയിക്കുന്നത്. രേഖയ്ക്ക് യഥാർഥത്തിൽ ഒരു മകനാണ് ഉള്ളത്.

രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്. തിരുവനന്തപുരത്താണ് രേഖ ജനിച്ചതെങ്കിലും വളർന്നതും എല്ലാം ചെന്നൈയിലായിരുന്നു.

Also Read
പ്രണയത്തിലായത് പ്രേമത്തിന്റെ ലൊക്കേഷനിൽ വെച്ച്; അശ്വിനിയുമയുള്ള പ്രണയത്തെ കുറിച്ചും ഇന്റർ സറ്റേറ്റ് വിവാഹത്തെ കുറിച്ച് നടൻ ശബരീഷ് വർമ്മ

അറിയപ്പെടുന്ന ഡബ്ബിങ് കലാകാരനായ രതീഷ് ആയിരുന്നു താരത്തിന്റെ അച്ഛൻ. മമ്മൂട്ടിയുടെ തുടക്കകാലത്ത് ശബ്ദം നൽകിയിരുന്നത് രേഖയുടെ അച്ഛനായിരുന്നു. ഈ കാര്യം മമ്മൂട്ടി പലതവണ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അമ്മ രാധാമണി നാടക സിനിമ നടി ആയിരുന്നു. താരരാജാവ് മോഹൻലാലിന്റെ മാമ്പഴക്കാലം അടക്കമുള്ള സിനിമകലിൽ രേഖാ രതീഷ് വേഷമിട്ടിട്ടുണ്ട്.

Advertisement