മലയാള സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന ഡബ്ബിങ് ആർട്ടിസ്റ്റും നടിയും ആണ് ഭാഗ്യ ലക്ഷ്മി. തന്റെ മനോഹരമായ ശബ്ദത്തിലൂടെ ആയിരുന്നു ഭാഗ്യലക്ഷ്മി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. മിനിസ്‌ക്രീനിലെ വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളത്തിൽ മൽസരാർത്ഥിയായി എത്തിയതോടെ ആണ് ഭാഗ്യലക്ഷ്മിയെ കുറിച്ച് മലയാളികൾ കൂടുതൽ അറിയുന്നത്.
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിമാർക്ക് എല്ലാം ശബ്ദം കൊടുത്തതും ഭാഗ്യ ലക്ഷ്മി പറയുന്നത്. മലയാള സിനിമയുടെ എക്കാലത്തെയും പ്രിയ നായികമാർ ആയിരുന്ന നദിയാ മൊയ്തു, കാർത്തിക, പാർവതി, ശോഭന, ഉർവശി, രേവതി, രഞ്ജിനി, മീന തുടങ്ങി ശബ്ദത്തിനു പിന്നിൽ ഭാഗ്യ ലക്ഷ്മി ആയിരുന്നു.
ഒരു ദേശീയ അവാർഡും മൂന്നു സംസ്ഥാന അവാർഡും ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങളും ഭാഗ്യലക്ഷ്മി നേടിയിട്ടുണ്ട്. മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോകളിൽ വിധി കർത്താവായും അവതാരകയും ആയുമൊക്കെ ഭാഗ്യലക്ഷ്മി എത്താറുണ്ട്. അതേ സമയം ഡബ്ബിംഗ് തിയേറ്ററിൽ ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്ക് ചില ചലഞ്ചിംഗ് നിമിഷങ്ങൾ ഉണ്ടെന്ന് ഭാഗ്യലക്ഷ്മി ഒരിക്കല്ഡ തുറന്നു പറഞ്ഞിരുന്നു.
വന്നു കണ്ടു കീഴടക്കി എന്ന ജോഷി സാറിന്റെ ചിത്രം ചെയ്യുമ്പോാഴാണ് എന്റെ മനസ്സിൽ ആദ്യമായി മറ്റൊരു ഐഡിയ വന്നത്. നടിമാർ ഒരു സീനിൽ ചെയ്യുന്ന കാര്യം നമുക്കും എന്ത് കൊണ്ട് അത് ചെയ്തു കൊണ്ട് ഡബ്ബിംഗ് ചെയ്തൂടാ. വന്നു കണ്ടു കീഴടക്കി എന്ന ചിത്രത്തിൽ നദിയ മൊയ്തു കിച്ചണിൽ വന്നിരുന്നു കൊണ്ട് അപ്പിൾ കഴിക്കുന്ന സീൻ ഉണ്ട്.
ഞാനും അപ്പിൾ കഴിച്ചു കൊണ്ടാണ് അത് ഡബ്ബ് ചെയ്തത്, എന്റെ ഡബ്ബിംഗ് ജീവിതത്തിൽ ഞാൻ ഏറെ സ്‌ട്രെയിൻ ചെയ്തത് സ്ഫടികത്തിൽ ഉർവശിക്ക് ഡബ്ബ് ചെയ്തപ്പോൾയിരുന്നു. ചിത്രത്തിൽ ഉർവശി കള്ള് കുടിക്കുന്ന രംഗം ചെയ്തപ്പോൾ ഞാനും ഒർജിനാലിറ്റിക്ക് വേണ്ടി ആവശ്യപ്പെട്ടത് ഒരു പൊട്ടുന്ന കുപ്പിയും വെള്ളവുമായിരുന്നു.
അന്ന് പൊട്ടുന്ന കുപ്പി കിട്ടുക എന്നത് ഏറെ പ്രയാസമായിരുന്നു. പ്ലാസ്റ്റിക് കുപ്പികളാണ് അധികവും. തമിഴ് നാട്ടിൽ നിന്ന് പാൽ കൊണ്ടുവരുന്നത് പൊട്ടുന്ന കുപ്പികളിലാണ്. അങ്ങനെ അതൊരെണ്ണം സംഘടിപ്പിച്ചാണ് ആ രംഗം ഡബ്ബ് ചെയ്തു തീർത്തത്. മുമ്പ് ഒരിക്കൽ ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഡബ്ബിംഗിൽ തനിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയ സന്ദർഭത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞത്.