വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ പ്രേമികളടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ.ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ ഓരോന്നിലും അഭിനയിക്കുകയാണ് പ്രിയദർശന്റെയും ലിസിയുടേയും കൂടിയായ മകൾ കല്യാണി പ്രിയദർശൻ.
കല്യാണി സിനിമയിൽ എത്തിയപ്പോൾ എപ്പോഴാണ് സിനിമ സംവിധാനം ചെയ്യുക എന്നു വരെ ചോദ്യമുണ്ടായിരുന്നു. ഇന്ത്യയിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളുടെ മകൾ ആ ചോദ്യം നേരിട്ടില്ലെങ്കിലെ അത്ഭുതമൊള്ളു. ഇപ്പോൾ അഭിനയമാണ് ഇഷ്ടം എന്നായിരുന്നു ആ ചോദ്യങ്ങൾക്കുള്ള കല്യാണിയുടെ മറുപടി.
അതേ സമയം നേരത്തെ തനിക്ക് ഇഷ്ടപ്പെട്ട അഭിനേതാവിനെ താരം വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട താരം ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം പറയാനാകുമോ എന്നായിരുന്നു കല്യാണിയുടെ മറു ചോദ്യം. എന്നാൽ പെട്ടെന്നുതന്നെ മോഹൻലാലാണ് തന്റെ ഇഷ്ടപ്പെട്ട നടനെന്ന് കല്യാണി പ്രിയദർശൻ പറയുകയായിരുന്നു.
തെലുങ്കിൽ തുടങ്ങിയ കല്യാണി മലയാളത്തിലും അഭിനയിച്ച് വരികയാണ് ഇപ്പോൾ. അച്ഛൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ ശ്രദ്ദേയമായ കഥാപാത്രത്തെ കല്യാണി ചെയ്തിരുന്നു. സുരേഷ് ഗോപിയും ദുൽഖർ സൽമാനും നായകൻമാരായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാള സിനിമയിലേക്ക് അരങ്ങേറിയത്.
പ്രണവ് മോഹൻലാലിന്റെ നായികയായി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയ ചിത്രങ്ങളിൽ താരപുത്രി ഏറെ കൈയ്യടി നേടിയിരുന്നു. തല്ലുമാല എന്ന ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തിയ കല്യാണിയുടെ റിലീസിന് തയ്യാറിയിരിക്കുന്ന ചിത്രം ശേഷം മൈക്കിൽ ഫാത്തിമ ആണ്.