അമ്മ കുഞ്ഞിനെ നോക്കുന്നത് പോലെയാണ് നയൻതാര ചേച്ചി എന്നെ നോക്കിയത്, മമ്മൂക്ക പെരുമാറുന്നത് കൂളായി: അനിഖ

158

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിന് പിറമേ തമിഴിലും തെലുങ്കിലും എല്ലാം താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കഴിഞ്ഞു.

തമിഴിൽ തല അജിത്തിനൊപ്പം അഭിനയിച്ച് വിശ്വാസം എന്ന സിനിമയിലെ വേഷം താരത്തിനെ തമിഴകത്തും പ്രിയങ്കരിയാക്കി മാറ്റി. ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ നയൻതാരയുമാണ് തന്റെ പ്രിയപ്പെട്ട ഓൺസ്‌ക്രീൻ മാതാപിതാക്കളെന്ന് തുറന്ന് പറയുകയാണ് അനിഖ. ഇരുവർക്കൊപ്പവും ഒന്നിൽ കൂടുതൽ സിനിമകളിലാണ് അനിഖ മകളായി അഭിനയിച്ചിരിക്കുന്നത്.

Advertisements

Also Read
അമ്പരപ്പിക്കുന്ന ഗ്ലാമറസ്സ് ലുക്കിൽ ന്യൂ ഇയർ ഫോട്ടോഷൂട്ടുമായി നടിയും മോഡലുമായ സീതു ലക്ഷ്മി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ, വൈറൽ

തന്റെ പുതിയ വിശേഷങ്ങളെ കുറിച്ച് ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനിഖ ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി ചിത്രം ഭസാകർ ദി റാസ്‌കൽ, അജിത് ചിത്രം വിശ്വാസം എന്നീ ചിത്രങ്ങളിലാണ് നയൻതാരയ്ക്കൊപ്പം അനിഖ അഭിനയിച്ചത്. മമ്മൂട്ടിക്കൊപ്പം ബാവൂട്ടിയുടെ നാമത്തിൽ, ഭാസ്‌കർ ദി റാസ്‌കൽ, ദി ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്.

രണ്ട് പേരോടൊപ്പവും അഭിനയിച്ച അനുഭവങ്ങൾ അനിഖ പങ്കുവെക്കുകയായിരുന്നു. നയൻതാര അമ്മയെ പോലെയായിരുന്നു. മമ്മൂട്ടിയെ ആദ്യം പേടിയായിരുന്നെങ്കിലും അദ്ദേഹം വളരെ കൂളാണെന്നും അനിഖ പറഞ്ഞു.

അനിഖയുടെ വാക്കുകൾ ഇങ്ങനെ:

നയൻതാരച്ചേച്ചിക്കൊപ്പം ഭാസ്‌കർ ദി റാസ്‌കൽ, വിശ്വാസം എന്നീ സിനിമകളിലാണ് അഭിനയിച്ചത്. ഭാസ്‌കർ ദി റാസ്‌കലിൽ എനിക്ക് കോസ്റ്റ്യൂമൊക്കെ തിരഞ്ഞെടുത്ത് തന്നത് നയൻതാര ചേച്ചിയാണ്. ഷൂട്ടിങ് സമയത്ത് ഹെയറും, മേക്കപ്പുമെല്ലാം നോക്കിയത് ചേച്ചി തന്നെയായിരുന്നു.

ശരിക്കും അമ്മ കുട്ടികളെ നോക്കുന്നത് പോലെ. മമ്മൂക്കക്കൊപ്പം മൂന്ന് സിനിമകളാണ് ചെയ്തത്.
ബാവൂട്ടിയുടെ നാമത്തിൽ, ഭാസ്‌കർ ദി റാസ്‌കൽ, ദി ഗ്രേറ്റ് ഫാദർ. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. മമ്മൂക്ക വളരെ കൂളായാ നമ്മളോട് ഇടപെടുന്നത്. സെറ്റിൽ വെറുതെ ഇരിക്കുകയാണെങ്കിൽ ബ്ലൂട്ടൂത്ത് കണക്ക്റ്റ് ചെയ്ത ഇയർ ഫോൺ ചെവിയിൽ വെച്ച് തരും.

കേൾക്ക് ഈ പാട്ട് നല്ലതല്ലേ എന്ന് പറഞ്ഞ്. ഒരു പ്രായം വരെ ബാലതാരമായി അഭിനയക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അമ്മയും അച്ഛനും പ്രതീക്ഷിച്ച പോലെ ഒരു ബ്രേക്ക് ഉണ്ടായില്ല. സിനിമകൾ വന്നുകൊണ്ടേ ഇരുന്നു. അതിനിടയിൽ അഞ്ച് സുന്ദരികളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

Also Read
എന്തിനാണ് ഞാൻ അത് ചെയ്തതെന്ന് അവർക്ക് അറിയില്ല, മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റിവയ്‌ക്കേണ്ട കാര്യമില്ല: തുറന്നു പറഞ്ഞ് ഗ്രേസ് ആന്റണി

അന്ന് അതിന്റെ പ്രാധാന്യം തനിക്ക് മനസിലായില്ലെന്നും അനിഖ പറയുന്നു. വർഷങ്ങൾ കഴിയുന്നതനുസരിച്ച് താൻ സിനിമയെ സമീപിക്കുന്ന രീതി മാറി. ആദ്യമെല്ലാം സംവിധായകർ പറയുന്നത് മാത്രമാണ് ചെയ്തിരുന്നത്. പിന്നീട് കൂടുതൽ സിനിമകൾ കാണാനും മറ്റുള്ളവരുടെ അഭിനയം ശ്രദ്ധിക്കാനും തുടങ്ങി.

അതിന് അനുസരിച്ച് താൻ അഭിനയം കൂടുതൽ നന്നാക്കാൻ ശ്രമിക്കാറുമുണ്ടെന്നും അനിഖ കൂട്ടിച്ചേർത്തു.
ഈ വർഷം പുറത്തിറങ്ങിയ കപ്പേളയുടെ തെലുങ്ക് റീമേക്കിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനിഖ സുരേന്ദ്രനാണ്. അനിഖയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്.

നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫ രചനയും സംവിധാനവും നിർവഹിച്ച കപ്പേള തിയേറ്ററിലും ഒ ടി ടിയിലും മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു. ചിത്രത്തിൽ അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യൂസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അന്ന ബെൻ ചെയ്ത കഥാപാത്രമാണ് തെലുങ്കിൽ അനിഖ ചെയ്യുന്നത്. ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തെ വിശ്വക് സെൻ ആയിരിക്കും അവതരിപ്പിക്കുക.

റോഷൻ ചെയ്ത കഥാപാത്രത്തിന് അനിയോജ്യരായ നടന്മാർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് അണിയറ പ്രവർത്തകർ. മറ്റു കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിജയ് സേതുപതി സീനു രാമസ്വാമി കൂട്ടുകെട്ടിൽ ചെയ്യുന്ന മാമനിതനാണ് അനിഖയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

Advertisement