പൊന്നോമനയ്ക്കായി കാത്തിരിക്കുകയാണ് ഞങ്ങൾ; പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങി നടി മുത്തുമണിയും ഭർത്താവും

107

മലയാള സിനിമയിലെ ശ്രദ്ധേയായ നടിയാണ് മുത്തുമണി. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായും സഹനടിയായും തിളങ്ങിയ മുത്തുമണി സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിര സാന്നിധ്യമയാിരുന്നു.

ഇപ്പോഴിതാ താൻ അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മുത്തുമണി. ഞങ്ങൾ എന്ന തലക്കെട്ട് നൽകിക്കൊണ്ട് ഭർത്താവായ സംവിധായകൻ പി ആർ അരുൺ ആണ് ചിത്രം പങ്കുവെച്ചത്. നിറവയറോടെ നിൽക്കുന്ന ഭാര്യയ്ക്കൊപ്പമുള്ള ചിത്രമാണ് പിആർ അരുൺ പങ്കുവെച്ചത്.

Advertisements

നിറവയറുമായി അരുണിനൊപ്പം നിൽക്കുന്ന മുത്തുമണിയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. തങ്ങൾ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കിയാണ് ഇരുവരും നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ചിത്രം അരുൺ പങ്കുവെച്ചത്.

നാടകത്തിൽ നിന്നുമാണ് മുത്തുമണി സിനിമയിൽ എത്തിയത്. ഇപ്പോൾ മലയാളികലുടെ പ്രിയപ്പെട്ട നടിയും അവതാരകയും അഭിഭാഷകയുമാണ് മുത്തുമണി. സത്യൻ അന്തിക്കാടിന്റെ ‘രസതന്ത്രം’ എന്ന സിനിമയായിരുന്നു അരങ്ങേറ്റ ചിത്രം. അതിനു ശേഷം നിരവധി ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

ശ്രദ്ധേയമായ മികച്ച കഥാപാത്രങ്ങൾ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. കടൽ കടന്ന് ഒരു മാത്തുക്കുട്ടി, ഹൌ ഓൾഡ് ആർ യു, ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ ,ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

കാവൽ ആണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. 2006ലാണ് സംവിധായകനായ അരുൺ മുത്തുമണിയെ വിവാഹം കഴിക്കുന്നത്. നാടകത്തിൽ നിന്നുമാണ് അരുൺ സിനിമയിൽ എത്തിയത്. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിയിരുന്നു. ഫൈനൽസ് എന്ന ചിത്രത്തിലൂടെ സംവിധായകനായി.

Advertisement