ബിഗ് ബോസിൽ നിന്നും ലക്ഷ്മി ജയനെ പുറത്താക്കി മോഹൻലാൽ: സ്നേഹം എന്നുമെനിക്കൊരു വീക്നെസ് ആണ് എല്ലാവരേയും മിസ്സ് ചെയ്യുമെന്ന് താരം

150

നിറയെ ആരാധകരുമായി ഏഷ്യാനെറ്റിൽ മുന്നേറുകയാണ് ബിഗ്‌ബോസ്സ് മലയാളം സീസൺ 3. ഇപ്പോഴിതാ
പതിനാല് മത്സരാർഥികളുമായി തുടങ്ങിയ ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ നിന്നും ഒരു മത്സരാർഥി പുറത്തായിരിക്കുകയാണ്. ഗായകയയായ ലക്ഷ്മി ജയനാണ് ബിഗ്‌ബോസ് 3 ൽ നിന്നും പറത്തായിരിക്കുന്നത്.

സായി വിഷ്ണു, അഡോണി, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, ഡിംപൽ ഭാൽ, ലക്ഷ്മി, റിതു മന്ത്ര, സന്ധ്യ മനോജ്, എന്നിങ്ങനെ എട്ട് പേരാണ് ആദ്യഘട്ട എലിമിനേഷനിൽ വന്നത്. എട്ട് പേരിൽ ആറ് പേരും സേഫ് ആണെന്ന് പറഞ്ഞതിന് ശേഷം ഭാഗ്യലക്ഷ്മിയും ലക്ഷ്മിയും മാത്രമാണ് അവശേഷിച്ച രണ്ട് പേർ.
എന്ത് തോന്നുവെന്ന ചോദ്യത്തിന് താനാവും പുറത്ത് പോവുക എന്നാണ് രണ്ട് പേരും പറഞ്ഞത്.

Advertisements

ഓരോരുത്തരോടും പുറത്ത് പോകുന്നതിനെ കുറിച്ച് ചോദിച്ച മോഹൻലാൽ ഏറ്റവുമൊടുവിലാണ് ലക്ഷ്മിയിലേക്ക് എത്തിയത്. ഏഴ് പേരും പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ച് സേഫ് ആയപ്പോൾ ലക്ഷ്മി ജയനാണ് പുറത്തേക്കുള്ള വഴി തുറന്നത്. ലക്ഷ്മി പുറത്തേക്ക് വാതിൽ തുറന്ന് പോയതിന് ശേഷം ഇന്നലെ രാത്രി മുതൽ താൻ പോവുകയാണെന്ന് അവൾ പറഞ്ഞിരുന്നതായി റിതു മന്ത്ര പറയുന്നു.

ഈ ആഴ്ച താനായിരിക്കും പുറത്ത് പോവുന്നതെന്ന് ഞാൻ വന്ന ദിവസം തന്നെ ലക്ഷ്മി എന്നോടും പറഞ്ഞതായി മിഷേലും സൂചിപ്പിക്കുന്നു. വീട്ടിൽ നിന്ന് പുറത്തായതിന് മോഹൻലാൽ നിൽക്കുന്ന വേദിയിലേക്കാണ് ലക്ഷ്മി എത്തിയത്. എങ്ങനെയുണ്ടെന്ന മോഹൻലാലിന്റെ ചോദ്യത്തിന് നന്നായിട്ട് പോകുന്നുവെന്നാണ് ലക്ഷ്മിയുടെ മറുപടി.

തുടക്കത്തിലെ എല്ലാവരും പറഞ്ഞത് ബിഗ് ബോസിൽ എത്തിയാൽ മറ്റുള്ളവരുമായി സൗഹൃദത്തിലാവരുത് എന്നാണ്. മാക്സിമം ഞാൻ ആരെയും ഹേർട്ട് ചെയ്തിട്ടില്ല. സ്നേഹം എന്നുമെനിക്കൊരു വീക്നെസ് ആണ്. പിന്നാലെ ബിഗ് ബോസിലേക്ക് വന്ന ദിവസം മുതലുള്ള ലക്ഷ്മിയുടെ രംഗങ്ങൾ സ്‌ക്രീനിൽ മോഹൻലാൽ കാണിച്ച് കൊടുത്തു. എന്റെ പേര് നോമിനേഷനിൽ വന്നാൽ ഞാൻ ഔട്ട് ആകുമെന്ന് എനിക്ക് ഉറപ്പായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്.

എന്റെ മനസിന് തോന്നിയാൽ അത് നടക്കും. എന്ത് കാര്യമുണ്ടായാലും അതെന്റെ മനസ് പറയും. ചിലയിടങ്ങളിൽ നിന്ന് ഞാൻ രക്ഷപ്പെടുന്നത് അങ്ങനെയാണ്. ക്യാപ്റ്റൻസി ടാസ്‌ക് തോറ്റപ്പോൾ ജയിലിൽ കിടക്കാതെ രക്ഷപ്പെട്ടതൊക്കെ അതുപോലെയാണ്. ബിഗ് ബോസ് വീട്ടിൽ എല്ലാവരെയും എനിക്ക് മിസ് ചെയ്യുമെന്നും പറഞ്ഞാണ് ലക്ഷ്മി പുറത്തേക്ക് പോന്നത്.

Advertisement