കല്യാണും രേഷ്മയും തമ്മിൽ യഥാർഥത്തിൽ പ്രണയത്തിലാണോ? വെളിപ്പെടുത്തലുമായി താരങ്ങൾ

576

കല്യാൺ ഖന്നയും രേഷ്മ നന്ദുവും മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ്.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് കല്യാൺ ഘന്ന പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്.

ഏഷ്യാനെറ്റിലെ തന്ന കുടുംബവിളക്ക് സീരിയലിലെ സുമിത്രയുടെ മരുമകളായാണ് രേഷ്മ നന്ദു എത്തുന്നത്. ഇരു സീരിയലുകളും വിജയകരമായി സംപ്രേക്ഷണം ചെയ്യുന്നതിനാൽ വലിയ ആരാധക പിന്തുണയും താരങ്ങൾക്ക് ലഭിക്കാറുണ്ട്. ഒരിടക്കാലത്ത് കല്യാണും രേഷ്മയും തമ്മിൽ വിവാഹിതരാവാൻ പോവുകയാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

Advertisements

താരങ്ങൾ ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് കണ്ടതോട് കൂടിയാണ് ഇത്തരത്തിലുള്ള സംശയങ്ങൾക്ക് വഴി വെച്ചത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥയെ കുറിച്ച് രേഷ്മയും കല്യാണും മനസ് തുറക്കുകയാണ്. ഒപ്പം പ്ലസ് വണ്ണിൽ പഠിക്കുന്ന കാലം മുതലേ അറിയാവുന്നവരാണെന്നും താരങ്ങൾ വെളിപ്പെടുത്തുന്നു. സ്വാസിക അവാരകയായിട്ടെത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു താരങ്ങളുചെ തുറന്നു പറച്ചിൽ.

ഇങ്ങനത്തെ ഗോസിപ്പ് വരുന്നത് യൂട്യൂബിലാണ് ഏറ്റവും കൂടുതൽ. ശരിക്കും പറഞ്ഞാൽ ഈ കാര്യം അറിഞ്ഞപ്പോൾ ഞാൻ പാനിക് ആയി പോയെന്നാണ് കല്യാൺ ഘന്ന പറയുന്നത്. കാരണം ആദ്യമായിട്ടാണ് തന്റെ പേരിലൊരു ഗോസിപ്പ് വരുന്നത്. പിന്നീട് അതങ്ങ് ശീലായി. ഒരുപാട് പേരിനൊപ്പം വീണ്ടും എന്റെ പേരുകൾ വന്നിരുന്നു.

Also Read
വീട്ടിൽ നിന്ന് ഇറങ്ങി പോയിട്ടുണ്ട്, മതിൽ ചാടിയിട്ടുണ്ട്, ക്ലാസ് കട്ട് ചെയ്തിട്ടുണ്ട്: വെളിപ്പെടുത്തലുമായി ജൂഹി റുസ്തഗി

സീരിയലിൽ ഭാര്യയായി അഭിനയിക്കുന്ന കുട്ടിയുടെയും പ്രതീഷയുടെയുമൊക്കെ പേര് വെച്ചാണ് തന്റെ പേരിൽ വാർത്ത വന്നതെന്നാണ് നടൻ പറയുന്നത്. കഴിഞ്ഞ ക്രിസ്തുമസിന്റെ സമയത്ത് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അത് കണ്ട് ആളുകൾ വിചാരിച്ചത് ഞങ്ങളുടെ എൻഗേജ്മെന്റ് ഷൂട്ട് ആണെന്നാണ്. അതിന് ശേഷമാണ് ഇങ്ങനെ സംസാരിക്കാൻ തുടങ്ങിയതെന്നാണ് രേഷ്മ പറയുന്നത്.

കുടുംബവിളക്കിൽ തന്റെ ഭർത്താവായി അഭിനയിക്കുന്ന നുബിനുമായി യഥാർഥത്തിൽ വിവാഹം കഴിച്ചെന്നും പ്രചരണം ഉണ്ടായിരുന്നു. ഗുഗിളിൽ എടുത്ത് നോക്കുമ്പോൾ അങ്ങനത്തെ ഒത്തിരി ഫേക്ക് ന്യൂസുകൾ വന്നിട്ടുണ്ട്. കല്യാണിന്റെ മൂന്നാമത്തെ വിവാഹമാണ് എന്ന് വരെ പ്രചരണം ഉണ്ടായെങ്കിലും അതൊക്കെ ഇപ്പോൾ ശീലമായെന്നാണ് താരങ്ങൾ ഒരുപോലെ പറയുന്നത്.

ആദ്യം സീരിയലിൽ നിന്നും ഓഫർ വന്നെങ്കിലും വേണ്ടെന്ന് പറഞ്ഞ് നിൽക്കുകയായിരുന്നു. ആ സമയത്ത് താൻ ഡിഗ്രിയ്ക്ക് ജോയിൻ ചെയ്തതേ ഉണ്ടായിരുന്നുള്ളു. ക്ലാസിൽ പോയില്ലെങ്കിൽ പിന്നെ എനിക്കൊന്നും ഓർമ്മയിൽ നിൽക്കത്തില്ല. അതിന്റെ ഒരു പേടി ഉണ്ടായിരുന്നു. പിന്നെ അമ്മയാണ് നീയിത് ചെയ്യണം എന്ന് പറഞ്ഞ് തള്ളി വിട്ടത്.

നിന്റെ ഇഷ്ടമല്ലേ, അതിൽ ചേർന്ന് കഴിയുമ്‌ബോൾ അതിന്റെ രസം നിനക്ക് മനസിലാവും എന്നൊക്കെ പറഞ്ഞത് തന്റെ അമ്മയായിരുന്നു എന്നാണ് രേഷ്മ പറയുന്നത്. സീരിയലിൽ വരുന്നതിന് മുൻപേ ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്ലസ് വണ്ണിൽ പഠിക്കുമ്പോാൾ അഭിനയിച്ച ഷോർട്ട് ഫിലിമിൽ കല്യാണും അഭിനയിച്ചിട്ടുണ്ട്.

Also Read
ധനുഷ് ഐശ്വര്യ വേർപിരിയിൽ, ആരുടെ ഒപ്പം പോകാനാണ് ആഗ്രഹത്തിന് ധനുഷിന്റെ മൂത്ത മകൻ നൽകിയ ഉത്തരം കേട്ടോ

ഫോൺ കാര്യമായി ഉപയോഗിക്കാത്ത ആളാണ് താനെന്നാണ് കല്യാൺ പറയുന്നത്. വിളിച്ചാൽ പോലും കിട്ടാറില്ലെന്ന് രേഷ്മയും പറയുന്നു. വർഷങ്ങൾക്ക് മുൻപേ അറിയുന്ന നല്ല സുഹൃത്തുക്കളാണ് തങ്ങളെന്നും എന്നും വിളിച്ച് സംസാരിക്കുന്നവർ അല്ലെന്നും സ്വാസികയുടെ ചോദ്യത്തിന് മറുപടിയായി കല്യാണും രേഷ്മയും വ്യക്തമാക്കുന്നു.

Advertisement