വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രി. മലയാളത്തിന്റെ സൂപ്പർ ഡയറക്ടർ ലാൽജോസ് സംവിധാനെ ചെയ്ത ഡയമണ്ട് നെക്ലെസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അനുശ്രീ.
ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന അനുശ്രീയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അനുശ്രീയെ കലാമണ്ഡലം രാജശ്രീ ആക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം ലാൽജോസ് വ്യക്തമാക്കിയതാണ് ആരാധകർക്ക് ഇടിയൽ ശ്രദ്ദേയമാകുന്നത്.
വനിത മാഗസിനിസെ നായികമാർ ചോദിക്കുന്നു എന്ന പരിപായിൽ ആണ് ലാൽ ജോസിന്റെ തുറന്നു പറച്ചിൽ. ഒരു ചാനൽ പ്രോഗ്രാമിനിടെ അനുശ്രീയെ കണ്ടതും കൂളായി ഓഡിഷന് എത്തിയതിനെ കുറിച്ചുമാണ് ലാൽ ജോസ് പറയുന്നത്. ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ:
ഒരു ചാനൽ പ്രോഗ്രാമിലാണ് അനുശ്രീയെ ആദ്യമായി കാണുന്നത്. ഓഡിഷനുള്ള അനുശ്രീയുടെ വരവ് ഇപ്പോഴും ഓർമ്മയുണ്ട്. മറ്റുള്ളവർ വലിയ മേക്കപ്പ് ഒക്കെ ഇട്ട് വന്നപ്പോൾ ഒരു ഹവായ് ചെരുപ്പുമിട്ടാണ് അനുശ്രീ കയറി വന്നത്. കൂൾ ആയി മുന്നിലിരുന്നു.
ഈ സിനിമയിലേക്ക് അനുശ്രീയെ ഞാൻ സെലക്ട് ചെയ്തില്ലെങ്കിൽ എന്തു തോന്നും എന്നു ഞാൻ ചോദിച്ചപ്പോൾ അടുത്ത നിമിഷം ഉത്തരം വന്നു. ലാൽജോസ് സാറല്ലെങ്കിൽ മറ്റൊരു സാർ എന്നെ തിരഞ്ഞെടുക്കും. നടിയാകാൻ വിധിയുണ്ടെങ്കിൽ ഞാൻ നടിയാകും.
കേൾക്കുമ്പോൾ ഒരു മണ്ടൂസ് മറുപടിയായി തോന്നും. പക്ഷേ, അതൊരു ബുദ്ധിമതിയായ പെൺകുട്ടിയുടെ ആത്മവിശ്വാസം നിറഞ്ഞ ഉത്തരമാണ്. ഡയമണ്ട് നെക്ലെസിലെ കലാമണ്ഡലം രാജശ്രീയും അതുപോലെ ബുദ്ധിമതിയായ, ആത്മവിശ്വാസമുള്ള പെൺകുട്ടിയാണ് എന്നായിരുന്നു ലാൽജോസിന്റെ മറുപടി.
2012ൽ ആണ് ഡയമണ്ട് നെക്ലെയ്സ് റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ നായികയായ ചിത്രത്തിൽ ഗൗതമി നായർ, സംവൃത സുനിൽ എന്നിവരും വേഷമിട്ടിരുന്നു. മികച്ച ഗാനങ്ങൾ കൊണ്ടും സമ്പന്നമായിരുന്ന ചിത്രം തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്.
Also Read
ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…