മുതിർന്ന ഒരു നടനുമായി നമിത പ്രണയത്തിൽ, ഉടൻ വിവാഹം ഉണ്ടകും: വെളിപ്പെടുത്തലുമായി നമിതയുടെ ഭർത്താവ്

2791

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സൂപ്പർ നടി ആയിരുന്നു നമിത. അമിതമായ ഗ്ലാമറസ് രംഗങ്ങളിൽ കൂടിയായിരുന്നു നമിത ആരാധകരുടെ ഇഷ്ടം നേടിയിരുന്നത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള നമിത മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

എങ്കൾ അണ്ണ എന്ന ചിത്രത്തിലൂടെയാണ് നമിത തമിഴിലെത്തുന്നത്. നേരത്തെ തെലുങ്കിൽ അരങ്ങേറിയിരുന്നു. പിന്നീട് ചാണക്യ, മഹാ നടികൻ, ബില്ല, പാണ്ടി, നാൻ അവനില്ലൈ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക് സ്റ്റാലിയനിലൂടെയാണ് മലയാളത്തിലെത്തുന്നത്.

Advertisements

ഇപ്പോൾ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് നമിത. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നമിത. മാനാഡ മയിലാഡയിലെ വിധി കർത്താവായിരുന്നു നമിത. ബിഗ് ബോസ് തമിഴ് സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന ചിത്രത്തിലെ നമിതയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സമയം ഒരുകാലത്ത് ഗോസിപ്പുകൾ നമിതയെ വേട്ടയാടിയിരുന്നു. ഇതിൽ ഒന്നായിരുന്ന മുതിർന്ന നടൻ ശരത് ബാബവുമായി നമിത പ്രണയത്തിൽ ആണെന്നുള്ളത്.

Also Read
നന്ദി രാജുവേട്ടാ, ഇല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടു പോയേനെ, രാജുവേട്ടനോട് ഞാൻ ജീവിതകാലം മുഴുവൻ കടപ്പെട്ട് ഇരിക്കും: ബ്രോഡാഡിയെ കുറിച്ച് ഒമർ ലുലു

തമിഴ് സിനിമയിലെ മുതിർന്ന നടന്മാരിൽ ഒരാളായ ശരത് ബാബുവിന് നമിതയേക്കാൾ പ്രായം ഏറെ കൂടുതലായിരുന്നു. നമിതയും ശരത് ബാബുവും പ്രണയത്തിലാണെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാന രഹിതമായിരുന്നു.

പിന്നീട് തന്റെ കാമുകനായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം കഴിച്ചത്. എന്നാൽ വിവാഹ ശേഷവും നമിതയെ ഗോസിപ്പുകൾ വേട്ടയാടുകയായിരുന്നു. ഇപ്പോഴിതാ ആ ഗോസിപ്പുകളെക്കുറിച്ച് നമിതയുടെ ഭർത്താവ് തന്നെ പ്രതികരിച്ചിരിക്കുകയാണ്.

വിവാഹ ശേഷം നമിത എനിക്കൊപ്പമാണ് ജീവിക്കുന്നത്. ഇതൊന്നും അവൾ കാര്യമാക്കുന്നില്ല. എന്തുകൊണ്ടാണ് അങ്ങനൊരു ഗോസിപ്പ് ഉണ്ടായതെന്ന് ഞങ്ങൾക്കറിയില്ല. ശരത് ബാബു ആരാണെന്ന് പോലും ഞങ്ങൾക്കറിയില്ല. ഞങ്ങളതൊന്നും കാര്യമാക്കിയെടുത്തിട്ടില്ല. ഈ ഗോസിപ്പുകൾ അദ്ദേഹത്തേയും ബാധിക്കുന്നുണ്ടാകും.

അദ്ദേഹം മുതിർന്ന വ്യക്തിയാണ് മുതിർന്ന നടനാണ്. അദ്ദേഹത്തിന് ഒരു ബന്ധമുണ്ടെന്ന് ഗോസിപ്പുണ്ടാക്കുന്നത് തെറ്റാണ്. ഇത് വ്യക്തി ജീവിതങ്ങളെ ബാധിക്കുന്ന കാര്യമാണ് എന്നായിരുന്നു നമിതയുടെ ഭർത്താവ് പറഞ്ഞത്. അതേ സമയം നേരത്തെ നമിതയും ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരുന്നു.

Also Read
ഒരുപാട് അവസരങ്ങൾ സുകുവേട്ടൻ മമ്മൂട്ടിക്ക് വാങ്ങി കൊടുത്തിട്ടുണ്ട്, മമ്മൂട്ടിയുടെ ആ വിജയങ്ങൾക്ക് കാരണം സുകുവേട്ടനാണ്: ആ നന്ദിയാണ് മമ്മൂട്ടി കാണിക്കുന്നത്: മല്ലിക സുകുമാരൻ

ശരത് ബാബു ആരാണെന്ന് പോലും എനിക്കറിയില്ല. എങ്ങനെയാണ് മാധ്യമങ്ങളിൽ ഇങ്ങനൊരു ഗോസിപ്പ് ഉടലെടുത്തത് എന്നെനിക്ക് അറിയില്ല. എന്നേക്കാൾ ഇരട്ടിപ്രായമുള്ളൊരു വ്യക്തിയെ ഞാൻ വിവാഹം കഴിക്കുമെന്നത് തീർത്തും തെറ്റായ വാർത്തയാണ് എന്നായിരുന്നു അന്ന് നമിത പറഞ്ഞത്. ഗോസിപ്പുകൾ പലപ്പോഴും താരങ്ങൾക്ക് ഇതുപോലെ തലവേദനകൾ സൃഷ്ടിക്കാറുണ്ട്.

തമിഴിലും മലയാളത്തിലുമായി ഇറങ്ങുന്ന ബൗ ബൗ ആണ് നമിതയുടെ പുതിയ സിനിമ. രാഷ്ട്രീയ പ്രവർത്തകയുമാണ് നമിത.

Advertisement